- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശ്ശേരിയിൽ മോഹൻലാൽ മത്സരിക്കും! അണിയറയിൽ ചർച്ചകൾ സജീവം തന്നെ; സൂപ്പർതാരത്തിന്റെ സമൂദായക്കരുത്തിലെ രാഷ്ട്രീയ പ്രവേശം കരുത്താകുന്നത് ആർക്കൊക്കെ?ഒരു സിനിമാ കഥ
മോഹൻലാൽ മുഴു കുടിയൻ. ലഹരിമുക്ത ചികിൽസയിലാണ്-. കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സെലിബ്രട്ടി മാഗസീനിൽ വന്ന വാർത്തയായിരുന്നു ഇത്. അത് പലരും ഏറ്റെടുത്തു. ചർച്ചയാക്കി. ഒടുവിലാണ് സ്പിരിറ്റെന്ന രഞ്ജിത് ചിത്രത്തിന്റെ ലോഞ്ചിങ് വാർത്തയായിരുന്നു അതെന്ന് മനസ്സിലായത്. സ്പിരിറ്റ് സൂപ്പർ ഹിറ്റായി. മോഹൻലാലിലെ കുടിയനേയും മദ്യവിരുദ്ധ പ്ര
മോഹൻലാൽ മുഴു കുടിയൻ. ലഹരിമുക്ത ചികിൽസയിലാണ്-. കേരളത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സെലിബ്രട്ടി മാഗസീനിൽ വന്ന വാർത്തയായിരുന്നു ഇത്. അത് പലരും ഏറ്റെടുത്തു. ചർച്ചയാക്കി. ഒടുവിലാണ് സ്പിരിറ്റെന്ന രഞ്ജിത് ചിത്രത്തിന്റെ ലോഞ്ചിങ് വാർത്തയായിരുന്നു അതെന്ന് മനസ്സിലായത്. സ്പിരിറ്റ് സൂപ്പർ ഹിറ്റായി. മോഹൻലാലിലെ കുടിയനേയും മദ്യവിരുദ്ധ പ്രവർത്തകനേയും ജനം ഏറ്റെടുത്തു. ഇപ്പോഴിതാ അതിന് സമാനമായി മറ്റൊരു വാർത്ത. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മോഹൻലാൽ മത്സരിക്കുമെന്നതായിരുന്നു അത്.
നിലവിൽ ചങ്ങനാശേരിയിലെ നിയമസഭാംഗം കേരളാ കോൺഗ്രസ് എം പ്രതിനിധി സി എഫ് തോമസ് ആണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മോഹൻലാലാണ് മത്സരിക്കുന്നതെങ്കിൽ കോൺഗ്രസ് എം ഈ സീറ്റ് കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറാകുമെന്നായിരുന്നു വാർത്ത. മനോരമയാണ് വാർത്ത നൽകിയത്. ഇത് മോഹൻലാൽ നിഷേധിക്കുകയും ചെയ്തു. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ് മോഹൻലാൽ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കാനോ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ മോഹൻലാലിന് ആലോചനയില്ലെന്ന് വ്യക്തമാക്കി. എന്നാലും മോഹൻലാലിന്റെ രാഷ്ട്രീയം കേരളം വരും ദിനങ്ങളിലും ചർച്ച ചെയ്യും. അതിന് പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടാകില്ലെന്നാണ് സൂചന.
