- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയിൽ നിന്നും അഭയം തേടി പോയി മരണത്തിന് കീഴടങ്ങിയ അയ്ലന്റെ ഓർമ പുതുക്കി മറ്റൊരു ദുരന്തം കൂടി; പീഡനം സഹിക്കാനാവാതെ രക്ഷപ്പെടവെ കൊല്ലപ്പെട്ട 16 മാസം പ്രായമുള്ള രോഹിൻഗ്യ മുസ്ലീമിന്റെ ചിത്രം ഷെയർ ചെയ്ത് ലോകം
മ്യാന്മാറിൽ നിന്നുമുള്ള പീഡനം സഹിക്ക വയ്യാതെ രക്ഷപ്പെട്ട് പലായനം ചെയ്യവേ രോഹിൻഗ്യ മുസ്ലിം കുടുംബത്തിലെ 16 മാസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞ് കൊല്ലപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. സിറിയയിൽ നിന്നും രക്ഷപ്പെട്ട് നല്ലൊരു ജീവിതം തേടി യൂറോപ്പിലേക്കുള്ള പലായനത്തിനിടെ 2015 സെപ്റ്റംബറിൽ കടലിൽ ുങ്ങി മരിച്ച അയ്ലൻ കുർദിയെന്ന മൂന്ന് വയസുകാരൻ സിറിയൻ ബാലന്റെ ദുരന്തത്തിന്റെ ഓർമയാണീ കുഞ്ഞിന്റെ ജഡം കാണുമ്പോൾ പുതുക്കപ്പെടുന്നത്. ഈ 16 മാസമുള്ള കുഞ്ഞിന്റെ ചിത്രം ഇപ്പോൾ ലോകം വേദനയോട് ഷെയർ ചെയ്തുകൊണ്ടിരിക്കുകയുമാണ്. മുഹമ്മദ് ഷൊഹായറ്റ് എന്നാണീ കുഞ്ഞിന്റെ പേര്. തന്റെ കുടുംബത്തോടൊപ്പം മ്യാന്മാറിലെ രാഖിനെ സ്റ്റേറ്റിൽ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാനുള്ള സാഹസിക യാത്രക്കിടയിലാണ് ഈ കുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി മ്യാന്മാറിലെ ചില ബുദ്ധമതക്കാരിൽ നിന്നും സൈന്യത്തിൽ നിന്നും പീഡനമേറ്റ് തികച്ചും നരകസമാനമായ ജീവിതമാണ് ഇവിടുത്തെ രോഹിൻഗ്യ മുസ്ലീങ്ങൾ നയിച്ച് വരുന്നത്. തങ്ങളെ മ്യാന്മ
മ്യാന്മാറിൽ നിന്നുമുള്ള പീഡനം സഹിക്ക വയ്യാതെ രക്ഷപ്പെട്ട് പലായനം ചെയ്യവേ രോഹിൻഗ്യ മുസ്ലിം കുടുംബത്തിലെ 16 മാസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞ് കൊല്ലപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. സിറിയയിൽ നിന്നും രക്ഷപ്പെട്ട് നല്ലൊരു ജീവിതം തേടി യൂറോപ്പിലേക്കുള്ള പലായനത്തിനിടെ 2015 സെപ്റ്റംബറിൽ കടലിൽ ുങ്ങി മരിച്ച അയ്ലൻ കുർദിയെന്ന മൂന്ന് വയസുകാരൻ സിറിയൻ ബാലന്റെ ദുരന്തത്തിന്റെ ഓർമയാണീ കുഞ്ഞിന്റെ ജഡം കാണുമ്പോൾ പുതുക്കപ്പെടുന്നത്. ഈ 16 മാസമുള്ള കുഞ്ഞിന്റെ ചിത്രം ഇപ്പോൾ ലോകം വേദനയോട് ഷെയർ ചെയ്തുകൊണ്ടിരിക്കുകയുമാണ്. മുഹമ്മദ് ഷൊഹായറ്റ് എന്നാണീ കുഞ്ഞിന്റെ പേര്. തന്റെ കുടുംബത്തോടൊപ്പം മ്യാന്മാറിലെ രാഖിനെ സ്റ്റേറ്റിൽ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാനുള്ള സാഹസിക യാത്രക്കിടയിലാണ് ഈ കുഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നത്.
വർഷങ്ങളായി മ്യാന്മാറിലെ ചില ബുദ്ധമതക്കാരിൽ നിന്നും സൈന്യത്തിൽ നിന്നും പീഡനമേറ്റ് തികച്ചും നരകസമാനമായ ജീവിതമാണ് ഇവിടുത്തെ രോഹിൻഗ്യ മുസ്ലീങ്ങൾ നയിച്ച് വരുന്നത്. തങ്ങളെ മ്യാന്മാറിലെ സുരക്ഷാ സേനകൾ പോലും ആക്രമിക്കുന്നുവെന്നും തങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്നും കൊല്ലുന്നുവെന്നും രോഹിൻഗ്യ മുസ്ലീങ്ങൾ പരാതിപ്പെടുന്നുണ്ട്.ഇത്തരം നരകയാതനകളിൽ നിന്നും രക്ഷപ്പെടുന്നതിനാണ് അവർ ഇവിടെ നിന്നും പലായനം ചെയ്യുന്നത്. മുഹമ്മദ് തന്റെ അമ്മയ്ക്കും സഹോദരനുമൊപ്പം നാഫ് നദി മുറിച്ച് കടന്ന് ബംഗ്ലാദേശിലെത്താൻ ശ്രമം നടത്തുന്നതിനിടെയാണ് ബോട്ട് മുങ്ങി മരിച്ചിരിക്കുന്നത്. തുടർന്ന് ഈ ആൺകുഞ്ഞിന്റെ മൃതദേഹം പുഴത്തീരത്തെ ചെളിയിൽ അടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മുഹമ്മദിന്റെ മൃതദേഹം കിടക്കുന്ന കിടപ്പ് കണ്ടാൽ തുർക്കിയുടെ തീരത്തടിഞ്ഞ അയ്ലന്റെ മൃതദേഹം ആരുടെയും ഓർമയിൽ വേദനയോടെ ഉയർന്ന് വരുമെന്നുറപ്പാണ്.
രോഹിൻഗ്യ മുസ്ലീങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന പീഡനത്തിന്റെയും നരകയാതനകളുടെയും പ്രതീകമായും ഈ ചിത്രത്തെ ലോകം ഇപ്പോൾ ഉയർത്തിക്കാട്ടാൻ തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടർന്ന് രോഹിൻഗ്യ മുസ്ലീങ്ങൾ അനുഭവിക്കുന്ന ദുരിതത്തിലേക്ക് ഇനിയെങ്കിലും ലോകം ശ്രദ്ധ തിരിക്കണമെന്ന് മുഹമ്മദിന്റെ പിതാവ് സഫോർ അലം വേദനയോടെ ആവശ്യപ്പെടുന്നു. ഇദ്ദേഹം നേരത്തെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. തന്റെ കുടുംബവും ബംഗ്ലാദേശിലേക്കെത്തുന്നത് കാത്തിരുന്ന ഇദ്ദേഹത്തിന് കേൾക്കാനായത് തന്റെ പിഞ്ചുമകന്റെ മരണവാർത്തയാണ്. മ്യാന്മാറിൽ തങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ ഹെലികോപ്റ്ററുകളിൽ നിന്നും തങ്ങൾക്ക് നേരെ വെടിയുതിർക്കാറുണ്ടെന്ന് അദ്ദേഹം സിഎൻഎന്നിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ മ്യാന്മാർ സൈനികർ തങ്ങൾക്ക് നേരെ വെടി വയ്ക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തന്റെ അപ്പൂപ്പനെയും അമ്മൂമ്മയെയും ചുട്ടു കൊന്നതാണെന്നും സഫോർ വേദനയോടെ ഓർക്കുന്നു. ഇതിന് പുറമെ തങ്ങളുടെ ഗ്രാമമാകമാനം മിലിട്ടറി ചുട്ടെരിച്ചിരുന്നുവന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
തന്റെ മകൻ മരിച്ച് കിടക്കുന്ന ചിത്രം കണ്ടപ്പോൾ ഇതിലും ഭേദം താൻ മരിക്കുന്നതായിരുന്നുവെന്ന് തോന്നിയെന്ന് സഫോർ പറഞ്ഞു. മ്യാന്മാർ ഗവൺമെന്റ് തക്കം കിട്ടിയാൽ എല്ലാ റോഹിൻഗ്യക്കാരെയും വകവരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. മ്യാന്മാറിലെ ഭൂരിപക്ഷ മതമായ ബുദ്ധമതക്കാരിൽ നിന്നും പീഡനം സഹിക്കവയ്യാതെ ഇക്കാലത്തിനിടെ ആയിരക്കണക്കിന് രോഹിൻഗ്യക്കാർ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. നിരവധി പേർ ഗതികിട്ടാതെ സുരക്ഷിതമല്ലാത്ത ബോട്ടുകളിൽ വിവിധ രാജ്യങ്ങളിൽ അഭയം നിരസിക്കപ്പെട്ട് അലഞ്ഞ് തിരിയുകയും അവരിൽ കുറേപ്പേർ കടലിൽ മുങ്ങി മരിക്കുകയും ചെയ്തിട്ടുണ്ട്. 2012ൽ റാഖിനെയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 120,000 പേർ അഭയാർത്ഥിക്യാമ്പുകളിലകപ്പെട്ടിരുന്നു. ഇവിടെ അവർക്ക് പൗരത്വം, ഹെൽത്ത്കെയർ, വിദ്യാഭ്യാസം തുടങ്ങിയ മൗലികാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്നു.ഇവരെ ഒരിക്കലും എത്നിക് മൈനോറിറ്റി വിഭാഗമായി മ്യാന്മാർ അംഗീകരിക്കുന്നില്ല. പകരം ബംഗ്ലാദേശിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് നിരന്തരം പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.