- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ പക്ഷം പറയാതെ പറഞ്ഞ് ലാലേട്ടൻ; ആർഎസ്എസിന്റെ കുടക്കീഴിലുള്ള വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിൽ നിറസാന്നിധ്യമായി താരം; മലയാളികളുടെ സ്വന്തം ലാലേട്ടൻ ട്രസ്റ്റിന്റെ രക്ഷാധികാരിയെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ കൺവീനർ ജെ.നന്ദകുമാർ
കൊച്ചി: രാഷ്ട്രീയ സ്വയം സേവക സംഘത്തോടുള്ള ചായ്‌വ് തുറന്ന് പ്രകടിപ്പിച്ച് നടൻ മോഹൻലാൽ.സംഘത്തിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് താരം ഇന്നലെ പങ്കെടുത്തത്. ആർഎസ്എസ് അഖിലേന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, പ്രജ്ഞാപ്രവാഹിന്റെ ദേശീയ കൺവീനറുമായ ജെ.നന്ദകുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് യോഗത്തിന്റെ ചിത്രങ്ങൾ സഹിതം വിവരങ്ങൾ പങ്കുവച്ചത്. 'മലയാളികളുടെ സ്വന്തം ലാലേട്ടൻ, ശ്രീ മോഹൻലാൽ, രക്ഷാധികാരി ആയിട്ടുള്ള 'വിശ്വശാന്തി' ട്രസ്റ്റിന്റെ യോഗം രാ.സ്വ.സംഘം പ്രാന്തപ്രചാരക് ഹരികൃഷ്ണൻ ജി, സേവാപ്രമുഖ് വിനോദ് ജി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സംഘചാലക് മാനനീയ പി.ഇ.ബി മേനോൻ സാറിന്റെ ആലുവയിലെ വസതിയിൽ വച്ച് നടന്നു.'സിനിമാ സംവിധായകൻ മേജർ രവിയും യോഗത്തിൽ പങ്കെടുത്തു.ആദിവാസികളടക്കമുള്ള പാർശ്വവൽകരിക്കപ്പെട്ടവരുടെ ആരോഗ്യസംരക്ഷണമാണ് വിശ്വശാന്തി ട്രസ്റ്റിന്റെ മുഖ്യപ്രവർത്തനലക്ഷ്യം. മേജർ രവിയാണ് മോഹൻലാലിനെ വിശ്വശാന്തി ട്രസ്റ്റിന്റെ രക്ഷാധികാരിയാക്കാൻ മുൻകൈയെടുത്തതെന്നാണ് അണി
കൊച്ചി: രാഷ്ട്രീയ സ്വയം സേവക സംഘത്തോടുള്ള ചായ്‌വ് തുറന്ന് പ്രകടിപ്പിച്ച് നടൻ മോഹൻലാൽ.സംഘത്തിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് താരം ഇന്നലെ പങ്കെടുത്തത്. ആർഎസ്എസ് അഖിലേന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, പ്രജ്ഞാപ്രവാഹിന്റെ ദേശീയ കൺവീനറുമായ ജെ.നന്ദകുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് യോഗത്തിന്റെ ചിത്രങ്ങൾ സഹിതം വിവരങ്ങൾ പങ്കുവച്ചത്.
'മലയാളികളുടെ സ്വന്തം ലാലേട്ടൻ, ശ്രീ മോഹൻലാൽ, രക്ഷാധികാരി ആയിട്ടുള്ള 'വിശ്വശാന്തി' ട്രസ്റ്റിന്റെ യോഗം രാ.സ്വ.സംഘം പ്രാന്തപ്രചാരക് ഹരികൃഷ്ണൻ ജി, സേവാപ്രമുഖ് വിനോദ് ജി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സംഘചാലക് മാനനീയ പി.ഇ.ബി മേനോൻ സാറിന്റെ ആലുവയിലെ വസതിയിൽ വച്ച് നടന്നു.'സിനിമാ സംവിധായകൻ മേജർ രവിയും യോഗത്തിൽ പങ്കെടുത്തു.ആദിവാസികളടക്കമുള്ള പാർശ്വവൽകരിക്കപ്പെട്ടവരുടെ ആരോഗ്യസംരക്ഷണമാണ് വിശ്വശാന്തി ട്രസ്റ്റിന്റെ മുഖ്യപ്രവർത്തനലക്ഷ്യം.
മേജർ രവിയാണ് മോഹൻലാലിനെ വിശ്വശാന്തി ട്രസ്റ്റിന്റെ രക്ഷാധികാരിയാക്കാൻ മുൻകൈയെടുത്തതെന്നാണ് അണിയറ സംസാരം.സുരേഷ് ഗോപിയെ പോലെ, തന്റെ ആർഎസ്എസ്-ബിജെപി ബന്ധം തുറന്നുസമ്മതിക്കാൻ മോഹൻലാൽ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളോടും, എൻഡിഎ സർക്കാരിനോടുമുള്ള താൽപര്യം അദ്ദേഹം മറച്ചുവച്ചിട്ടുമില്ല.
നോട്ടുനിരോധനത്തെ തുടർന്ന് ജനങ്ങൾ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നത് വിമർശനവിധേയമായപ്പോൾ, പ്രധാനമന്ത്രിയുടെ നയത്തെ പിന്തുണച്ച് മോഹൻലാൽ രംഗത്തെത്തിയത് ചർ്ച്ചാവിഷയമായിരുന്നു. മദ്യശാലകൾക്കും, ആരാധനാലയങ്ങൾക്കും, തിയേറ്ററുകൾക്കും മുമ്പിൽ മണിക്കൂറുകൾ വരി നിൽക്കുന്നവർ ഒരുനല്ല കാര്യത്തിന് വേണ്ടി അൽപം കാത്തിരിക്കുന്നതിൽ കുഴപ്പമില്ലെന്നാണ് ലാൽ ബ്ലോഗിൽ കുറിച്ചത്.പ്രധാനമന്ത്രിയുടെ അദ്ധ്യാപകദിന പ്രസംഗത്തെ പ്രകീർത്തിച്ചും ബ്ലോഗെഴുതി.എന്നാൽ, ആരാധകർക്ക് മുമ്പാകെ തന്റെ രാഷ്ട്രീയ ചായ്‌വ് തുറന്ന് പ്രകടിപ്പിക്കാൻ ഒരിക്കലും തയ്യാറതുമില്ല.
ഈ പശ്ചാത്തലത്തിലാണ് ആലുവയിൽ വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിൽ മോഹൻലാൽ പങ്കെടുത്തതും., അത് ജെ.നന്ദകുമാറിനെ പോലെ ആർഎസ്എസിലെ ഉന്നത നേതാക്കളിൽ ഒരാൾ പങ്കുവച്ചതും സോഷ്യൽ മീഡിയയിൽ ചർച്ചയായത്.കേരളത്തിൽ ചുവടുറപ്പിക്കാൻ തീവ്രയത്‌നം തുടരുന്ന ബിജെപി സാംസ്‌കാരിക രംഗത്തെ പ്രമുഖരെ തങ്ങളോട് ചേർത്ത് നിർത്താൻ ബദ്ധശ്രദ്ധ പുലർത്തി വരികയാണ്.