തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തിൽ നിലപാട് ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച സംഭവത്തിൽ ക്ഷമാപണവുമായി നടൻ മോഹൻലാൽ. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. എനിക്ക് നിങ്ങളുടെ മുഖം ഓർമ്മയില്ലെന്നും ശബ്ദം മാത്രമാണ് ഞാൻ കണ്ടതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. ഒരു മുതിർന്ന ജ്യേഷ്ഠൻ പറഞ്ഞപോലെ എന്റെ മംറുപടിയെ കണ്ടാൽ മതി., ഒരു മനുഷ്യനും മറുപടി പറയത്തക്ക മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അവിടെ നടക്കുന്ന കർമത്തേക്കുറിച്ച് ഒരു ബോധ്യവുമില്ലാതെയാണ് നിങ്ങൾ ചോദ്യം ചോദിച്ചത്. അതിനാൽ തന്നെയാണ് അത്തരം ഒരു ഉത്തരം തന്നിൽ നിന്നും ഉണ്ടായതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ആ ചോദ്യം വ്യക്തിയെ ദേനിപ്പിച്ചിട്ടുണ്ടെങ്കിൽ മൂത്ത ചേട്ടൻ പറഞ്ഞതായി വിട്ടുകളേഞ്ഞക്കുക- താരം കുറിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം:-

സുഹൃത്തേ ,

എനിക്ക് നിങ്ങളുടെ മുഖം ഓർമ്മയില്ല. ശബ്ദം മാത്രമേ ഓർമ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.

എന്റെ അച്ഛൻന്റെയും അമ്മയുടെയും പേരിൽ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് 'വിശ്വശാന്തി' . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങൾ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരുപാട് സഹായങ്ങൾ ഞങ്ങൾ എത്തിച്ചു . ഇപ്പോഴും ആ പ്രവർത്തി തുടരുന്നു.

അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങൾ ശനിയാഴ്ച കൊച്ചിയിലെ പോർട്ടിൽ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാൻ കൊച്ചിൻ പോർട്ടിൽ എത്തിയത്. ഞങ്ങൾ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവർത്തകർ വന്നത്. മാധ്യമപ്രവർത്തകരോട് ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങൾ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.

കേരളം ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീർച്ചയായും ആ ചോദ്യം പ്രസക്തവുമാണ് . പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻതക്കവണ്ണമുള്ള ഒരു മാനസികനിലയിൽ ആയിരുന്നില്ല ഞാൻ. ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എന്റെ മനസ്സ് അപ്പോൾ മറ്റൊരു അവസ്ഥയിലായിരുന്നു.. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത് . അവിടെ നടക്കുന്ന ആ കർമ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം ... അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നിൽ നിന്നും ഉണ്ടായത്.

ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സിൽ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് ...

എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക .....

എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മൾ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടിപറയേണ്ടതുമാണ്...

സ്‌നേഹപൂർവ്വം മോഹൻലാൽ

...........................................................

പ്രളയദുരിതത്തിൽപ്പെട്ടവർക്ക് വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സഹായവും സാധന സാമഗ്രികളുമായി എത്തിയപ്പഴാണ് മാതൃഭൂമി റിപ്പോർട്ടർ മോഹൻലാലിനോട് ഫ്രോങ്കോ മുളക്കൽ വിഷയത്തിലെ കന്യാസ്ത്രീകളുടെ സമരത്തോടുള്ള അഭിപ്രായം ചോദിച്ചത്. ഇതിൽ ക്ഷുഭിതനായ താരം മാധ്യമപ്രവർത്തകനോട് ക്ഷുഭിതനാകുകയായിരുന്നു.


നല്ലൊരു കാര്യം പറയുമ്പോൾ നിങ്ങൾക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങൾ ചോദിക്കാനെന്ന് മോഹൻലാൽ പ്രതികരിച്ചത്. 'മോനേ, നാണമുണ്ടോ ഇതൊക്കെ ചോദിക്കാൻ. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോൾ അത് പൊതുവികാരമാണോ'- എന്നും മോഹൻലാൽ പ്രതികരിച്ചു. പിന്നീട് താരം മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷം താങ്കൾ ഏത് ചാനൽ റിപ്പോർട്ടർ ആണെന്ന് മോഹൻലാൽ ചോദിച്ചു.

