മോഹൻലാൽ എന്ന നടനോട് ആരാധകർക്കുള്ള ഇഷ്ടങ്ങളിലൊന്നിന്റെ കാരണം താര ജാഡകളില്ലെന്നത് തന്നെയാണ്. സിനിമയോടുള്ള നടന്റെ അർപ്പണബോധവും ആത്മാർത്ഥ യുമൊക്കെ സഹപ്രവർത്തകർ തന്നെ പലതവണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. പുതുമഖ നടന്മാർ വരെ കാരവാനുകളുമായി ലൊക്കേഷനുകളിലെത്തുകയും ഷൂട്ടിന് ശേഷം കാരവാനുള്ളിൽ കഴിയുകയും ചെയ്യുന്ന ഈ കാലത്ത് ഷൂ്ട്ടിങ് ലൊക്കേഷനുകളിലെ അസൗകര്യങ്ങൾക്കിടയിലും സഹപ്രവർത്തകർക്കൊപ്പം ഒത്തൂകൂടു കൂടുന്ന നടന്മാരിലൊരാളാണ് മോഹൻലാൽ. ഇപ്പോൾ അത്തരമൊരു ഫോട്ടോയാണ് സോഷ്യൽമീഡിയ വഴി വൈറലാകുന്നത്.

സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകന്റെ ലൊക്കേഷൻ ചിത്രമാണ് പ്രചരിക്കുന്നത്. എറണാകുളം ജില്ലയിലെ പൂയംകുട്ടി എന്ന മനോഹരമായ സ്ഥലത്താണ് പുലിമുരുകൻ ഷൂട്ട് ചെയ്തത്. പൂയം കുട്ടിയിലെ അരുവിയിലെ പാറക്കൂട്ടത്തിലൊന്നിലിരുന്നു കാരവന്റെ ചൂടോ മറയോ ഇല്ലാതെ ഒരു സാധാരണക്കാരനെ പോലെ ഭക്ഷണം കഴിക്കുന്ന ലാലേട്ടന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.

ഏത് ചുറ്റുപാടിലും പൊരുത്തപ്പെടുന്ന നടൻ കൂടിയാണ് മോഹൻലാൽ എന്ന് ഈ ചിത്രം പങ്കുവച്ചുകൊണ്ട് അഭിമാനത്തോടെ പറയുകയാണ് താരത്തിന്റെ ആരാധകർ. ചിത്രം കണ്ടാൽ അതിലുള്ളയാൾ ഇത്ര വലിയ നടനാണെന്നോ കേരളാ സമൂഹത്തിലെ ഉയർന്ന വ്യക്തിത്വങ്ങളിൽ ഒന്നാണെന്നോ പറയുകയില്ലെന്നും ആരാധകർ പറയുന്നു. എന്തായാലും ചിത്രം സോഷ്യൽമീഡിയയിലെ ലാൽ ആരാധകർ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.