വെളിപാടിന്റെ പുസ്തകം എന്ന ലാൽജോസ് ചിത്രത്തിലെ ഒരു വീഡിയോ തരംഗമാകുന്നു. സീൻ കട്ട് പറഞ്ഞിട്ടും പൊട്ടിക്കരയുന്ന മഹൻലാലിന്റെ വികാരഭരിതമായ രംഗമാണ് ഇപ്പോൾ യൂട്യൂബിൽ വൈറലാകുന്നത്.

കുളത്തിൽ  നിന്നും ഒരു പെൺകുട്ടിയുടെ മൃതദേഹം കയ്യിൽ എടുത്തു വരുന്ന മോഹൻലാൽ കുട്ടിയെ തന്റെ മടിയിൽ വെച്ച് ഉച്ചത്തിൽ കരയുകയാണ്. സീൻ കട്ട് പറഞ്ഞിട്ടും മോഹൻലാൽ കരച്ചിൽ നിർത്തിയില്ല. ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടേ ഇരുന്നു.

കഥാപാത്രത്തിൽ നിന്നും തിരിച്ചു വരാനാകാതിരുന്ന മോഹൻലാൽ ഉച്ചത്തിലുള്ള കരച്ചിൽ തുടരുകയായിരുന്നു. ഇതുകണ്ട് സെറ്റിൽ ഉണ്ടായിരുന്നവർ അടുത്തെത്തി മോഹൻലാലിനെ എഴുന്നേൽക്കാൻ സഹായിച്ചു.

മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്.

കോളജ് അദ്ധ്യാപകനായ പ്രൊഫ.മൈക്കിൾ ഇടിക്കുളയാണ് ചിത്രത്തിലെ മോഹൻലാലിന്റെ ഒരു കഥാപാത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.