തിരുവനന്തപുരം: തെരുവു നായകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് സൂപ്പർ താരം മോഹൻലാലിന്റെ ബ്ലോഗ്. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണു ബ്ലോഗിൽ മോഹൻലാൽ ഉയർത്തിയിരിക്കുന്നത്.

തെരുവു നായകളുടെ കാര്യത്തിൽ സർക്കാരിന് എന്തു ചെയ്യണം എന്നറിയില്ല. പിഞ്ചു കുഞ്ഞുങ്ങളെ ഉൾപ്പെടെ അതിക്രൂരമായി കടിച്ചു മുറിവേൽപ്പിക്കുന്ന അവസ്ഥയിലേക്കു കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് നായകളെ കൊല്ലരുത് എന്ന നിയമമാണ്.

അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതിനെ ബ്ലോഗിൽ അദ്ദേഹം പിന്തുണയ്ക്കുന്നു. കടിക്കുന്ന പട്ടിയെ പോറ്റുന്നവർ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് മോഹൻലാൽ നിലപാട് വ്യക്തമാക്കിയത്. തെരുവു നായ്ക്കൾ മലയാളികളുടെ ഇന്നത്തെ വലിയ പേടി സ്വപ്‌നമാണെന്നും കൊച്ചുകുഞ്ഞുങ്ങൾ മുതൽ മുതിർന്നവരെ വരെ കടിച്ചുകീറുന്ന നായ്ക്കളെ കൊല്ലുകയാണ് വേണ്ടതെന്നും പറയുന്നു. മാലിന്യം തെരുവിൽ നിക്ഷേപിച്ച് തെരുവു നായ്ക്കളെ വളർത്തുന്നതും നാം തന്നെയെന്നും മോഹൻലാൽ വിമർശിക്കുന്നു.

ബ്ലോഗിന്റെ പൂർണരൂപം ഇതാ: