- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ഹൈഡ് പാർക്കിൽ രാവിലെ ജോഗിങ്; യുകെയിൽ നിന്നും റംസാൻ വൃത ആശംസകൾ; രാജകല്യാണം വീക്ഷിക്കാൻ നഗരത്തിൽ സാന്നിധ്യമാകും; പിറന്നാൾ ആഘോഷം ലളിതമാക്കും; മെയ്ക് ഓവറില്ലാതെ പൂജാ ചടങ്ങിൽ; മകന്റെ ചിത്രം 100 തികച്ച ആഘോഷത്തിൽ പ്രത്യക്ഷപ്പെട്ടതോടെ പഴയ ലാലേട്ടനെ തിരിച്ചു കിട്ടിയ സന്തോഷവുമായി ആരാധകർ; യുകെ ദിനങ്ങളുടെ ആഘോഷം പങ്കിട്ട് ലാൽ ട്വിറ്ററിൽ
ലണ്ടൻ: യുകെയിൽ ജീവിക്കുന്ന ഒരു കുടുംബത്തിന് തലമുറകളുടെ കാര്യം വരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന എത്തിനോട്ടം നടത്തുന്ന സമകാലിക ഗൗരവ ചിന്തയുള്ള കഥയുമായി യുകെയിൽ സജീവമാവുകയാണ് മോഹൻലാൽ. ഷൂട്ടിങ്ങിനു ഇടയിൽ ഉള്ള ഒഴിവു വേള തികച്ചും സ്വകാര്യമായി ആസ്വദിക്കുകയും ചെയ്യുന്ന താരം. ബോളിവുഡ് താരങ്ങൾ അൽപ്പം സ്വകാര്യത തേടി ഷോപ്പിംഗിനു വേണ്ടി ലണ്ടനിൽ എത്തുന്നത് പതിവാണെങ്കിലും മലയാളത്തിൽ താരങ്ങൾ യുകെയിൽ എത്തുന്നത് ഷൂട്ടിങ്ങിനോ പൊതു പരിപാടികൾക്കോ വേണ്ടി മാത്രമാണ്. ഇതിനു അപവാദമായി കുടുംബ സമേതം അവധികാലം ചെലവിടാൻ എത്തിയിട്ടുള്ളത് മോഹൻലാലും മമ്മൂട്ടിയുമാണ്. എന്നാൽ ശക്തമായ കഥയുടെ പിൻബലത്തിൽ യുകെയിൽ ഒരു മാസത്തെ സിനിമ ഷൂട്ടിങ്ങിനു എത്തിയ മോഹൻലാൽ കിട്ടുന്ന ഒഴിവു വേളകൾ ആരാധകരുടെ ശല്യമില്ലാത്ത സ്വകാര്യത നന്നായി ആസ്വദിക്കുകയാണെന്നു അദ്ദേഹത്തിന്റെ തന്നെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തെളിയിക്കുന്നു. സാധാരണ അധികമായി സോഷ്യൽ മീഡിയയിൽ എത്താറില്ലാത്ത മോഹൻലാൽ യുകെയിൽ തന്റെ ദിനചര്യകൾ പോലും ട്വിറ്റർ, ഫേസ്‌ബുക്ക് അക്കൗണ്ടുകൾ വഴി പുറത
ലണ്ടൻ: യുകെയിൽ ജീവിക്കുന്ന ഒരു കുടുംബത്തിന് തലമുറകളുടെ കാര്യം വരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന എത്തിനോട്ടം നടത്തുന്ന സമകാലിക ഗൗരവ ചിന്തയുള്ള കഥയുമായി യുകെയിൽ സജീവമാവുകയാണ് മോഹൻലാൽ. ഷൂട്ടിങ്ങിനു ഇടയിൽ ഉള്ള ഒഴിവു വേള തികച്ചും സ്വകാര്യമായി ആസ്വദിക്കുകയും ചെയ്യുന്ന താരം.
ബോളിവുഡ് താരങ്ങൾ അൽപ്പം സ്വകാര്യത തേടി ഷോപ്പിംഗിനു വേണ്ടി ലണ്ടനിൽ എത്തുന്നത് പതിവാണെങ്കിലും മലയാളത്തിൽ താരങ്ങൾ യുകെയിൽ എത്തുന്നത് ഷൂട്ടിങ്ങിനോ പൊതു പരിപാടികൾക്കോ വേണ്ടി മാത്രമാണ്. ഇതിനു അപവാദമായി കുടുംബ സമേതം അവധികാലം ചെലവിടാൻ എത്തിയിട്ടുള്ളത് മോഹൻലാലും മമ്മൂട്ടിയുമാണ്. എന്നാൽ ശക്തമായ കഥയുടെ പിൻബലത്തിൽ യുകെയിൽ ഒരു മാസത്തെ സിനിമ ഷൂട്ടിങ്ങിനു എത്തിയ മോഹൻലാൽ കിട്ടുന്ന ഒഴിവു വേളകൾ ആരാധകരുടെ ശല്യമില്ലാത്ത സ്വകാര്യത നന്നായി ആസ്വദിക്കുകയാണെന്നു അദ്ദേഹത്തിന്റെ തന്നെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തെളിയിക്കുന്നു.
