തിരുവനന്തപുരം: സരിതാ എസ് നായർ ഉയർത്തിക്കാട്ടിയ കത്തിൽ വിദ്വാന്മാർ ഏറെയായിരുന്നു. അതിൽ പലതും പലപ്പോഴും ചർച്ച ചെയ്ത പേരുകൾ. അതിനപ്പുറത്തേക്ക് ഒരു പുതുമയും ആ കത്തിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സൂപ്പര് താരം മോഹൻലാലും തന്നെ ഉപയോഗിച്ചുവെന്ന് സരിത വ്യക്തയോടെ എഴുതി. പക്ഷേ ആ പേരുമാത്രം പറയാൻ എല്ലാവരും മടിച്ചു. മലയാളത്തിലെ ഒരു സൂപ്പർ താരമെന്ന് പറഞ്ഞ് റിപ്പോർട്ട് ചെയ്തു. പേര് ചാനലുകളിൽ കാണിക്കുകയു ംചെയ്തില്ല. മോഹൻാലിലന് നൽകിയ ഈ നീതി മറ്റ് രാഷ്ട്രീയക്കാർക്ക് നൽകിയില്ല. ചർച്ചകളിലും മറ്റും രാഷ്ട്രീയക്കാരുടെ പേരുകൾ ഉയർത്തിയാണ് സരതിയുടെ കത്ത് വിഷയം ചാനലുകൾ ആഘോഷമാക്കിയത്. എല്ലാം പുറത്തു പറയുന്ന റിപ്പോർട്ടർ ചാനൽ പോലും മോഹൻലാലിനെ പരാമർശിച്ചില്ല.

ഇപ്പോൾ പ്രചരിക്കുന്ന കത്ത് തന്റേതല്ലെന്നു പറഞ്ഞ് സരിത ഉയർത്തിക്കാട്ടിയ യഥാർഥ കത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉണ്ടായിരുന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ശ്രീധരൻ നായരും സരിതയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പോയി കണ്ടിരുന്നുവെന്നും സരിതയുടെ കത്തിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് ഇവർ കണ്ടത്. കിൻഫ്ര പാർക്കിൽ ആവശ്യമായ സ്ഥലം ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി സമ്മതിച്ചതായും സരിതയുടെ കത്തിൽ പറയുന്നു. ഇവരെ കണ്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. ഇതോടെ, മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പറഞ്ഞുവെന്ന കാര്യമാണ് പുറത്തുവന്നിരിക്കുന്നത്.മുഖ്യമന്ത്രിയുടെ ചേംബറിൽ സെൽവരാജ് എംഎൽഎയെയും കണ്ടിരുന്നു. പാലക്കാട് കിൻഫ്ര പാർക്കിൽ സ്ഥലം നൽകാമെന്നാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. സെക്രട്ടറിയറ്റിൽ വച്ച് സരിതയെ കണ്ടിട്ടേയില്ല എന്നാണ് മുഖ്യമന്ത്രി നേരത്തെ അവകാശപ്പെട്ടിരുന്നത്. ഈ വാദങ്ങളൊക്കെയാണ് ഇന്നത്തെ കത്തു പുറത്തായതിലൂടെ പൊളിഞ്ഞിരിക്കുന്നത്.

