- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധി ആഘോഷിക്കാൻ കുടുംബസമേതം ജപ്പാനിൽ എത്തിയപ്പോഴും മോഹൽലാലിന്റെ ചിന്ത കേരളത്തെക്കുറിച്ച്; വിഴിഞ്ഞത്തിന് വേണ്ടി കത്തെഴുതി സൂപ്പർ സ്റ്റാർ
ടോക്കിയോ: വിവാദങ്ങൾ കൊണ്ട് കാര്യമില്ലെന്നും വിവാദങ്ങൾ ഒഴിവാക്കി തുറമുഖ പദ്ധതി നടപ്പാക്കണമെന്നും നടൻ മോഹൻലാൽ. ജപ്പാനിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് മോഹൻലാൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി വാദിക്കുന്നത്. സാധാരണ തന്റെ ബ്ലോഗിലോ ട്വിറ്ററിലോ ഫേസ്‌ബുക്കിലോ ആണ് താരം തന്റെ കത്തുകൾ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാൽ ജപ
ടോക്കിയോ: വിവാദങ്ങൾ കൊണ്ട് കാര്യമില്ലെന്നും വിവാദങ്ങൾ ഒഴിവാക്കി തുറമുഖ പദ്ധതി നടപ്പാക്കണമെന്നും നടൻ മോഹൻലാൽ. ജപ്പാനിൽ നിന്ന് മാദ്ധ്യമങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് മോഹൻലാൽ വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി വാദിക്കുന്നത്.
സാധാരണ തന്റെ ബ്ലോഗിലോ ട്വിറ്ററിലോ ഫേസ്‌ബുക്കിലോ ആണ് താരം തന്റെ കത്തുകൾ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാൽ ജപ്പാൻ സന്ദർശനത്തിന് പോയിരിക്കുന്ന ലാൽ ഇക്കുറി മാദ്ധ്യമങ്ങൾക്ക് കത്ത് അയച്ചുനൽകുകയാണ് ചെയ്തത്. അതിനിടെ, ടോക്കിയോയിൽ പ്രശസ്തമായ നായേഴ്‌സ് റെസ്റ്റോറന്റിനു മുന്നിൽ നിൽക്കുന്ന ചിത്രം താരം ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തു.
അദാനി ഗ്രൂപ്പിന് വിഴിഞ്ഞം പദ്ധതി നൽകിയത് മുതൽ അതേ ചൊല്ലി തർക്കങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ മറവിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നായിരുന്നു സിപിഐ(എം) പിബി അംഗം പിണറായി വിജയന്റെ പ്രസ്താവന. പിബി അംഗം എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളും വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതിനെതിരെ രംഗത്ത് വന്നിരുന്നു.
ഇപ്പോൾ ജപ്പാനിലുള്ള സൂപ്പർതാരം അവിടത്തെ വികസനത്തിൽ തുറമുഖങ്ങൾ വഹിക്കുന്ന പ്രാധാന്യം നേരിട്ടുമനസിലാക്കിയാണ് കത്തെഴുതിയിരിക്കുന്നത്. സംവാദങ്ങൾ നല്ലതാണെങ്കിലും വിവാദങ്ങളിൽത്തട്ടി കേരളത്തിന്റെ സ്വപ്നപദ്ധതി മുടങ്ങരുതെന്നും ലാൽ ആവശ്യപ്പെടുന്നു. കേരളത്തിന്റെ വികസനത്തിൽ വിഴിഞ്ഞം നാഴികക്കല്ലാവുമെന്നും താരം കത്തിൽ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.
മോഹൻലാലിന്റെ കത്തിന്റെ പൂർണരൂപം: