- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡംപലെടുത്ത് ലാലേട്ടൻ; മസിൽ പിടിച്ച് ലാലേട്ടൻ, വർക്കൗട്ട് ചെയ്ത് ലാലേട്ടൻ; വീഡിയോ വൈറൽ
ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാത്തവരാണ് മലയാള സിനിമാ താരങ്ങൾ. പ്രത്യേകിച്ചും യുവതാരങ്ങൾ. എന്നാൽ മുതിർന്നവരും പിന്നിലല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സീനിയർ താരങ്ങളും യുവാക്കൾക്ക് പലപ്പോഴും വെല്ലുവിളി ഉയർത്താറുണ്ട്. ഇപ്പോഴിതാ ഫിറ്റ്നസ് ട്രെയ്നറായ ഡോ ജെയ്സൻ പങ്കുവെച്ച നടൻ മോഹൻലാലിന്റെ ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ഒടിയന് വേണ്ടി അസാധാരണമായി മെലിഞ്ഞ് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി താൻ ഏതറ്റവും വരെ പോകുമെന്ന് തെളിയിച്ചയാളാണ് മോഹൻലാൽ. ചിത്രം പരാജയമായിരുന്നെങ്കിലും അതിലെ മോഹൻലാലിന്റെ മേക്ക് ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോക്ക്ഡൗൺ കാലത്ത് മോഹൻലാലിന്റെ ശരീര ഭാരം വീണ്ടും വർധിച്ചിരുന്നു. എന്നാൽ ദൃശ്യം 2ന്റെ ചിത്രീകരണത്തിന് വേണ്ടി താരം വീണ്ടും മെലിയുകയുണ്ടായി. ഡോ. ജെയ്സന്റെ നേതൃത്വത്തിൽ അതികഠിനമായ വർക്ക്ഔട്ടിലൂടെയായിരുന്നു മോഹൻലാലിന്റെ ഈ മേക്കോവർ. താരത്തിന്റെ ജിമ്മിലെ വർക്ക് ഔട്ടാണ് വീഡിയോയിൽ ഉള്ളത്.
പ്രിയതാരത്തിന്റെ മേക്കോവർ വീഡിയോ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. സ്വപ്നത്തിൽ പോലും കരുതിയതല്ല ഇങ്ങനെ ഒരു മാറ്റം, പ്രായത്തെ വെല്ലുന്ന മനുഷ്യൻ, ശരിക്കും ഒരു ഇൻസ്പിറേഷൻ ആണ് ലാലേട്ടൻ, ഒരേ ഒരു രാജാവ് എന്നിങ്ങനെ പോകുന്നു ആരാധകരുടെ ഓരോ കമന്റുകളും.
മറുനാടന് ഡെസ്ക്