സാധാരണ അധികമായി സോഷ്യൽ മീഡിയയിൽ എത്താറില്ലാത്ത മോഹൻലാൽ യുകെയിൽ തന്റെ ദിനചര്യകൾ പോലും ട്വിറ്റർ, ഫേസ്‌ബുക്ക് അക്കൗണ്ടുകൾ വഴി പുറത്തു വിടുകയാണ്. ബുധനാഴ്ച ആരംഭിച്ച റംസാൻ വ്രതത്തിന് ആശംസകൾ നേരാനും താരം ട്വിറ്ററിൽ സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആയിരങ്ങൾ ദിനം പ്രതി എത്തുന്ന ഹൈഡ് പാർക്കിൽ പ്രഭാത ജോഗ്ഗിങ്ങിനു എത്തിയ മോഹൻലാൽ ഇന്നലെ വീണ്ടും ലൊക്കേഷൻ ആയി തിരഞ്ഞെടുത്ത വീടിന്റെ ലിവിങ് സൈറ്റിൽ നിന്നും ഫോട്ടോ എടുത്താണ് താൻ യുകെ ദിനങ്ങൾ നന്നായി ആസ്വദിക്കുന്നു എന്ന് ആരാധകരുമായി പറയാതെ പങ്കിടുന്ന പ്രധാന വിശേഷം.
ഹൈഡ് പാർക് ചിത്രത്തിന്റെ പശ്ചാത്തലത്തിൽ തെംസ് നദിയുടെ മനോഹാരിതയും സുന്ദരമായി ഒപ്പിയെടുത്തിട്ടുണ്ട്. പിന്നിൽ കരിമ്പുലി യുടെ സാന്നിധ്യമാണ് രണ്ടാമത് പോസ്റ്റ് ചെയ്ത ചിത്രത്തെ സവിശേഷമാക്കുന്നത്. ആദ്യം ട്വിറ്ററിലും പിന്നീട് ഫേസ്‌ബുക്കിലും എത്തിയ മോഹൻലാലിനെ അതെ ആവേശത്തോടെയാണ് ആരാധകരും സ്വീകരിക്കുന്നത്. ''ഓ, ഒടുക്കത്തെ ഗ്ലാമർ തന്നെ'' എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുമായാണ് ആരാധകരും താരത്തിന്റെ യുകെ ദിവസങ്ങൾ ആഘോഷമാക്കുന്നത്. ഫേസ്‌ബുക്കിൽ ആദ്യ മണിക്കൂറിൽ തന്നെ ആയിരത്തിലേറെ ലൈക്കും തൊട്ടടുത്ത ഷെയറും താരത്തെ തേടി എത്തിയിരുന്നു.
അതിനിടെ യുകെ ദിനങ്ങൾ ആഘോഷമാക്കുന്നതിനിടെ താരത്തെ തേടി 58 പിറന്നാൾ ദിനവും വന്നെത്തുകയാണ്. മെയ് 21 പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാൽ ഇടവ മാസത്തിലെ ഉതൃട്ടാതി നക്ഷത്രക്കാരനാണ്. ജന്മ നാൾ അനുസരിച്ചുള്ള പിറന്നാൾ ജൂൺ എട്ടിനെ എത്തുകയുള്ളൂ. നേരത്തെ ഹൈ കമ്മീഷൻ ഓഫീസിൽ വച്ച് താരത്തിന് വിപുലമായ പിറന്നാൾ ആഘോഷം സംഘടിപ്പിക്കാൻ നിർമ്മാതാക്കളുടെ നേതൃത്വത്തിൽ ആലോചന നടന്നിരുന്നു. എന്നാൽ മോഹൻലാലിന്റെ ഷെഡ്യൂൾ തീരുമാനിക്കാൻ താമസം നേരിട്ടതോടെ ഈ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ഹൈ കമ്മീഷൻ ഓഫിസിൽ അത്തരം ഒരു ചടങ്ങു സംഘടിപ്പിക്കുന്നതിൽ മോഹൻലാലിനും താൽപ്പര്യം കുറവായിരുന്നു എന്നാണ് സൂചന. നിലവിൽ വിപുലമായ ആഘോഷം ഇല്ലെങ്കിലും ചെറിയ തോതിൽ ലൊക്കേഷനിൽ പിറന്നാൾ ആഘോഷം ഉണ്ടാകും എന്നാണ് വിവരം.
