- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബരത്തിന്റെ പ്രതീകമായ വിദേശ കാറുകൾ പേരമാംഗലം സ്റ്റേഷനിൽ കാടു പിടിച്ച് നശിക്കുന്നു; അസ്ഥികൂടം ഫിറ്റ് ചെയ്ത രാജ്ദൂത് ബൈക്ക് അനാഥമായി തറവാട് വീട്ടിൽ
തൃശൂർ: കോടികൾ വിലയുള്ളതായാലെന്താ.. തൊണ്ടി മുതലാണെങ്കിൽ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല..! പേരാമംഗലം പൊലീസ് സ്റ്റേഷന് മുൻപിലൂടെ പോകുന്ന ഏതൊരാളും കുറച്ച് സമയമെങ്കിലും ഈ വണ്ടികളിലേക്കൊന്ന് കണ്ണോടിക്കുമെന്ന കാര്യം തീർച്ചയാണ്. വണ്ടികൾ മറ്റാരുടേതുമല്ല. കൊലയാളി മുതലാളി മുഹമ്മദ് നിസാമിന്റേത്. ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനങ്ങളായ ഹമ്
തൃശൂർ: കോടികൾ വിലയുള്ളതായാലെന്താ.. തൊണ്ടി മുതലാണെങ്കിൽ പിന്നെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല..! പേരാമംഗലം പൊലീസ് സ്റ്റേഷന് മുൻപിലൂടെ പോകുന്ന ഏതൊരാളും കുറച്ച് സമയമെങ്കിലും ഈ വണ്ടികളിലേക്കൊന്ന് കണ്ണോടിക്കുമെന്ന കാര്യം തീർച്ചയാണ്. വണ്ടികൾ മറ്റാരുടേതുമല്ല. കൊലയാളി മുതലാളി മുഹമ്മദ് നിസാമിന്റേത്. ലക്ഷങ്ങൾ വിലയുള്ള ആഡംബര വാഹനങ്ങളായ ഹമ്മർ ജീപ്പും, ജാഗ്വർ കാറുമാണ് പേരാംഗലം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് പൊടി പിടിച്ച് കിടക്കുന്നത്. ചന്ദ്രബോസ് കൊലക്കേസിൽ നിസാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുന്നതോടെ ഈ വാഹനങ്ങൾ അനാഥമാകും.
പഴയകാലത്ത് പ്രതാപിയായിരുന്ന രാജ്ദൂത് ബൈക്കിനെ അസ്ഥികൂടം കൊണ്ട് അലങ്കരിച്ചാണ് മുഹമ്മദ് നിസാം നിരത്തിൽ ഇറക്കിയിരുന്നത്. പ്ലാസ്റ്റിക്കിൽ നിർമ്മിച്ച അസ്ഥികൂടത്തിന്റെ പൂർണകായ മാതൃക ഉപയോഗിച്ചാണ് ബൈക്കിനെ അണിയിച്ചൊരുക്കിയത്. മുറ്റിച്ചൂരിൽ ഈ ബൈക്കുമായി അമിത വേഗത്തിൽ പായുന്നത് നിസാമിന്റെ വിനോദമായിരുന്നു. ഇതിനോടുള്ള ആർത്തി തീർന്നപ്പോൾ ഇയാൾ ഈ ബൈക്ക് മുറ്റിച്ചൂരിലെ വീടിന്റെ ഔട്ട്ഹൗസിൽ വച്ചിട്ടു പോയി. പിന്നീടു തിരിഞ്ഞു നോക്കിയിട്ടില്ല. സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ താഴെയിട്ടു ചവിട്ടിത്തേച്ചത് ലക്ഷങ്ങൾ വിലയുള്ള ഷൂസുകൊണ്ടായിരുന്നുവെന്നും പൊലീസിന് ഇയാൾ മൊഴി നൽകിയിരുന്നു. മലമ്പാമ്പിന്റെ തോൽ കൊണ്ടു നിർമ്മിച്ച ഷൂസാണ് ഇയാൾ ധരിച്ചിരുന്നത്. ചോരപുരണ്ട ഈ ഷൂസ് പൊലീസ് തൊണ്ടിയായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത്തരത്തിൽ ലക്ഷങ്ങൾ വിലയുള്ള ഷൂസുകളാണ് ഇയാൾക്കുണ്ടായിരുന്നത്.
പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ ഇനി വിട്ടുകിട്ടിയാലും അതുകൊണ്ട് യാതോരു ഉപയോഗവും ഉണ്ടാകില്ല. ഏറെ നാളായി ഉപയോഗിക്കതെ ഇട്ടിരിക്കുന്ന ഈ വണ്ടികൾക്ക് പഴയ പ്രൗഡി ഇനി ഉണ്ടാകില്ല. ഈ രണ്ട് ആഡംബര വാഹനങ്ങളും സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഇടിച്ച് കൊന്ന കേസിൽ തൊണ്ടി മുതലായാണ് അന്വേഷന സംഘം കസ്റ്റഡിയിൽ എടുത്ത് സീൽ വച്ചത്.അത്യാധുനിക സൗകര്യമുള്ള ഈ ഹമ്മർ കൊണ്ടാണ് ശോഭാ സിറ്റിക്ക് മുൻപിൽ ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ പണത്തിന്റെ ഹുങ്കിൽ നിസാം ഇടിച്ചിട്ടത്. ജയിലിൽ ഇരുമ്പഴി എണ്ണുന്ന നിസാമിനേക്കാൾ പരിതാപകരമാണ് ഇന്ന് ഈ വാഹനങ്ങളുടെ അവസ്ഥ. സംഭവ സമയത്ത് ഭാര്യ അമൽ ഇയാളുടെ നിർദ്ദേശാനുസരണം വന്ന വണ്ടിയായതിനാലാണ് ജാഗ്വർ കാർ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് വിശദീകരണം.
ഇതും കൊലക്കേസിൽ പ്രധാന തൊണ്ടി മുതൽ തന്നെയാണ്. രണ്ടും വണ്ടികളും കൃത്യമായ മെയ്ന്റനൻസ് ഇല്ലെങ്കിൽ വളരെ പെട്ടന്ന് തന്നെ കേടാകാൻ സാധ്യതയുമുണ്ട്.വണ്ടികൾ ഉപാധികളോടെ തങ്ങൾക്ക് വിട്ടു നൽകണമെന്ന് കാണിച്ച് മുഹമ്മദ് നിസാമും കുടുംബവും കോടതിയെ സമീപിച്ചിരന്നു്.പൊലീസോ കോടതിയോ എപ്പോൾ ആവശ്യപ്പെട്ടാലും തങ്ങൾ വണ്ടികൾ ഹാജരാക്കാമെന്നാണ് പ്രതിയുടെ വാദം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല.
ഹമ്മറും, ജാഗ്വറും എല്ലാം മുഹമ്മദ് നിസാമിന്റെ പേരിൽ തന്നെയാണ് ഉള്ളത്. ഇവ കൂടാതെ ഓളം ബൈക്കുകളും അഞ്ച് കാറുകളും ഇയാള്ക്കുണ്ട്.വിപണിയിൽ പുതുതായി ഇറങ്ങുന്ന ആഡംബര വാഹനങ്ങൾ സ്വന്തമാക്കുക എന്നത് നിസാം എന്ന മുതലാളിയുടെ ഒരു ഹോബിയായിരുന്നു. ശോഭാ സിറ്റിയിലെ വില്ലയുടെ പോർച്ചിൽ മിക്ക വണ്ടികളും ഇപ്പോൾ പൊടി പിടിച്ച് കിടക്കുകയാണെന്നാണ് പൊലീസുകാർ പറയുന്നു. ഇയാളുടെ ഭാര്യ അമലും മക്കളും വല്ലപ്പോഴും മാത്രമേ ഈ വീട്ടിലേക്ക് എത്തുന്നുള്ളത്രെ.
തന്റെ ബിസിനസ് മുഴുവൻ തകർന്ന് കിടക്കുകയാണെന്നും ബന്ധുവായ മറ്റൊരാൾക്ക് പവർ ഓഫ് അറ്റോർണ്ണി നൽകി കമ്പനി സംരക്ഷിക്കാനായി കുറച്ച് ദിവസത്തെക്കെങ്കിലും ജാമ്യം നൽകണമെന്ന മുഹമ്മദ് നിസാമിന്റെ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. വാഹനങ്ങൾ വിട്ടു കൊടുത്താൽ അത് കേസിനെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് പൊലീസിന്റെ വാദം. ഇതും കോടതി അംഗീകരിക്കപ്പെട്ടു. ഇതോടെ ആഡംബര വാഹനങ്ങൾ ആരുമില്ലാതെ കിടപ്പായി. മണൽ കടത്തിനും മറ്റിടപാടുകൾക്കും പിടിച്ച വാഹനങ്ങളൂടെ അടുത്ത് നിന്നും തന്റെ ആഡംബര വണ്ടികൾ മാറ്റാനുള്ള ശ്രമമെല്ലാം പാളിയതോടെ നിസാം നിരാശനായിരുന്നു.
ഹമ്മർ ജീപ്പ് കൊണ്ടാണ് ചന്ദ്രബോസിനെ നിസാം ശോഭാ സിറ്റിയുടെ മുൻപിൽ വച്ച് ഇടിച്ചിട്ടത്. അദ്ദേഹത്തിന്റെ രക്തക്കറ ഉളപ്പെടെ ശാസ്ത്രീയ തെളിവുകൾ എല്ലാം ശേഖരിച്ചതും ഈ വണ്ടിയിൽ നിന്ന് തന്നെയാണ്.