ഗ്ലോബൽ പ്രണവ് മോഹൻലാൽ ഫാൻസ് & വെൽഫെയർ ഓർഗനൈസേഷൻ' ബഹ്റൈൻ ഘടകത്തിന്റെ ഉത്ഘാടനം അതിന്റെ രക്ഷാധികാരി കൂടിയായ ശ്രീ മേജർ രവി ബഹ്രൈനിൽ നിർവഹിച്ചു. പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് വൻ വിജയമായി മാറിക്കൊണ്ടിരിക്കുന്ന പ്രണവ് മോഹൻലാലിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം ആദിയുടെ ബഹ്റൈൻ രിലീസിനോട് അനുബന്ധിച്ച് പ്രണവ് ഫാൻസ് നടത്തുന്ന ഫാൻസ് ഷോയുടെ ടിക്കറ്റ് ഉത്ഘാടനവും അദ്ദേഹം നിർവഹിച്ചു.

പ്രണവ് ഫാൻസ് കോ ഓർഡിനേറ്റർ അരുൺ തൈക്കാട്ടിൽ, മറ്റു എക്‌സിക്യുടിവ് അംഗങ്ങൾ ആയ സ്മിജേഷ്, ഗോപേഷ്, അഖിൽ, ഷാൻ, ബിബിൻ എന്നിവരെ കൂടാതെ ലാൽ കെയെർസ് ബഹ്റൈൻ ഭാരവാഹികൾ ആയ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്. എം., പ്രജിൽ പ്രസന്നൻ, അരുൺ നെയ്യാർ, അജിഷ് മാത്യു ബിനീഷ്, രെൻജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഫാൻസ് ഷോ ടിക്കെറ്റിനും, മെംബെർഷിപ്പിനും 3618 7498, 3674 7727 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.