- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ചന്ദ്രബോസിന്റെ ഭാര്യ ഭയപ്പെട്ടതു തന്നെ സംഭവിച്ചു; ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിനു കണ്ണൂർ സെൻട്രൽ ജയിലിലും സുഖവാസം; ചട്ടങ്ങൾ ലംഘിച്ച് നിസാമിനു ജയിലിനുള്ളിൽ സഹായി; ജോലിയൊന്നും ചെയ്യേണ്ട, പുറമേ നിന്ന് ഭക്ഷണവും: 5000 കോടിയുടെ ആസ്തിയുള്ള ക്രിമിനൽ ജീവിക്കുന്നതു വീട്ടിലെപ്പോലെ തന്നെ
കണ്ണൂർ: പണമുണ്ടെങ്കിൽ നിയമത്തിനും മുട്ടിടിക്കുമോ? അതെയെന്നു തന്നെയാണു ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജയിൽവാസം സൂചിപ്പിക്കുന്നത്. പരമസുഖമാണ് ഇയാൾക്ക് ജയിലിലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചപ്പോൾ തന്നെ ജയിലിൽ സുഖവാസമായിരിക്കും നിസാമിനെന്നാണു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി അന്നു പരാതിപ്പെട്ടിരുന്നത്. അതുപോലെ തന്നെ സംഭവിച്ചുവെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മീഡിയ വൺ ചാനലാണ് നിസാമിന്റെ ജയിൽവാസത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ടു ചെയ്തത്. ജയിൽ ചട്ടങ്ങൾ ലംഘിച്ചാണു മുഹമ്മദ് നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താംബ്ലോക്കിൽ താമസിപ്പിച്ചിരിക്കുന്നത്. മാനസിക രോഗമുള്ളവരെയാണ് സാധാരണയായി ഈ ബ്ലോക്കിൽ പാർപ്പിക്കാറുള്ളത്. നിസാമിന് അത്തരത്തിൽ അസുഖങ്ങളൊന്നും ഉള്ളതായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചട്ടങ്ങൾ ലംഘിച്ച് നിഷാമിന് ഇവിടെയൊരു സഹായിയെയും ജയിൽ വകുപ്പ് അധികൃതർ അനുവദിച്ച് നൽകിയിട്ടുണ്ട്. ഈ ബ്ലോക്കിൽ താമസിപ്പിക്കുന്നവരെ കൊണ്ട്
കണ്ണൂർ: പണമുണ്ടെങ്കിൽ നിയമത്തിനും മുട്ടിടിക്കുമോ? അതെയെന്നു തന്നെയാണു ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജയിൽവാസം സൂചിപ്പിക്കുന്നത്. പരമസുഖമാണ് ഇയാൾക്ക് ജയിലിലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചപ്പോൾ തന്നെ ജയിലിൽ സുഖവാസമായിരിക്കും നിസാമിനെന്നാണു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി അന്നു പരാതിപ്പെട്ടിരുന്നത്. അതുപോലെ തന്നെ സംഭവിച്ചുവെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മീഡിയ വൺ ചാനലാണ് നിസാമിന്റെ ജയിൽവാസത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ടു ചെയ്തത്.
ജയിൽ ചട്ടങ്ങൾ ലംഘിച്ചാണു മുഹമ്മദ് നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താംബ്ലോക്കിൽ താമസിപ്പിച്ചിരിക്കുന്നത്. മാനസിക രോഗമുള്ളവരെയാണ് സാധാരണയായി ഈ ബ്ലോക്കിൽ പാർപ്പിക്കാറുള്ളത്.
നിസാമിന് അത്തരത്തിൽ അസുഖങ്ങളൊന്നും ഉള്ളതായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചട്ടങ്ങൾ ലംഘിച്ച് നിഷാമിന് ഇവിടെയൊരു സഹായിയെയും ജയിൽ വകുപ്പ് അധികൃതർ അനുവദിച്ച് നൽകിയിട്ടുണ്ട്. ഈ ബ്ലോക്കിൽ താമസിപ്പിക്കുന്നവരെ കൊണ്ട് സാധാരണ ജയിലിലെ ജോലികൾ ചെയ്യിപ്പിക്കാറില്ല. നിസാമിന് ജയിലിനുള്ളിൽ സുഖവാസം ഒരുക്കിയ അധികൃതരുടെ നടപടിക്കെതിരെ തടവുകാർക്കിടയിൽത്തന്നെ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ജനുവരി 22ന് ആണ് നിസാമിനെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചത്. 7316ാം നമ്പർ തടവുകാരനാണ് നിസാം. ജയിലിലെത്തി ദിവസങ്ങൾക്കകം നിസാമിനെ പത്താം ബ്ലോക്കിലെ സി11ാം നമ്പർ മുറിയിലേക്ക് മാറ്റി.
