- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്ഥികൂടം പിടിപ്പിച്ച ബൈക്കിൽ ഊരുചുറ്റിയപ്പോൾ പൊലീസുകാർ സല്യൂട്ട് അടിച്ചു; സ്വന്തം പേരിൽ ടൂർണമെന്റ് നടത്തി മദ്യപിച്ചെത്തി ആളു കളിച്ചപ്പോൾ ഒഴിവാക്കി; ചോരപുരണ്ട ഷൂസിന്റെ വില അഞ്ചു ലക്ഷം; പണത്തിന്റെ ഹുങ്കിൽ ഊരുചുറ്റിയ പ്രാഞ്ചിയേട്ടൻ ഇനി പുറംലോകം കാണുമോ?
തൃശൂർ: പണം കൊടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വിലയ്‌ക്കെടുത്ത വിവാദ വ്യവസായി മുഹമ്മദ് നിസാം ആഡംബരത്തിന്റെ കാര്യത്തിലും ഏവർക്കും തലവേദനയായാണ് വിരാജിച്ചിരുന്നത്. പണത്തിന്റെ ഹുങ്കിൽ ഊരുചുറ്റി നടന്ന ഇയാൾ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾക്ക് സല്യൂട്ട് അടിച്ചും ആജ്ഞാനുവർത്തികളായും ഒപ്പം കൂടുകയായിരുന്നു പൊലീസ
തൃശൂർ: പണം കൊടുത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും വിലയ്‌ക്കെടുത്ത വിവാദ വ്യവസായി മുഹമ്മദ് നിസാം ആഡംബരത്തിന്റെ കാര്യത്തിലും ഏവർക്കും തലവേദനയായാണ് വിരാജിച്ചിരുന്നത്. പണത്തിന്റെ ഹുങ്കിൽ ഊരുചുറ്റി നടന്ന ഇയാൾ കാണിച്ചു കൂട്ടിയ കോപ്രായങ്ങൾക്ക് സല്യൂട്ട് അടിച്ചും ആജ്ഞാനുവർത്തികളായും ഒപ്പം കൂടുകയായിരുന്നു പൊലീസുകാർ.
പഴയകാലത്ത് പ്രതാപിയായിരുന്ന രാജ്ദൂത് ബൈക്കിനെ അസ്ഥികൂടം കൊണ്ട് അലങ്കരിച്ചാണ് മുഹമ്മദ് നിസാം നിരത്തിൽ ഇറക്കിയിരുന്നത്. പ്ലാസ്റ്റിക്കിൽ നിർമ്മിച്ച അസ്ഥികൂടത്തിന്റെ പൂർണകായ മാതൃക ഉപയോഗിച്ചാണ് ബൈക്കിനെ അണിയിച്ചൊരുക്കിയത്. മുറ്റിച്ചൂരിൽ ഈ ബൈക്കുമായി അമിത വേഗത്തിൽ പായുന്നത് നിസാമിന്റെ വിനോദമായിരുന്നു. ഇതിനോടുള്ള ആർത്തി തീർന്നപ്പോൾ നാലു മാസം മുൻപ് ഇയാൾ ഈ ബൈക്ക് മുറ്റിച്ചൂരിലെ വീടിന്റെ ഔട്ട്ഹൗസിൽ വച്ചിട്ടു പോയി. പിന്നീടു തിരിഞ്ഞു നോക്കിയിട്ടില്ല.
ജന്മനാടായ മുറ്റിച്ചൂരിൽ തന്റെ പേരിൽ സംസ്ഥാനതലത്തിൽ വോളിബോൾ ടൂർണമെന്റും നിസാം സംഘടിപ്പിച്ചഒ. കിങ് വോളിമേള എന്ന പേരിലാണു ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും നിസാമിന്റെ നിർബന്ധത്തെ തുടർന്നു മുഹമ്മദ് നിസാം കിങ് വോളിബോൾ മേള എന്നാക്കി. മേളയ്ക്കു ചെലവു വരുന്ന ലക്ഷങ്ങൾ നൽകില്ലെന്നു ഭീഷണിപ്പെടുത്തിയതോടെയാണു സംഘാടകർ പേര് മാറ്റാൻ തയാറായത്.
മത്സരം കാണാൻ താൻ എത്തുമ്പോൾ പ്രത്യേക രാജകീയ കസേര കൊണ്ടിടണമെന്നും ഇയാൾ നിർബന്ധം പിടിച്ചിരുന്നു. താൻ വന്നിട്ടു മാത്രം മത്സരം തുടങ്ങിയാൽ മതിയെന്ന വാശിയെത്തുടർന്ന് പല മത്സരങ്ങളും ഏറെ വൈകിയാണ് ആരംഭിച്ചിരുന്നതും. തലയ്ക്കു പിടിച്ച ലഹരിയിൽ അഹങ്കാരത്തോടെയായിരുന്നു മറ്റുള്ളവരോടുള്ള ഇയാളുടെ ഇടപെടൽ. അഹങ്കാരം സഹിച്ചു രണ്ടു വർഷമാണ് മേള നടത്തിയത്. പിന്നീട് ഇയാളെ ഒട്ടും സഹിക്കാൻ പറ്റാതായതോടെ സംഘാടകർ ടൂർണമെന്റ് നടത്തിപ്പിൽ നിന്ന് പിൻവാങ്ങി.
സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ താഴെയിട്ടു ചവിട്ടിത്തേച്ചത് ലക്ഷങ്ങൾ വിലയുള്ള ഷൂസുകൊണ്ടായിരുന്നുവെന്നും പൊലീസിന് ഇയാൾ മൊഴി നൽകിയിരുന്നു. മലമ്പാമ്പിന്റെ തോൽ കൊണ്ടു നിർമ്മിച്ച ഷൂസാണ് ഇയാൾ ധരിച്ചിരുന്നത്. ചോരപുരണ്ട ഈ ഷൂസ് പൊലീസ് തൊണ്ടിയായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇത്തരത്തിൽ ലക്ഷങ്ങൾ വിലയുള്ള ഷൂസുകളാണ് ഇയാൾക്കുണ്ടായിരുന്നത്.