മറുനാടൻ മലയാളിക്കു ലഭിച്ച കത്തിന്റെ ദൃശ്യങ്ങളിലാണ് നടൻ മോഹൻലാലിന്റെയും പേര് ഉൾപ്പെട്ടിട്ടുള്ളത്. 'എല്ലാവരും എന്നെ ചതിച്ചു. എന്റെ ദേഹം മോഹിച്ചു. യൂസ് ചെയ്തു അവരുടെ ലാഭങ്ങൾക്കായി മാത്രം ഉപയോഗിച്ചു സ്‌നേഹിച്ചു. ബഷീറ തങ്ങൾ, പിന്നെ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ എല്ലാവരും എന്നെ യൂസ് ചെയ്തു.' എന്നാണ് സരിതയുടെ കത്തിൽ ഉള്ളത്. മുഖ്യമന്ത്രിയെക്കുറിച്ചും ആര്യാടൻ മുഹമ്മദിനെക്കുറിച്ചും അടൂർ പ്രകാശിനെക്കുറിച്ചും പരാമർശമുള്ള പേജും മറുനാടനു ലഭിച്ചു. ജോസ് കെ മാണിക്കു പുറമെ പി സി വിഷ്ണുനാഥ്, കെ സി വേണുഗോപാൽ, ഹൈബി ഈഡൻ, എ പി അനിൽകുമാർ എന്നിവരുടെ പേരും കത്തിൽ ഉണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ചാനലുകൾ പുറത്തുവിട്ടത്. ജോസ് കെ മാണി തന്നെ സെക്‌സിനു നിർബന്ധിച്ചുവെന്നാണ് സരിത കത്തിൽ എഴുതിയിരിക്കുന്നത്. കെ സി വേണുഗോപാൽ 2011 ജൂലൈയിൽ ലൈംഗികമായി ഉപയോഗിച്ചുവെന്നും കത്തിൽ പറയുന്നുണ്ട്. ഈ സമയം കെ സി വേണുഗോപാൽ കേന്ദ്രമന്ത്രിയായിരുന്നു. എന്നാൽ ഇതിൽ മോഹൻലാലിന്റെ പേര് ആരും പറയുന്നില്ല.

മോഹൻലാലിന്റെ പേരൊളിപ്പിക്കാനായി പത്രങ്ങളും വാർത്ത മയപ്പെടുത്തി. ആരുടേയും പേര് പറയാതെയാണ് മാതൃഭൂമി ഈ വാർത്ത നൽകിയത്. അവർക്ക് മോഹൻലാൽ എന്നത് വെറുമൊരു നടൻ മാത്രമാണ്. പത്തനംതിട്ട ജയിലിൽവച്ച് താൻ എഴുതിയതെന്നുപറഞ്ഞ് സരിത എസ്.നായർ മാദ്ധ്യമങ്ങൾക്കുമുന്നിൽ കാട്ടിയ കത്തിൽ മന്ത്രിമാർ ഉൾെപ്പടെ ഒട്ടേറെ രാഷ്ട്രീയനേതാക്കളുടെയും ചലച്ചിത്ര നടന്റെയും പേരുകൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന കത്ത് താൻ എഴുതിയതല്ലെന്നും താൻ എഴുതിയത് ഇതാണെന്നും കത്ത് ഉയർത്തിക്കാട്ടിയാണ് സരിത പത്രസമ്മേളനം നടത്തിയത്. ഈ സമയം ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളിലാണ് മന്ത്രിമാരുടെയും എംഎ‍ൽഎ.മാരുടെയും പേരുകളുള്ളത്. എന്നാൽ, കത്ത് പുറത്തുവിടാൻ സരിത തയ്യാറായില്ല.

കത്തിന്റെ ദൃശ്യങ്ങളിൽ ഒരു മുൻ കേന്ദ്രമന്ത്രിയുടെ പേര്, ഒരു നടന്റെ പേര്, സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ പേരുകൾ, ഏതാനും എംഎ‍ൽഎ.മാരുടെ പേരുകൾ, ചില രാഷ്ട്രീയ നേതാക്കളുടെ പേരുകൾ എന്നിവ വ്യക്തമാണ്. ഇവരിൽ മന്ത്രിമാരും ഏതാനും എംഎ‍ൽഎ.മാരും നടനും ഉൾപ്പെടെയുള്ളവർ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നത്. സൗരോർജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ നടപ്പാക്കുന്നതിനായാണ് മന്ത്രിമാരെയും മറ്റ് നേതാക്കന്മാരെയും സമീപിച്ചതെന്നും വ്യക്തമാണ്. തന്റെ ജീവിതകഥയാണ് ജയിലിൽവച്ച് മുപ്പത് പേജുകളിലായി എഴുതിയതെന്നാണ് സരിത പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. എല്ലാവരും തന്റെ ദേഹം മാത്രം മോഹിച്ചുവെന്നും അവരവരുടെ ലാഭങ്ങൾക്കായി ഉപയോഗിച്ചുവെന്നും കത്തിന്റെ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നുണ്ട്. ഇങ്ങനെ പോകുന്നു മാതൃഭൂമി വാർത്ത.

