- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മളിത് നിർമ്മിക്കുകതന്നെ ചെയ്യും, ഭൂരിപക്ഷത്തിന്റെയല്ല, വിശ്വാസത്തിന്റെ പ്രശ്നമാണിത്, അത് മാറില്ല; അയോധ്യയിലെ തർക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ആർഎസ്എസ് മേധാവി
ഉഡുപ്പി: അയോധ്യയിലെ തർക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഉഡുപ്പിയിൽ നടന്ന ധർമ സൻസദ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎച്ച്പി നേതാക്കളും 2,000 ഹിന്ദു സന്ന്യാസിമാരും മഠാധിപതികളും സമ്മേളനത്തിൽ പങ്കെടുത്തു. അയോധ്യാക്കേസ് ദിവസങ്ങൾക്കുള്ളിൽ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തും. ഇതിനിടെയാണ് മോഹൻ ഭാഗവതിന്റെ നിലപാട് വിശദീകരണം. രാമക്ഷേത്രം അയോധ്യയിൽ നിർമ്മിക്കുമെന്നതിൽ ആർക്കും സംശയം വേണ്ട. അവിടെ രാമക്ഷേത്രമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ലെന്നും ഭാഗവത് പറഞ്ഞു. ഇത് എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രഖ്യാപനമല്ല. തങ്ങളുടെ വിശ്വാസമാണ്. അതിൽ മാറ്റമുണ്ടാവില്ല.വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി ക്ഷേത്രം നിർമ്മിക്കാനുള്ള അനുയോജ്യമായ സന്ദർഭമാണിത്. വിഷയം കോടതിയുടെ പരിധിയിലാണെന്ന കാര്യം മറന്നിട്ടില്ല. രാമന്റെ ജന്മസ്ഥലത്തു തന്നെയാണ് ക്ഷേത്രം നിർമ്മിക്കേണ്ടത്- അദ്ദേഹം പറഞ്ഞു. 'നമ്മളിത് നിർമ്മിക്കുകതന്നെ ചെയ്യും. ഭൂരിപക്ഷത്തിന്റെയല
ഉഡുപ്പി: അയോധ്യയിലെ തർക്കപ്രദേശത്ത് തന്നെ രാമക്ഷേത്രം നിർമ്മിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഉഡുപ്പിയിൽ നടന്ന ധർമ സൻസദ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഎച്ച്പി നേതാക്കളും 2,000 ഹിന്ദു സന്ന്യാസിമാരും മഠാധിപതികളും സമ്മേളനത്തിൽ പങ്കെടുത്തു. അയോധ്യാക്കേസ് ദിവസങ്ങൾക്കുള്ളിൽ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തും. ഇതിനിടെയാണ് മോഹൻ ഭാഗവതിന്റെ നിലപാട് വിശദീകരണം.
രാമക്ഷേത്രം അയോധ്യയിൽ നിർമ്മിക്കുമെന്നതിൽ ആർക്കും സംശയം വേണ്ട. അവിടെ രാമക്ഷേത്രമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ലെന്നും ഭാഗവത് പറഞ്ഞു. ഇത് എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രഖ്യാപനമല്ല. തങ്ങളുടെ വിശ്വാസമാണ്. അതിൽ മാറ്റമുണ്ടാവില്ല.വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി ക്ഷേത്രം നിർമ്മിക്കാനുള്ള അനുയോജ്യമായ സന്ദർഭമാണിത്. വിഷയം കോടതിയുടെ പരിധിയിലാണെന്ന കാര്യം മറന്നിട്ടില്ല. രാമന്റെ ജന്മസ്ഥലത്തു തന്നെയാണ് ക്ഷേത്രം നിർമ്മിക്കേണ്ടത്- അദ്ദേഹം പറഞ്ഞു.
'നമ്മളിത് നിർമ്മിക്കുകതന്നെ ചെയ്യും. ഭൂരിപക്ഷത്തിന്റെയല്ല, വിശ്വാസത്തിന്റെ പ്രശ്നമാണിത്, അത് മാറില്ല' -അദ്ദേഹം വ്യക്തമാക്കി. 'കേസ് കോടതിയിൽ നടക്കുന്നുണ്ടെങ്കിലും വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയും ത്യാഗത്തിലൂടെയും ഇത് സാധിക്കും. മുൻപുണ്ടായിരുന്ന അതേ പ്രതാപത്തോടെ ക്ഷേത്രം നിർമ്മിക്കും. 25 വർഷംമുൻപ് രാമജന്മഭൂമിയുടെ കൊടിയുയർത്തിയവരുടെ മാർഗനിർദേശത്തിൽ അന്നുണ്ടായിരുന്ന അതേ കല്ലുകൾ ഉപയോഗിച്ചുതന്നെ ക്ഷേത്രം നിർമ്മിക്കും. ലക്ഷ്യത്തിന് വളരെ അടുത്താണ് നമ്മൾ. ഈ സന്ദർഭത്തിൽ നമ്മൾ അതീവ ജാഗ്രതയുള്ളവരായിരിക്കണം'-ഭാഗവത് പറഞ്ഞു.
രാമക്ഷേത്രനിർമ്മാണം 2019-ൽ തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്തും ചടങ്ങിൽ പ്രഖ്യാപിച്ചു. ഉഡുപ്പി ശ്രീകൃഷ്ണ മഠാധിപതി സ്വാമി വിശ്വേശതീർത്ഥ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഇതിനുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) പ്രസിഡന്റ് പ്രവീൺ തൊഗാഡിയ പറഞ്ഞു.



