- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശ് കുമാറിന് വോട്ട് അഭ്യർത്ഥിച്ച് മോഹൻലാലെത്തി; പത്തനാപുരത്തെ താരപോരാട്ടത്തിൽ സൂപ്പർസ്റ്റാറിന്റെ പിന്തുണ ഇടതുപക്ഷത്തിന്; ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് നൽകണമെന്ന് മോഹൻലാൽ
കൊല്ലം: താരപ്പോരാട്ടം നടക്കുന്ന പത്തനാപുരത്ത് ജഗദീഷിനെയും ഭീമൻ രഘുവിനെയും കൈവിട്ട് മോഹൻലാൽ. സിറ്റിങ് എംഎൽഎയും ഇടതു മുന്നണിയിലെ സ്ഥാനാർത്ഥിയുമായ ഗണേശ് കുമാറിന് വോട്ടു ചോദിച്ച് മോഹൻലാൽ പത്താനാപുരത്തെത്തി. ആർഎസ്എസ് ചാനൽ ജനം ടിവിയുടെ ചെയർമാൻ കൂടിയായ സംവിധായകൻ പ്രിയദർശനും മോഹൻലാലിനൊപ്പം എത്തി. പത്തനാപുരത്തെത്തിയ സൂപ്പർസ്റ്റാറിന് ഉജ്ജ്വല സ്വീകരണമാണ് ഇടുപ്രവർത്തകർ ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് മോഹൻലാൽ സംസാരിച്ചു. സിനിമാ നടൻ എന്ന നിലയിലല്ല വോട്ട് ചോദിക്കുന്നതെന്നും കുടുംബ സുഹൃത്ത് എന്ന നിലയിലാണ് താൻ വോട്ടഭർത്ഥിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. 'എല്ലാവർക്കും സന്തോഷകരമായ സായാഹ്നം നേരുന്നു. സ്വീകരണത്തിന് നന്ദി. ഞാനും നിങ്ങളുടെ നാട്ടുകാരനാണ്. തിരുവനന്തപുരത്തേക്കുള്ള യാത്ര പത്തനാപുരം വഴിയായിരുന്നു. മുൻപും പത്തനാപുരത്ത് വന്നിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് കെബി ഗണേശ് കുമാറിന് വിജയിപ്പിക്കണം. സിനിമാ നടൻ എന്ന നിലയിലല്ല. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് അഭ്യ
കൊല്ലം: താരപ്പോരാട്ടം നടക്കുന്ന പത്തനാപുരത്ത് ജഗദീഷിനെയും ഭീമൻ രഘുവിനെയും കൈവിട്ട് മോഹൻലാൽ. സിറ്റിങ് എംഎൽഎയും ഇടതു മുന്നണിയിലെ സ്ഥാനാർത്ഥിയുമായ ഗണേശ് കുമാറിന് വോട്ടു ചോദിച്ച് മോഹൻലാൽ പത്താനാപുരത്തെത്തി. ആർഎസ്എസ് ചാനൽ ജനം ടിവിയുടെ ചെയർമാൻ കൂടിയായ സംവിധായകൻ പ്രിയദർശനും മോഹൻലാലിനൊപ്പം എത്തി.
പത്തനാപുരത്തെത്തിയ സൂപ്പർസ്റ്റാറിന് ഉജ്ജ്വല സ്വീകരണമാണ് ഇടുപ്രവർത്തകർ ഒരുക്കിയത്. സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് മോഹൻലാൽ സംസാരിച്ചു. സിനിമാ നടൻ എന്ന നിലയിലല്ല വോട്ട് ചോദിക്കുന്നതെന്നും കുടുംബ സുഹൃത്ത് എന്ന നിലയിലാണ് താൻ വോട്ടഭർത്ഥിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
'എല്ലാവർക്കും സന്തോഷകരമായ സായാഹ്നം നേരുന്നു. സ്വീകരണത്തിന് നന്ദി. ഞാനും നിങ്ങളുടെ നാട്ടുകാരനാണ്. തിരുവനന്തപുരത്തേക്കുള്ള യാത്ര പത്തനാപുരം വഴിയായിരുന്നു. മുൻപും പത്തനാപുരത്ത് വന്നിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ നിന്ന് കെബി ഗണേശ് കുമാറിന് വിജയിപ്പിക്കണം. സിനിമാ നടൻ എന്ന നിലയിലല്ല. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. ഗണേശുമായി ആത്മബന്ധമാണുള്ളത്. സാധാരണക്കാരുടെ വാഹനമാണ് ഓട്ടോറിക്ഷ. അതിനാൽ ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് നൽകി ഗണേശ് കുമാറിനെ വിജയിപ്പിക്കണം' എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
താരസംഘടനയായ അമ്മയിൽ അംഗങ്ങളായതിനാൽ പല നടീ-നടന്മാരും ഇത്തവണ പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയിരുന്നില്ല. കെപിഎസി ലളിതയെ പോലുള്ളവർ പ്രചരണത്തിന് എത്തിയപ്പോൾ ദിലീപ് പ്രചരണത്തിന് ഇല്ലെന്നാണ് അറിയിച്ചത്. ഒരേ കുടുംബത്തിലെ മൂന്നുപേർ ഒരുമിച്ച് മൽസരിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നാണ് നടൻ ദിലീപ് അഭിപ്രായപ്പെട്ടത്. ഇതിനിടെയാണ് മോഹൻലാൽ ഗണേശിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് എത്തിയത്.
താരസംഘടനയായ 'അമ്മ' യിൽ അഞ്ചുതവണ ട്രഷററായിരുന്നു ജഗദീഷ്. വൈസ് പ്രസിഡന്റാണ് ഗണേശ്, ഭീമൻരഘു ആജീവനാന്ത അംഗവുമാണ്.