- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീ..ഇപ്പോ രജനീകാന്തിന്റെ കാര്യം....അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ; അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുള്ളത്? എല്ലാവർക്കുമറിയാവുന്ന പോലെ ഞാൻ വിഗ്ഗുപയോഗിക്കുന്ന ഒരാളാണ്: മോഹൻലാൽ രഹസ്യം വെളിപ്പെടുത്തുമ്പോൾ
കൊച്ചി: മോഹൻലാലിന്റെ മുടി നരച്ചോ? നടൻ വിഗ് വയ്ക്കാറുണ്ടോ? എല്ലാത്തിനും മറുപടി പറയുകയാണ് മോഹൻലാൽ. എന്തുകൊണ്ട് രജനി കാന്തിനെ പോലെ വിഗ് വയ്ക്കാതെ നടക്കുന്നു? എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്. കന്യകയ്ക്കു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. അങ്ങനെ നിയമങ്ങളില്ലല്ലോ. സീ..ഇപ്പോ രജനീകാന്തിന്റെ കാര്യം....അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുള്ളത്? രജനീകാന്ത് എന്നു പറയുന്നയാൾ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയായാലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് നമ്മൾ അതുപോലെ ചെയ്യണമെന്നില്ല.-മോഹൻലാൽ പറയുന്നു സിനിമ എന്നു പറയുന്നതിനു തന്നെ ഒരു സീക്രസിയുണ്ട്. ഇരുട്ടും വെളിച്ചവുമൊക്കെ ചേർന്ന ടെക്നിക്കൽ മാജിക്കാണ് സിനിമ. ഏതൊരു പെർഫോർമൻസിനെയും പോലെ അതിനുമുണ്ട് അത്തരം ചില രഹസ്യസൂത്രങ്ങൾ. സിനിമയിൽ കാണുന്ന ഒരാളല്ലോ പുറത്ത്, പുറത്തു കാണുന്
കൊച്ചി: മോഹൻലാലിന്റെ മുടി നരച്ചോ? നടൻ വിഗ് വയ്ക്കാറുണ്ടോ? എല്ലാത്തിനും മറുപടി പറയുകയാണ് മോഹൻലാൽ. എന്തുകൊണ്ട് രജനി കാന്തിനെ പോലെ വിഗ് വയ്ക്കാതെ നടക്കുന്നു? എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്. കന്യകയ്ക്കു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.
അങ്ങനെ നിയമങ്ങളില്ലല്ലോ. സീ..ഇപ്പോ രജനീകാന്തിന്റെ കാര്യം....അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുള്ളത്? രജനീകാന്ത് എന്നു പറയുന്നയാൾ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയായാലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് നമ്മൾ അതുപോലെ ചെയ്യണമെന്നില്ല.-മോഹൻലാൽ പറയുന്നു
സിനിമ എന്നു പറയുന്നതിനു തന്നെ ഒരു സീക്രസിയുണ്ട്. ഇരുട്ടും വെളിച്ചവുമൊക്കെ ചേർന്ന ടെക്നിക്കൽ മാജിക്കാണ് സിനിമ. ഏതൊരു പെർഫോർമൻസിനെയും പോലെ അതിനുമുണ്ട് അത്തരം ചില രഹസ്യസൂത്രങ്ങൾ. സിനിമയിൽ കാണുന്ന ഒരാളല്ലോ പുറത്ത്, പുറത്തു കാണുന്നതു പോല്ലല്ലോ സിനിമയിൽ. അപ്പോൾ അതിന്റേതായ ചില സീക്രസികൾ നടീനടന്മാരെപ്പോലുള്ളവർക്ക് പ്രൊഫഷന്റെ ഭാഗമായി തന്നെ ആകാമെന്ന അഭിപ്രായക്കാരനാണു ഞാൻ.
നമ്മുടെ ഇവിടുള്ളത്ര പോലും ഓപ്പണല്ല ഹിന്ദിയിലും മറ്റും. അവിടൊക്കെ അവർ കുറേക്കൂടി കോൺഷ്യസാണ്. കാരണം ഹിന്ദി വളരെ വലിയൊരു ഇൻഡസ്ട്രിയല്ലേ. നമ്മുടെയിവിടെയും മാറിവരുന്നുണ്ട്. ഇപ്പോൾ പുതിയതായി വരുന്ന കുട്ടികളൊക്കെ വളരെ കെയർഫുൾ കെയർലെസ്നസ് നേച്ചർ പ്രകടിപ്പിച്ചു കാണാറുണ്ട്. എനിക്കു പക്ഷേ ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് എല്ലാവർക്കുമറിയാവുന്ന പോലെ ഞാൻ വിഗ്ഗുപയോഗിക്കുന്ന ഒരാളാണ്. അതു പിന്നെ, നമ്മളീ ചൂടിലും വെള്ളം മാറി കുളിച്ചും ഒക്കെ എല്ലാവർക്കും സംഭവിക്കുന്നതാണ്.
അതു നമ്മുടെ പേഴ്സണാലിറ്റിയുടെ കൂടി ഒരു അപ്പിയറൻസായി നിലനിർത്തുന്നതാണ്. അതൊന്നും കേരളത്തിൽ ആദ്യത്തേതല്ല, ഇതൊക്കെ ഇങ്ങനെ പൊങ്ങിവരുന്നതു തന്നെ ചില താൽപര്യങ്ങളുടെ പുറത്ത് ചില സാഹചര്യങ്ങളിൽ ചിലർ ഇങ്ങനെ കുത്തിപ്പൊക്കിക്കൊണ്ടുവരുമ്പോഴാണ്. പക്ഷേ അതൊന്നും നമ്മളെ യാതൊരു വിധത്തിലും ബാധിച്ചിട്ടുമില്ല.-ലാൽ വിശദീകരിച്ചു.