ഒടിയൻ ചിത്രത്തിലെ വേഷത്തിനായി ശരീര ഭാരം കുറയ്ക്കാൻ ലാൽ നടത്തിയ ശ്രമങ്ങൾ ആരാധകരെ ഞെട്ടിച്ചിരുന്നെങ്കിലും തങ്ങൾക്കു പഴയ താരത്തെ തിരിച്ചു കിട്ടി എന്നതാണ് ആരാധകരെ സംബന്ധിച്ച് ഏറ്റവും കുളിർമ നൽകുന്ന ലണ്ടൻ വിശേഷം. നോട്ടത്തിൽ കൂടുതൽ ചെറുപ്പം ഫീൽ ചെയ്യുമ്പോൾ തന്നെ മോഹൻലാലിന്റെ സവിശേഷമായ പ്രസരിപ്പാണ് ലണ്ടൻ ലൊക്കേഷൻ ചിത്രങ്ങൾ പങ്കിടുന്ന പ്രധാന വിശേഷം. മാത്രമല്ല, മെയ്ക് ഓവറിന്റെ അതിപ്രസരം ഇല്ലാതെ സ്വാഭാവിക ''ലാൽ;'' ലുക്കിൽ തന്നെ കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പൂജ ചടങ്ങിൽ ലാൽ എത്തിയതും അദ്ദേഹത്തെ മറ്റുള്ളവരോടൊപ്പം കാണാൻ കഴിഞ്ഞതും ആരാധകർക്ക് നൽകുന്ന ആശ്വാസം തീരെ ചെറുതല്ല. ഈ ചിത്രങ്ങൾ ഇന്നലെ ബ്രിട്ടീഷ് മലയാളിയും പുറത്തു വിട്ടിരുന്നു.
മുൻപ് കേട്ടിരുന്ന കഥയിൽ നിന്നും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് പേരിടാത്ത മോഹൻലാൽ ചിത്രം ഷൂട്ടിങ് പുരോഗമിക്കുന്നത്. നേരത്തെ ലഭിച്ച കഥയിൽ മോഹൻലാലിന് അപ്രധാന കഥാപാത്രം ആയിരുന്നെങ്കിൽ പുതിയ കഥയിൽ മുഴുനീള കഥാപാത്രം ആയിരിക്കും എന്നാണ് സൂചന. കഥയുടെ തീവ്രതയിൽ ആകൃഷ്ടനായി മോഹൻലാൽ തന്നെയാണ് ഈ പ്രൊജക്ടിൽ കൂടുതൽ താൽപ്പര്യം കാട്ടിയതും. മലയാള സിനിമയ്ക്ക് പുതുമയുള്ള ഇതിവൃത്തമാണ് കഥാതന്തു. ചിത്രീകരണം പുരോഗമിക്കുന്നതിനാൽ കഥയുടെ വിശദംശങ്ങൾ പുറത്തു പോകരുതെന്ന് നിർമ്മാതാക്കൾ പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും യുകെ മലയാളികൾ നേരിടുന്നതും ഭാവിയിൽ കൂടുതലായി നേരിടാൻ ഇടയുള്ളതുമായ ശക്തമായ കുടുംബ കേന്ദ്രീക്രതമായ കഥയാകും ഈ സിനിമയുടെ ഹൈ ലൈറ്റ്. ഓണ ചിത്രമായി തിയറ്ററിൽ എത്തും എന്ന് കരുതുന്ന ഈ ചിത്രം യുകെയെ മലയാള സിനിമയുടെ ശ്രദ്ധയിൽ എത്തിക്കാൻ കാരണമായേക്കും. നൂറു ശതമാനം വിജയ സാധ്യതയാണ് നിർമ്മാതാക്കൾ പങ്കിടുന്നതും. മുൻപ് യുകെയിൽ ചിത്രീകരണം നടന്ന കഥയില്ലാത്ത സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആത്മവിശ്വാസത്തിൽ കഴമ്പുണ്ട്.
മുൻപ് ലണ്ടൻ ഒളിപിക്‌സ് നടന്നപ്പോൾ സാന്നിധ്യമായ മോഹൻലാൽ ഇത്തവണ രാജകീയ വിവാഹത്തിനും സാക്ഷിയാകുന്നു എന്നതും പ്രത്യേകതയാണ്. വിവാഹ വിശേഷങ്ങൾ സിനിമയുടെ ഭാഗമാകും എന്ന സൂചന ഉള്ളതിനാൽ വിവാഹ ദിനം ജനക്കൂട്ടം തടിച്ചു കൂടുന്ന ലണ്ടൻ ലൊക്കേഷനുകളിൽ മോഹൻലാലും സംഘവും എത്താനുള്ള സാധ്യത ഏറെയാണ്. ഹീത്രോ നഗരത്തിനു അടുതുത അഷ്ടേഡ് എന്ന മനോഹരമായ റെസിഡൻഷ്യൽ ഏരിയ ആണ് ഇപ്പോൾ ലൊക്കേഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. രഞ്ജിത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഒരു മാസത്തെ സമയമാണ് ലാൽ അനുവദിച്ചിരിക്കുന്നത്.
മകൻ പ്രണവിന്റെ ആദ്യ ചിത്രം ആദി നൂറു ദിവസം തികച്ച സന്തോഷം കൂടി പങ്കിട്ടാണ് മോഹൻലാൽ ലൊക്കേഷനിൽ സജീവമാകുന്നത്. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നായ 'അമ്മ വേഷം കൈകാര്യം ചെയ്യുന്നത് ഹിന്ദി സിനിമ, നാടക നടിയായ അരുന്ധതി നാഗ് ആയിരിക്കും എന്നതാണ് ലൊക്കേഷൻ വിശേഷം.