മാധ്യമ പ്രവർത്തകൻ മാതൃഭൂമി ചാനൽ എന്ന് മറുപടി നൽകിയതോടെ ' ആ.. അതാണ്..' എന്നും താരം മറുപടി നൽകി തിരികെ പോയി. എന്നാൽ താരം ഉന്നയിച്ച അപക്വമായ പ്രസ്തവാനയാണെന്ന് ആരോപിച്ച് പിന്നീട് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കുകയായിരുന്നു. ദേശീയ തലത്തിൽ വിവാദമായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയെ നിസരവൽക്കരിച്ച് പ്രതികരിച്ച മോഹൻലാലെിനെതിരെ കനത്ത പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ താരം പറഞ്ഞതിൽ.എന്ത് തെറ്റാണ് ഉള്ളതെന്നും അത്തരം സന്ദർഭത്തിന് അനുയോ്യമായ ചോദ്യമല്ലെന്നും ലാലിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.

സ്ത്രീ വിരുദ്ധമായ നിലപാടുകൾ മോഹൻലാൽ ആവർത്തിക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയലെടുപത്തിരുന്നു. ഇരയെ പരിഹസിച്ച് നടത്തുന്ന പ്രതികരണവും കുറ്റാരോപിതരെ ചേർത്ത് നിർത്തുന്ന സോഫ്റ്റ് കോർണർ രീതിയുമാണ് മോഹൻലാലിന്റേതെന്നാണ് ആരോപണം ഉയർന്നത്. മുൻപ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ആരോപണ വിധേയനായ ദിലീപിനെ ന്യായീകരിച്ചും മോഹൻലാൽ രംഗത്തെത്തിയിരുന്നു.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി വരെ മോഹൻലാലിനെതിരെ ആരോപണം ഉയരാൻ അവസരം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കന്യാസ്ത്രീകളുടെ സമരത്തെ നിസാരവൽക്കരിക്കുന്ന പരാമർശം മോഹൻലാൽ നടത്തിയത്. കൊച്ചിയിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ അർപ്പിച്ച് താരസംഘടനയിലെ സ്ത്രീകൂട്ടായ്മയായ വുമൺ ഇൻ കളക്ടീവ് രംഗത്തെത്തിയിരുന്നു. എന്നാൽ അമ്മയുടെ പ്രസിഡന്റ് പദവി അലങ്കരിക്കുന്ന മോഹൻലാൽ നടത്തിയത് അപക്വമായ നടപടിയെന്നാണ് വിലയിരുത്തൽ വരുന്നത്.

കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചൊക്കെ ആ സിനിമാ നടൻ മോഹൻലാലിനോട് പോയി ചോദിച്ചവരെ വേണം അടിക്കാൻ. പോത്തിനോട് ആരെങ്കിലും ഏത്തവാഴയ്ക്ക് തടം വെട്ടുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുമോ.' എന്നു പറഞ്ഞാണ് രശ്മി ആർ നായർ മോഹൻലാലിന്റെ നിലപാടിനെ പരിഹസിച്ചത്.

'ബ്ലഡി ഗ്രാമവാസിസ് നാണമുണ്ടോ ഇതൊക്കെ ചോദിക്കാൻ ? അറിയണമെന്ന് അത്ര ആഗ്രഹമുണ്ടെൽ അടുത്ത ബ്ലോഗ് നോക്കിയാൽ മതി !' എന്നാണ് റിതിൻ സാമുവലിന്റെ പ്രതികരണം.

'അല്ലെങ്കിലും മനുഷ്യനെ ബാധിക്കുന്ന ഏതൊരു പ്രശ്നത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാൻ എന്നാണ് ഇയാൾക്ക് കഴിഞ്ഞിട്ടുള്ളത്. ഒരു സഹപ്രവർത്തകക്കു നേരെയുണ്ടായ അതിക്രമത്തെ പോലും എത്ര നിസ്സാരവൽക്കരിച്ചാണിയാൾ സംസാരിച്ചത്.' നടി ആക്രമിക്കപ്പെട്ട കേസിലെ മോഹൻലാലിന്റെ നിലപാടുകൾ സൂചിപ്പിച്ചുകൊണ്ട് മാളിയേക്കൽ ചൂണ്ടിക്കാട്ടുന്നു.'ചങ്കിനകത്ത് ലാലേട്ടൻ അരമനക്കകത്തും ലാലേട്ടൻ ആയോ?' എന്നാണ് മറ്റൊരു പരിഹാസം. സംഭവത്തിൽ മോഹൻലാൽ ക്ഷമാപണവുമായി രംഗത്തെത്തിയതോടെ വിമർശകരുടെ വായടച്ചിരിക്കുകയാണ്.