- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശത്തോടെ വോളിബോൾ കളിക്കാനെത്തി മോഹൻലാൽ; കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മൽസരത്തിൽ മോഹൽലാൽ നയിച്ച ആർമി ടീം പ്രസ്‌ക്ലബ് ടീമിനെ പരാജയപ്പെടുത്തി; ഇനിയും താൻ വോളിബോൾ മത്സരത്തിനു വേണ്ടി ജഴ്സി അണിയുമെന്ന് താരരാജാവ്
കണ്ണൂർ: വോളിബോൾ കളത്തിലും മോഹൻലാൽ താരമായി. കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് ജേണലിസ്റ്റ് വോളിബോൾ ലീഗ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിലാണ് മോഹൻലാൽ കളിക്കളത്തിലും താരമായത്. ടെറിട്ടോറിയൽ ആർമിയുടെ ലഫ്റ്റനന്റ് പദവി വഹിക്കുന്ന മോഹൽലാൽ നയിച്ച ആർമി ടീം ജേതാക്കളാവുകയും ചെയ്തു. കളത്തിൽ ആദ്യാവസാനം പൊരുതി കളിച്ച മോഹൽലാലിന്റെ ടീം പ്രസ്‌ക്ലബ് ടീമിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഒമ്പതാം നമ്പർ ജഴ്സിയണിഞ്ഞ മോഹൻലാൽ ആദ്യാവസാനം ആവേശത്തോടെയാണ് കളിച്ചത്. 25-21, 25-23, എന്ന നിലയിൽ രണ്ട് സെറ്റ് മത്സരങ്ങളിലും മോഹൽലാലിന്റെ ടെറിട്ടോറിയൽ ആർമി ടീം ജയിക്കുകയും ചെയ്തു. സ്പോട്സിൽ തനിക്കുള്ള താത്പര്യമാണ് ടെറിട്ടോറിയൽ ആർമിക്കു വേണ്ടി കളിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. കണ്ണൂരിൽ ഇത് മൂന്നാം തവണയാണ് താൻ വോളിബോൾ മത്സരത്തിനെത്തുന്നത്. രണ്ടു തവണ ടെറിട്ടോറിയൽ ആസ്ഥാനത്തെ മൈതാനത്തും ഒരു തവണ ജവഹർ സ്റ്റേഡിയത്തിലും കളിച്ചു. ഇനിയും താൻ വോളിബോൾ മത്സരത്തിനു വേണ്ടി ജഴ്സി അണിയുമെന്ന്
കണ്ണൂർ: വോളിബോൾ കളത്തിലും മോഹൻലാൽ താരമായി. കണ്ണൂർ പ്രസ്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് ജേണലിസ്റ്റ് വോളിബോൾ ലീഗ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന മത്സരത്തിലാണ് മോഹൻലാൽ കളിക്കളത്തിലും താരമായത്. ടെറിട്ടോറിയൽ ആർമിയുടെ ലഫ്റ്റനന്റ് പദവി വഹിക്കുന്ന മോഹൽലാൽ നയിച്ച ആർമി ടീം ജേതാക്കളാവുകയും ചെയ്തു. കളത്തിൽ ആദ്യാവസാനം പൊരുതി കളിച്ച മോഹൽലാലിന്റെ ടീം പ്രസ്‌ക്ലബ് ടീമിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഒമ്പതാം നമ്പർ ജഴ്സിയണിഞ്ഞ മോഹൻലാൽ ആദ്യാവസാനം ആവേശത്തോടെയാണ് കളിച്ചത്. 25-21, 25-23, എന്ന നിലയിൽ രണ്ട് സെറ്റ് മത്സരങ്ങളിലും മോഹൽലാലിന്റെ ടെറിട്ടോറിയൽ ആർമി ടീം ജയിക്കുകയും ചെയ്തു.
സ്പോട്സിൽ തനിക്കുള്ള താത്പര്യമാണ് ടെറിട്ടോറിയൽ ആർമിക്കു വേണ്ടി കളിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് 'മറുനാടൻ മലയാളിയോട് 'പറഞ്ഞു. കണ്ണൂരിൽ ഇത് മൂന്നാം തവണയാണ് താൻ വോളിബോൾ മത്സരത്തിനെത്തുന്നത്. രണ്ടു തവണ ടെറിട്ടോറിയൽ ആസ്ഥാനത്തെ മൈതാനത്തും ഒരു തവണ ജവഹർ സ്റ്റേഡിയത്തിലും കളിച്ചു. ഇനിയും താൻ വോളിബോൾ മത്സരത്തിനു വേണ്ടി ജഴ്സി അണിയുമെന്ന് മോഹൻലാൽ പറഞ്ഞു. മോഹൻലാലിനൊപ്പം ടി.എ. ബറ്റാലിയൻ കമാന്റിങ് ഓഫീസർ രാജേഷ് കനോജ്, മേജർ രവി, എന്നിവരും മത്സരത്തിൽ പങ്കാളികളായി.
പ്രസ് ക്ലബ് ടീമിനെ നയിച്ചത് ജില്ലാ പൊലീസ് ചീഫ് ശിവ വിക്രമാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണകുമാർ, വി.കെ. സനോജ് എന്നിവരും ടീമിൽ അണിനിരന്നു. അത്യന്തം വാശിയേറിയ മത്സരത്തിൽ പ്രത്യേകം ക്ഷണിതാക്കൾക്കു മാത്രമാണ് പ്രവേശനം അനുവദിച്ചത് എങ്കിലും കാണികളായി എത്തിയ വി.ഐ.പി.കൾ പോലും സ്പോട്സ്മാൻ സ്പിരിട്ടോടെ ഇരു ടീമുകളയേും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. കണ്ണൂരിലെ മാധ്യമ പ്രവർത്തകരുടെ ആരോഗ്യ രക്ഷാ ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഈ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. ഇതിന്റെ തുടർച്ച ഏപ്രിൽ മാസം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കും.