കണ്ണൂർ ജയിലിൽ 12 ജീവപര്യന്തം തടവുകാരുണ്ട്. ഇവരെല്ലാം ജയിലിൽ നിശ്ചയിക്കപ്പെട്ട ജോലികൾ ചെയ്യുമ്പോഴാണ് ഒരു വിഭാഗം ജീവനക്കാരുടെ എതിർപ്പ് അവഗണിച്ച് നിസാമിനെ പത്താം ബ്ലോക്കിലേക്ക് ജയിൽ സൂപ്രണ്ട് മാറ്റിയത്. സഹായിയെ അനുവദിച്ചതും ചട്ടം ലംഘിച്ചാണ്. അടിമാലി സ്വദേശിയായ രാജേഷ് എന്ന തടവുകാരനെയാണ് ആദ്യം സഹായിയായി നൽകിയത്. ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്ത് പോയതിനെ തുടർന്ന് വയനാട് സ്വദേശി ജയപ്രകാശിനെ സഹായിയായി നിയോഗിച്ചു.
നിസാമിന് പുറമെ നിന്ന് ഭക്ഷണം എത്തിച്ച് നൽകുന്നതായും ആരോപണമുണ്ട്. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നിസാമിന് സൗകര്യങ്ങൾ അനുവദിക്കുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നതെന്നും മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.
കൊലപാതകക്കേസിൽ നിസാമിനെ വധശിക്ഷയ്ക്കു വിധിക്കാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതിൽ കൊലചെയ്യപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ആശങ്കപ്പെട്ടിരുന്നു. വിചാരണക്കാലയളവിൽ ഒരുകൊല്ലം ജയിലിൽ കിടന്നിട്ട് നിസാമിനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും വീണ്ടും ജയിലിൽ സുഖവാസം തന്നെയായിരിക്കും നിസാമിനെന്നുമാണ് ജമന്തി അന്നു പറഞ്ഞത്.
എത്രകൊല്ലം ജയിലിൽ കിടന്നാലും അവൻ വീട്ടിലെപ്പോലെ ജീവിക്കുമെന്നും നിസാമിന്റെ രക്തപ്പണം എനിക്ക് വേണ്ടെന്നും കോടതിവിധി വന്നപ്പോൾ ജമന്തി പ്രതികരിച്ചിരുന്നു. വിധിക്കേണ്ടതു വധശിക്ഷയാണ്. ചന്ദ്രബോസേട്ടനു നീതി കിട്ടിയിട്ടില്ലെന്നും മാദ്ധ്യമങ്ങളോടു വിതുമ്പിക്കൊണ്ടാണു ജമന്തി പറഞ്ഞത്.
വെറുമൊരു അപകടമരണമാണെങ്കിൽ ഈ ശിക്ഷയിൽ തൃപ്തരാകാമായിരുന്നു. എന്നാൽ ഇപ്പോഴത്തെ വിധിയിൽ പൂർണ്ണ തൃപ്തരല്ല. കാറുകൊണ്ട് ഇടിച്ചിട്ട ശേഷവും ബോസേട്ടനെ വലിച്ചിഴച്ചുകൊണ്ട് പോയില്ലോ? ഇത് എങ്ങനെ പൊറുക്കാനാവും. 'പോയത് എന്റെ മകനാണ്. എത്ര പണം കിട്ടിയാൽ അതിനു പകരമാകും' കണ്ഠമിടറി നിറകണ്ണുകളോടെ ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷിയും പ്രതികരിച്ചു. വിധിയിൽ തൃപ്തരല്ലെന്നും എന്റെ മകന് പകരമാകില്ലല്ലോ ഒന്നുമെന്ന് വിതുമ്പലടക്കാൻ പാടുപെട്ടുകൊണ്ട് ചന്ദ്രബോസിന്റെ അമ്മയും അന്നു പറഞ്ഞു.
പല പ്രലോഭനങ്ങളും വേണ്ടെന്ന് വച്ചാണ് ജമന്തിയും കുടുംബവും നിസാമിനെതിരെ നിയമയുദ്ധത്തിനിറങ്ങിയത്. കോടികളുടെ പ്രലോഭനങ്ങൾ തേടിയെത്തി. കോടിശ്വരരാകാനുള്ള സാധ്യതയെല്ലാം ഉപേക്ഷിച്ചാണ് ഭർത്താവിനെ കൊന്നവർക്കെതിരെ നിലപാട് എടുത്തത്.