ല സ്ത്രീകൾക്കും സാരിയുടുക്കുക എന്നത് അല്പം പരിശ്രമം വേണ്ട പണിയാണ്. എന്നാലും മലയാളികളായ സ്ത്രീജനങ്ങളെല്ലാവരും ആഘോഷങ്ങൾക്കും കല്യാണങ്ങൾക്കുമൊക്കെ സാരി തെരഞ്ഞെടുക്കാറുണ്ട്. ഇപ്പോഴിതാ നടൻ മോഹൻലാലും സാരിയുടുക്കുന്നത് ഒരു കലയാണെന്നാണ് പറഞ്ഞിരിക്കുന്നത്. മംഗളം ദിനപത്രത്തിലെ വാമൊഴി, വരമൊഴി മാതൃഭൂമി പത്രത്തിലെ കേട്ടതും കേൾക്കേണ്ടതും എന്നീ കോളങ്ങലിലാണ് മോഹൻലാലിന്റെ ഈ അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആകർഷകമായി സാരിയുടുക്കുക വളരെ പ്രയാസമാണ്. നല്ല ഭംഗിക്ക്, ഷെയ്‌പ്പൊപ്പിച്ച് ഉടുക്കുക....അതിലൊരു സൗന്ദര്യമുണ്ട്. സാരിയുടുക്കാനൊക്കെ സുചിത്രയെ സഹായിക്കാറുണ്ടെന്നും നടൻ പറയുന്നു. പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കുന്നു. തന്റെ ശരീരപ്രകൃതി ഈ 40 വർഷത്തിനിടയ്ക്ക് തനിക്കൊരു പ്രശ്നമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശരീരപ്രകൃതി കുറഞ്ഞിരിക്കുന്നത് തന്നെയാണ് ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം. തന്റെ ശരീരം കാണുന്നവർക്ക് ഒരുപക്ഷേ അസ്വസ്ഥമായി തോന്നിയേക്കാം. അത് നല്ലതാണെന്ന് പറയുന്നില്ലെന്നും ലാൽ വ്യക്തമാക്കുന്നു. ശരീരപ്രകൃതമെന്ന് പറയുന്നത് പല കാര്യങ്ങൾ കൊണ്ടുണ്ടാവുന്നതാണല്ലോ.പൈതൃകം, നമ്മുടെ ജെനിറ്റിക്സ്..എക്സർസൈസ് കൊണ്ടൊന്നും അത് പൂർണമായി മറികടക്കാനാവില്ലെന്നും മോഹൻലാൽ പറഞ്ഞു.