- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലിന് തലസ്ഥാനം മടുത്തോ? തിരുവനന്തപുരത്തെ ആസ്തികൾ സൂപ്പർതാരം വിറ്റുതീർക്കുന്നു; വെള്ളായനിയിലെ സ്ഥലം കൂടാതെ കവടിയാറിലെ വസ്തുവും വിറ്റു; വിൽപ്പന നടത്തിയതെല്ലാം മോഹൻലാലിന് വൈകാരിക അടുപ്പമുള്ള സ്വത്തുക്കൾ
തിരുവനന്തപുരം: മോഹൻലാലിന് തിരുവനന്തപുരവുമായുള്ള അടുപ്പം കുറയുകയാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റില്ല. കാരണം തിരുവനന്തപുരത്ത് മോഹൻലാലിന് വൈകാരികമായി അടുപ്പമുണ്ടായിരുന്ന സ്വത്തുക്കളാണ് മോഹൻലാൽ വിറ്റത്. ലാലിസം നടത്തിയതിലുണ്ടായ ബാധ്യത തീർക്കാനാണ് വസ്തുക്കൾ വിറ്റതെന്ന് അഭ്യൂഹമുയർന്നിരുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിൽ
തിരുവനന്തപുരം: മോഹൻലാലിന് തിരുവനന്തപുരവുമായുള്ള അടുപ്പം കുറയുകയാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റില്ല. കാരണം തിരുവനന്തപുരത്ത് മോഹൻലാലിന് വൈകാരികമായി അടുപ്പമുണ്ടായിരുന്ന സ്വത്തുക്കളാണ് മോഹൻലാൽ വിറ്റത്.
ലാലിസം നടത്തിയതിലുണ്ടായ ബാധ്യത തീർക്കാനാണ് വസ്തുക്കൾ വിറ്റതെന്ന് അഭ്യൂഹമുയർന്നിരുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായ 'കിരീടം' സിനിമ ചിത്രീകരിച്ച തിരുവനന്തപുരം വെള്ളായണിയിൽ 3.31 സെന്റ് സ്ഥലവും മൂന്നു നില ബിൽഡിങും മോഹൻലാലിന് സ്വന്തമായി ഉണ്ടായിരുന്നു. മലയാള സിനിമയ്ക്കും മോഹൻലാലിനും ഒരിക്കലും മറക്കാനാകാത്ത വിജയം സമ്മാനിച്ച കിരീടം സിനിമ ചിത്രീകരിച്ച വെള്ളായണിയിൽ സ്ഥലം വേണമെന്ന മോഹൻലാലിന്റെ ആഗ്രഹത്തെ തുടർന്നാണ് വെള്ളായാണിയിൽ സ്ഥലം വാങ്ങിയത്.
എന്നാൽ ലാലിസത്തിനു പിന്നാലെ ഈ സ്ഥലം വിറ്റപ്പോഴാണ് പരിപാടിമൂലം മോഹൻലാലിനുണ്ടായ സാമ്പത്തികബാധ്യത തീർക്കാനാണ് സ്ഥലം വിറ്റതെന്ന വാർത്തകൾ പ്രചരിച്ചത്. സൻജു പുല്ലയിൽ എന്ന വിദേശമലയാളിക്ക് 40 ലക്ഷം രൂപയ്ക്കാണ് സ്ഥലവും കെട്ടിടവും വിറ്റതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി രണ്ടാം വാരത്തിലാണ് ഇതിന്റെ രജിസ്‌ട്രേഷൻ നടന്നത്.
തിരുവനന്തപുരം കവടിയാറിലെ മറ്റൊരു സ്ഥലവും അടുത്തിടെ വിറ്റിരുന്നു. ലാലിസത്തിന്റെ സാമ്പത്തിക ബാധ്യതയിലേക്ക് വാർത്തകൾ വിരൽ ചൂണ്ടുമ്പോൾ, ലാലിന് തിരുവനന്തപുരത്തോടുള്ള താൽപര്യം കുറയുകയാണെന്നാണ് ചില സുഹൃത്തുക്കളുടെ അഭിപ്രായം. ലാലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിൻഫ്രാപാർക്കിലെ വിസ്മയാ മാക്‌സും കഴിഞ്ഞ വർഷം വിറ്റിരുന്നു. വിദേശമലയാളി ഗ്രൂപ്പായ ഏരീസ് ഗ്രൂപ്പാണ് വിസ്മയാ മാക്‌സ് ഏറ്റെടുത്തത്. അതിനു ശേഷം ഇതിന്റെ പേര് ഏരീസ് വിസ്മയ മാസ് എന്ന് ആക്കുകയും ചെയ്തു.
അച്ഛനും അമ്മയ്ക്കും ഒപ്പം കഴിഞ്ഞിരുന്ന തിരുവനന്തപുരം മുടവൻ മുഗളിലെ കുടുംബവീടും പ്രമുഖ ഫാഷൻ ഗ്രൂപ്പിനു വിറ്റിരുന്നു. വർഷങ്ങൾക്കുമുമ്പ് ഭക്ഷ്യസംസ്‌ക്കരണ വ്യവസായത്തിലേക്ക് കടന്നെങ്കിലും പ്രതീക്ഷിച്ച രീതിയിൽ ലാഭം ലഭിക്കാതെ വന്നപ്പോൾ ' മോഹൻലാൽ ടേസ്റ്റ് ബഡ്‌സ്' ഈസ്‌റ്റേൺ ഗ്രൂപ്പിനു കൈമാറി. തിരുവനന്തപുരവും മോഹൻലാലും തമ്മിലുള്ള അടുപ്പം അറിയുന്നവർക്കു പോലും ഇതിന്റെ കാരണത്തെക്കുറിച്ച് വ്യക്തതയില്ല.
ഏറെ പ്രതീക്ഷയോടെ ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിൽ ലാൽ അവതരിപ്പിച്ച ' ലാലിസം' പരാജയപ്പെട്ടതും അതിനെ തുടർന്നുണ്ടായ വിവാദങ്ങളും മോഹൻലാലിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. തുടർന്നാണ് ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച ലാലിസത്തിനു വേണ്ടി വാങ്ങിയ തുകയായ 1.67 കോടി രൂപ മോഹൻ ലാൽ തിരികെ നല്കിയത്. അതേസമയം അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കൊച്ചിയിൽ, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്കു വേണ്ടിയാണ് തിരുവനന്തപുരത്തെ സ്വത്തുക്കൾ വിറ്റതെന്ന് ലാലിനോട് അടുപ്പമുള്ള സുഹൃത്തുക്കൾ പറയുന്നു.
നേരത്തെ സെക്രട്ടറിയേറ്റിന് മുന്നിലുള്ള 30 സെന്റ് വസ്തുവും ലാൽ വിറ്റിരുന്നു. നിയമക്കുരുക്കുകളിൽ വസ്തുപെട്ടതാണ് തലസ്ഥാനത്തെ കണ്ണായ സ്ഥലത്തെ വസ്തു കിട്ടിയ വിലയ്ക്ക് വിൽക്കാൻ കാരണം.