കൊച്ചി: മോഹൻലാലിന്റേത് പ്രണയ വിവാഹമോ? പ്രശസ്ത തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെ 1988ലാണ് ഏപ്രിൽ 28-നാണ് മോഹൻലാൽ വിവാഹം കഴിച്ചത്. വിവാഹ വാർഷകത്തിന്റെ 30-ാം വർഷം സുചിത്ര സത്യം പറയുകയാണ്.

ചെന്നൈയിൽ ഒരു വിവാഹ വേളയിലാണ് ഞാൻ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുൻപ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാൻ പറഞ്ഞു.: എനിക്ക് മോഹൻലാലിനെ കല്യാണം കഴിക്കണം. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്'' - സുചിത്ര ഓർക്കുന്നു. മാതൃഭൂമിയോടാണ് സുചിത്ര മനസ്സ് തുറക്കുന്നത്.

ഈ തിരക്കുകൾക്കും വളർച്ചകൾക്കുമിടയിലും മനംനിറയെ സ്‌നേഹവും കരുതലുമുള്ള ഭർത്താവായി ലാൽ തന്നോടൊപ്പമുണ്ടായിരുന്നു എന്ന് സുചിത്ര പറയുന്നു: ''അങ്ങേയറ്റം കരുതലും സ്‌നേഹവും അതാണ് ചേട്ടന്റെ ഏറ്റവും വലിയ ഗുണം. ഞങ്ങളൊന്നിച്ച് പൊതുചടങ്ങുകളിൽ ഒന്നും അങ്ങനെ പങ്കെടുക്കാറില്ല. കൊച്ചു ലോകത്തിൽ ഒതുങ്ങിക്കൂടാനുള്ള എന്റെ ഇഷ്ടംകൊണ്ടാണത് '' - സുചിത്ര പറഞ്ഞു.

ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലായിരുന്നു വിവാഹം. വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ നിറപറയെയും നിലവിളക്കിനെയും സാക്ഷിനിർത്തി ലാൽ സുചിത്രയ്ക്ക് പുടവനൽകി. പ്രമുഖരുടെ നിര തന്നെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തി.