വില്ലനിലെ ഓഡിയോ റിലീസിങ് ചടങ്ങിൽ മോഹൻലാലിനെ കുറിച്ച് സിദ്ദിഖ് പറഞ്ഞത് ഇപ്പോഴും ചർച്ച ചെയ്യുകയാണ് സിനിമാക്കാർ. രാഖി ഖന്ന പറഞ്ഞതിന്റെ ചുവട് പിടിച്ചായിരുന്നു സിദ്ദിഖിന്റെ അഭിപ്രായം;

ലാൽ ഒരു ആക്ടിങ് ഇൻസ്റ്റിറ്റൂട്ട് ആണെന്നും കണ്ണുകൊണ്ട് എങ്ങനെ അഭിനയിക്കണം എന്നു തന്നെ പഠിപ്പിച്ചതു ലാലേട്ടനാണ് എന്നും രാഖി ഖന്ന സംസാരിക്കുന്നത് കേട്ടു. പക്ഷേ എനിക്ക് വിശ്വസിക്കാനാകുന്നില്ല. കാരണം ലാലിനൊപ്പം ഞാൻ അഭിനയിക്കാൻ തുടങ്ങിട്ട് 30 വർഷം എങ്കിലും ആയിട്ടുണ്ട്. ഇക്കാലത്തിനിടയിൽ അയാൾ ഒരിക്കൽ പോലും എങ്ങനെ കണ്ണുകൊണ്ട് അഭിനയിക്കണം എന്നു എന്നെ പഠിപ്പിച്ചിട്ടില്ല.

അടുത്തു ചെന്നാൽ കടിച്ചു കീറാൻ വരുന്ന മട്ടിലാണു പെരുമാറ്റാറുന്നത്. ഇനിയെങ്കിലും ലാൽ എന്നെ കണ്ണുകൊണ്ട് അഭിനയിക്കാൻ പഠിപ്പിക്കും എന്നാണു വിശ്വസിക്കുന്നത്. സിദ്ദിഖ് ഇതു പറഞ്ഞു നിർത്തിയതും സദസിൽ നിന്നു വീണ്ടും കൂട്ടച്ചിരി മുഴങ്ങി.