- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ ഫുട്ബോൾ ആവേശത്തിൽ പങ്കെടുത്ത ശേഷം അബുദാബിയിലേക്ക്; അമ്മ ഷോ കഴിഞ്ഞാൽ ഹൈരാബാദിൽ; മോഹൻലാൽ 12 മുതൽ കുഞ്ഞാലി മരയ്ക്കാറാകും; റാമോജി ഫിലിംസിറ്റിയിൽ അച്ഛനൊപ്പം അഭിനയിക്കാൻ പ്രണവും എത്തും
കൊച്ചി: പ്രിയദർശന്റെ കുഞ്ഞാലിമരയ്ക്കാരാകാൻ മോഹൻലാൽ 12ന് ഹൈദരാബാദിലെ ലൊക്കേഷനിലെത്തും. ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന് ആവേശം നൽകാൻ കൊച്ചിയിൽ ഉള്ള ലാൽ ഇനി ഐഎസ്എല്ലിന്റെ ഈ സീസണിൽ കളികാണാനും ഉണ്ടാകില്ല. പൂർണ്ണമായും കുഞ്ഞാലിമരയ്ക്കാർക്കായി ദിവസങ്ങൾ മാറ്റി വയ്ക്കുകയാകും മോഹൻലാൽ ചെയ്യുക. അബുദാബിയിലെ അമ്മ ഷോയ്ക്ക് ശേഷമാകും ഹൈദരാബാദിൽ ലാൽ എത്തുക. കുഞ്ഞാലിമരയ്ക്കാറുടെ ആദ്യ സീനുകളുടെ ചിത്രീകരണം ഹൈദരാബാദിൽ ഇതിനോടകം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞകാലം പറയുന്ന മരയ്ക്കാറിനു വേണ്ടി സാബു സിറിളിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ പടുകൂറ്റൻ സെറ്റ് ആണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ കപ്പലിന്റെ മാതൃക ശ്രദ്ധേയമാണ്. വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്. കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ, അഥവാ കുട്ട്യാലി മരയ്ക്കാർ ആയെത്തുന്നത് മധുവാണ്. സുനിൽ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടൻ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു.
കൊച്ചി: പ്രിയദർശന്റെ കുഞ്ഞാലിമരയ്ക്കാരാകാൻ മോഹൻലാൽ 12ന് ഹൈദരാബാദിലെ ലൊക്കേഷനിലെത്തും. ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന് ആവേശം നൽകാൻ കൊച്ചിയിൽ ഉള്ള ലാൽ ഇനി ഐഎസ്എല്ലിന്റെ ഈ സീസണിൽ കളികാണാനും ഉണ്ടാകില്ല. പൂർണ്ണമായും കുഞ്ഞാലിമരയ്ക്കാർക്കായി ദിവസങ്ങൾ മാറ്റി വയ്ക്കുകയാകും മോഹൻലാൽ ചെയ്യുക. അബുദാബിയിലെ അമ്മ ഷോയ്ക്ക് ശേഷമാകും ഹൈദരാബാദിൽ ലാൽ എത്തുക. കുഞ്ഞാലിമരയ്ക്കാറുടെ ആദ്യ സീനുകളുടെ ചിത്രീകരണം ഹൈദരാബാദിൽ ഇതിനോടകം തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞകാലം പറയുന്ന മരയ്ക്കാറിനു വേണ്ടി സാബു സിറിളിന്റെ നേതൃത്വത്തിൽ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ പടുകൂറ്റൻ സെറ്റ് ആണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ കപ്പലിന്റെ മാതൃക ശ്രദ്ധേയമാണ്. വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകൻ പ്രണവ് മോഹൻലാലാണ്.
കുഞ്ഞാലി മരയ്ക്കാർ ഒന്നാമൻ, അഥവാ കുട്ട്യാലി മരയ്ക്കാർ ആയെത്തുന്നത് മധുവാണ്. സുനിൽ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടൻ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്.
നവംബർ മാസം, കേരളപ്പിറവി ദിനത്തിൽ, ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, പ്രളയ ദുരിതാശ്വാസത്തിനായി നടക്കുന്ന താര സംഘടനയുടെ സ്റ്റേജ് ഷോക്ക് സൗകര്യമൊരുക്കാനായി മാറ്റി വയ്ക്കുകയായിരുന്നു. തെലുങ്കിൽ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദർശന്റെ ആദ്യ മലയാളചിത്രമാകും കുഞ്ഞാലി മരയ്ക്കാർ.