മനോരമ ചാനൽ മോഹൻലാലിനായി ഒരു പടി കൂടി കടന്നു. യഥാർഥമെന്നു പറഞ്ഞ് സരിത നായർ വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയ കത്തിലെ പേരുകളെച്ചൊല്ലി പുതിയ വിവാദം. കത്ത് പുറത്തുവിടില്ലെന്ന് സരിത പറഞ്ഞെങ്കിലും കത്തിലെ വിവിധ പേജുകളുടെ ഫോട്ടോകൾ പുറത്തായി. അതിൽ മന്ത്രിമാരുടെയും യുഡിഎഫ് നേതാക്കളുടെയും പേരുകളുണ്ട്. താൻ ജയിലിൽ വച്ചെഴുതിയത് 30 പേജുള്ള കത്താണെന്നും ഇപ്പോൾ പ്രചരിക്കുന്ന കത്തിലെ കൈപ്പട തന്റേതല്ലെന്നും സരിത നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്റെ കത്തിന്റെ പകർപ്പ് ഗണേശ്‌കുമാറിന്റെ പി.എയ്ക്ക് നൽകിയിരുന്നു. എ.പി.അബ്ദുല്ലക്കുട്ടിക്കെതിരായ പരാതി തയാറാക്കിയത് തന്റെ സുഹൃത്താണെന്നും സരിത തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനോരമ ന്യൂസിന്റെ വാചകങ്ങളിൽ സിനിമാ താരവും സംശയം നിഴലിലില്ല. മനോരമ പത്രവും ഈ നിലപാട് പിന്തുടർന്നു.

തുറന്നെഴുതുന്ന മംഗളവും മോഹൻലാലിനെ ഒഴിവാക്കാൻ മാതൃഭൂമിയുടെ രീതി പിന്തുടർന്നു. രിത എസ്. നായരുടെ കത്തിലെ വി.ഐ.പികൾ ആര്? തിരുവനന്തപുരം പ്രസ് ക്ലബിൽ തന്റെ യഥാർത്ഥ കത്തെന്ന് അവകാശപ്പെട്ട് സരിത ഉയർത്തിക്കാട്ടിയ കുറിപ്പുകളിൽ ചില പേരുകൾ തെളിഞ്ഞു കാണാമായിരുന്നു. മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത് വ്യാജകത്താണെന്നും യഥാർഥ കത്ത് തന്റെ കൈയിലുണ്ടെന്നും പറഞ്ഞ് സരിത ഉയർത്തിക്കാട്ടിയ കത്തിന്റെ സമീപ ദൃശ്യങ്ങൾ ഫോട്ടോഗ്രാഫർമാർ പകർത്തിയതിലായിരുന്നു ഈ പേരുകൾ വ്യക്തമായത്. മലയാളത്തിലെ ഒരു പ്രമുഖ നായക നടൻ, മുൻ കേന്ദ്രമന്ത്രി, മധ്യതിരുവിതാംകൂറിലെ രണ്ട് യുവ എംഎ‍ൽഎമാർ, ഒരു എംപി, മലബാറിലെ മുതിർന്ന മന്ത്രി എന്നിവരുടെ പേരുകൾ സരിതയുടെ ഉയർത്തിക്കാണിച്ച കടലാസിലുണ്ട്. എന്നാൽ, ഇതു തന്റെ കത്ത് അല്ലെന്നും ചില കുറിപ്പുകൾ മാത്രമാണെന്നും സരിത രാത്രി വാർത്താ ചാനലിൽ പറഞ്ഞു. അങ്ങനെ എല്ലാ അർത്ഥത്തിലും ലാലിനെ മംഗളം രക്ഷിച്ചു.

