കൊച്ചി: നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖിന്റെ വിവാഹ പങ്കെടുത്ത് മോഹൻലാലും മമ്മൂട്ടിയും. ഷഹീൻ സിദ്ദീഖും അമൃത ദാസുമായുള്ള വിവാഹത്തിനാണ് മമ്മൂട്ടിയും മോഹൻലാലും എത്തിയത്. വരനും വധുവിനുമൊപ്പം നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മോഹൻലാലിനൊപ്പം ആൻണി പെരുമ്പാവൂരും എത്തിയിരുന്നു.

ഷഹീൻ സിദ്ദിഖിന്റെ വിവാഹ റിസപ്ഷൻ താരസമ്പന്നമായ ചടങ്ങായി മാറി. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമ മേഖലയിലെതടക്കം നിരവധി പ്രമുഖർ എത്തി. ചടങ്ങിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്.

ഡോ. അമൃത ദാസ് ആണ് ഷഹീനിന്റെ വധു. ഫെബ്രുവരി 22ന് ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ട് ഷഹീൻ തന്നെയാണ് വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്.



മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീൻ അഭിനയരംഗത്തെത്തുന്നത്. അച്ഛാ ദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ളോഗ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഷഹീർ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങൾ ആണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അസിഫ് അലി നായകനായ കുഞ്ഞെൽദോ, എല്ലാം ശരിയാകും എന്നീ ചിത്രങ്ങളിലും ഷഹീൻ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.