ഷാജി കൈലാസും രഞ്ജി പണിക്കരും വീണ്ടും ഒരുമിക്കുകയാണ്. കേരളത്തിലെ സമകാലിക രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്. സമുദായ രാഷ്ട്രീയത്തിന്റെ കരുത്തിൽ കേരള രാഷ്ട്രീയത്തിൽ അതിശക്തനായി മാറിയ നേതാവിന്റെ കഥയാണ് ഹിറ്റ് സിനിമകളുടെ സൃഷ്ടാക്കളായ ഷാജി കൈലാസും രഞ്ജി പണിക്കരും പറയുക. മോഹൻലാലാകും കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുക. മുഴുവൻ സമയ രാഷ്ട്രീയക്കാരന്റെ റോൾ. ഇതുമായി ബന്ധപ്പെട്ട കഥാചർച്ചകൾ അവസാന ഘട്ടത്തിലെന്നാണ് സൂചന. ഇതിനിടെയാണ് മനോരമയിൽ മോഹൻലാലിന്റെ രാഷ്ട്രീയ റോൾ വാർത്തയായത്. ഷാജി കൈലാസ്-രഞ്ജി പണിക്കർ സിനിമയിൽ ചങ്ങനശ്ശേരിയുടെ ജനപ്രതിനിധിയായി മോഹൻലാൽ വെള്ളിത്തിരയിൽ എത്തുമെന്നാണ് സൂചന.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലെ പ്രത്യേകതകളാണ് ചങ്ങനാശ്ശേരിയുടെ ജനപ്രതിനിധിയായി മോഹൻലാലിനെ മാറ്റുന്ന തരത്തിൽ കഥാചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ചിത്രത്തിന്റെ ഷൂട്ടിങ് പോലും നടക്കാൻ സാധ്യതയുള്ളൂ. മാറി മറിയുന്ന രാഷ്ട്രീയം സമർത്ഥമായി വിശകലനം ചെയ്ത ശേഷമാകും ഇത്. സോളാറും ബാർ കോഴയും അടക്കമുള്ള വിവാദങ്ങൾ തീ പാറും രാഷ്ട്രീയ ഡയലോഗുകളിലൂടെ നിറച്ച് സിനിമയെ വിജയമാക്കാനാണ് നീക്കം. ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഷാജി കൈലാസും രഞ്ജി പണിക്കരും. തലസ്ഥാനവും സ്ഥലത്തെ പ്രധാന പയ്യൻസും കമ്മീഷണറുമെല്ലാം സൂപ്പർഹിറ്റാക്കിയ വിജയ ജോഡി.
പിന്നീട് രണ്ടു പേരും വഴി പിരിഞ്ഞു. ആറാം തമ്പുരാൻ പോലുള്ള വിജയ ചിത്രങ്ങളുമായി ഷാജി കൈലാസ് പിന്നേയും മുന്നേറി. കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി രഞ്ജി പണിക്കർ തിരക്കഥാകൃത്തിൽ നിന്നും സംവിധായകനുമായി. പിന്നീട് ശ്രദ്ധേയ വേഷങ്ങളുമായി നടനായും വേഷപ്പകർച്ച നടത്തി. ഇതിനിടെയാണ് സുഹൃത്തായ ഷാജി കൈലാസിന് വേണ്ടി ഒരു രാഷ്ട്രീയ സിനിമയെന്ന ആശയം രഞ്ജി പണിക്കർക്ക് മുന്നിലെത്തിയത്. മോഹൻലാലിനെ തന്നെയാണ് നായകനായി മനസ്സിലുള്ളത്. ഏറെ നാളിന് ശേഷം ഷാജി കൈലാസെന്ന സംവധായകന് സൂപ്പർ ഹിറ്റ് ഒരുക്കാൻ പാകത്തിലൊരു സിനിമയാണ് ലക്ഷ്യം.
എൻഎസ്എസും സുകുമാരൻ നായരും എസ്എൻഡിപിയും വെള്ളാപ്പള്ളി നടേശനുമെല്ലാം കഥാപാത്രങ്ങളായി മിന്നിറിയാൻ സാധ്യതയുള്ള രാഷ്്ട്രീയ ത്രില്ലർ. ഈ സിനിമയുടെ വരവ് അറിയിച്ചാണ് മനോരമയിലെ മോഹൻലാലിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വാർത്തയെത്തിയതെന്നാണ് സൂചന.
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