ജോസ് കെ മാണിയെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്ന കേരള കൗമുദിക്കും ലാലിന തൊടാൻ ധൈര്യമില്ല. ജോസ്.കെ.മാണിക്കെതിരേ ലൈംഗിക ആരോപണങ്ങളുമായി തിങ്കളാഴ്ച പുറത്തുവന്ന കുറിപ്പ് നിഷേധിക്കാനാണ് വാർത്താസമ്മേളനത്തിൽ സരിത കത്ത് ഉയർത്തിക്കാട്ടിയത്. ഈ കത്തിൽ ഡൽഹിയിൽ വച്ച് ജോസ് കെ. മാണിയെ കണ്ടുവെന്നും ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നുമാണ് ഇംഗ്‌ളീഷിൽ സരിത എഴുതിയിട്ടുള്ളത്. ഫോണിലൂടെ ഇഷ്ടമാണെന്ന് പറഞ്ഞശേഷം കോട്ടയത്തെ എംപി ഓഫീസിലേക്ക് ജോസ്.കെ.മാണി വിളിച്ചുവരുത്തിയെന്നും ഡൽഹിയിൽ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഭാഗമായ സി.ജി.ഒ കോംപ്ലക്‌സിലെ കേന്ദ്ര പാരമ്പര്യേതര ഊർജ്ജമന്ത്രാലയത്തിൽ കണ്ടുവെന്നും തിങ്കളാഴ്ച പുറത്തായ കത്തിലുണ്ടായിരുന്നു. ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ജോസ്.കെ.മാണി തന്നെ പീഡിപ്പിച്ചതായാണ് നേരത്തേ പുറത്തുവന്ന കത്തിലുണ്ടായിരുന്നത്. അത് ശരിവയ്ക്കുന്ന വിധത്തിലാണ് സരിത പ്രദർശിപ്പിച്ച കത്തിലെ വിവരങ്ങളും. ജയിലിൽ താനെഴുതിയ യഥാർത്ഥ കത്താണെന്ന ആമുഖത്തോടെയാണ് തിരുവനന്തപുരം പ്രസ്‌ക്ലബിലെ വാർത്താസമ്മേളനത്തിൽ സരിത കത്ത് പ്രദർശിപ്പിച്ചത്. രാഷ്ട്രീയസിനിമാഉദ്യോഗസ്ഥ രംഗത്തെ ഉന്നതരുടെ പേരുകളാണ് സരിത പ്രദർശിപ്പിച്ച കത്തിലുള്ളത്. സിനിമയിലെ ഒരു അതികായ പ്രതിഭയുടെ പേരും കൂട്ടത്തിലുണ്ട്. അങ്ങനെ പോകുന്ന കേരള കൗമുദിയുടെ റിപ്പോർട്ടിങ്ങ്.

എല്ലാ രാഷ്്ട്രീയക്കാരുടേയും പൊയ്മുഖങ്ങൾ പൊളിച്ചു മാറ്റുന്നവരാണ് മാദ്ധ്യമങ്ങൾ. ആരെന്തു പറഞ്ഞാലും പേരു കൊടുക്കും. പക്ഷേ മോഹൻലാൽ പ്രതിസ്ഥാനത്ത് ആകുമ്പോൾ മൗനം. സരിതയുടെ കത്തിലെ ആധികാരികതയിൽ സംശയം. ആർക്കെതിരേയും എന്തും എഴുതുന്നത് ധാർമികമായി ശരിയല്ലെന്ന തത്വവുമെത്തും. ഇതൊന്നും രാഷ്ട്രീയക്കാർക്ക് നൽകേണ്ട എന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം.