- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടനില്ലാതെ ദുബായ് മലയാളികൾക്ക് എന്ത് ആഘോഷം; ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച് മലയാളികൾക്കൊപ്പം ഓണം ഉണ്ണാൻ മോഹൻ ലാൽ ദുബായിലേക്ക്: നാളെ മുതൽ മൂന്ന് ദിവസം മോഹൻലാൽ ഗൾഫ് മലയാളികൾക്കൊപ്പം ഓണം ആഘോഷിക്കും
ലാലേട്ടൻ ഇല്ലാതെ ഞങ്ങൾക്ക് എന്ത് ആഘോഷം എന്നാണ് ദുബായ് മലയാളികൾ ചോദിക്കുന്നത്. അതുകൊണ്ടാണ് വൈകിഎത്തിയ ഓണത്തെ തങ്ങൾക്കൊപ്പം വരവേൽക്കാൻ പ്രിയപ്പെട്ട ലാലേട്ടനേയും ഇവർ ക്ഷണിച്ചത്. വിദേശ മലയാളികൾക്ക് പൊതുവെ വൈകിയാണ് ഓണം എത്താറുള്ളത്. ഇത്തവണ ലേറ്റ് ആയി എത്തിയ ഓണത്തിൽ ലാലേട്ടൻ എത്തുന്നതിന്റെ ത്രില്ലിലാണ് ദുബായ് മലയാളികൾ. സെപ്റ്റംബർ 27, 28, 29 തീയതികളിലാണ് മോഹൻലാൽ ദുബായിൽ ഓണം ആഘോഷിക്കാനെത്തുന്നത്. 30,000 മലയാളികൾക്കൊപ്പമാണ് ലാൽ ഓണസദ്യ കഴിക്കുന്നത്. മാസങ്ങളോളം നീളുന്നതാണ് ഗൾഫ് മലയാളികളുടെ ഓണാഘോഷം. വിവിധ മലയാളി അസോസിയേഷനുകളുടെ ഭാഗമായി ക്രിസ്മസ് വരെ ആഘോഷങ്ങൾ നീളും. ഇത്തവണ മോഹൻലാൽ കൂടി എത്തുന്നതോടെ ആവേശം വാനോളമെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ഷൂട്ടിങ് തിരക്കുകൾക്ക് ഇടവേള നൽകിയാണ് മോഹൻലാൽ ഗൾഫിലേക്ക് പറക്കുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്
ലാലേട്ടൻ ഇല്ലാതെ ഞങ്ങൾക്ക് എന്ത് ആഘോഷം എന്നാണ് ദുബായ് മലയാളികൾ ചോദിക്കുന്നത്. അതുകൊണ്ടാണ് വൈകിഎത്തിയ ഓണത്തെ തങ്ങൾക്കൊപ്പം വരവേൽക്കാൻ പ്രിയപ്പെട്ട ലാലേട്ടനേയും ഇവർ ക്ഷണിച്ചത്. വിദേശ മലയാളികൾക്ക് പൊതുവെ വൈകിയാണ് ഓണം എത്താറുള്ളത്. ഇത്തവണ ലേറ്റ് ആയി എത്തിയ ഓണത്തിൽ ലാലേട്ടൻ എത്തുന്നതിന്റെ ത്രില്ലിലാണ് ദുബായ് മലയാളികൾ.
സെപ്റ്റംബർ 27, 28, 29 തീയതികളിലാണ് മോഹൻലാൽ ദുബായിൽ ഓണം ആഘോഷിക്കാനെത്തുന്നത്. 30,000 മലയാളികൾക്കൊപ്പമാണ് ലാൽ ഓണസദ്യ കഴിക്കുന്നത്. മാസങ്ങളോളം നീളുന്നതാണ് ഗൾഫ് മലയാളികളുടെ ഓണാഘോഷം. വിവിധ മലയാളി അസോസിയേഷനുകളുടെ ഭാഗമായി ക്രിസ്മസ് വരെ ആഘോഷങ്ങൾ നീളും. ഇത്തവണ മോഹൻലാൽ കൂടി എത്തുന്നതോടെ ആവേശം വാനോളമെത്തുമെന്നാണ് അവരുടെ പ്രതീക്ഷ.
ഷൂട്ടിങ് തിരക്കുകൾക്ക് ഇടവേള നൽകിയാണ് മോഹൻലാൽ ഗൾഫിലേക്ക് പറക്കുന്നത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്