രു നിമിഷത്തിൽ ബ്രിജിറ്റിന്റെ കൈകൾ വിടർന്ന താമരപൂപോലെ, അടുത്ത നിമിഷം കണ്ണുകളിൽ ലാസ്യഭാവങ്ങൾ മിന്നിമറയും. നൊടിയിടയിൽ മാറുന്ന ഭാവങ്ങൾ. അപ്പോൾ വേദിയിൽ കാണുക ബ്രിജിറ്റ് ഛെട്ടെയ്‌നർ എന്ന ഫ്രഞ്ചുകാരിയല്ല. അടവുകളും മുദ്രകളുമൊക്കെ ഹൃദിസ്ഥമാക്കിയ നല്ല അസൽ മോഹിനിയാട്ട നർത്തകി തന്നെ.

സംഗീത നാടക അക്കാദിയും ജില്ലാ ഭരണകൂടവും നെഹ്‌റു യുവ കേന്ദ്രയും ചേർന്ന് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച രസവികല്പം നൃത്ത സംഗീത പരിപാടിയിലാണ് ഫ്രഞ്ചുകാരിയായ ബ്രിജിറ്റിന്റെ മോഹിനിയാട്ടം അരങ്ങേറിയത്. കേരളത്തിന്റെ സ്വന്തം കലാരൂപം എന്നു വിശേഷിപ്പിക്കാവുന്ന മോഹിനിയാട്ടം ഒരു വിദേശവനിത വേദിയിൽ അവതരിപ്പിച്ചത് കാണികൾക്കും തികച്ചു വേറിട്ട അനുഭവമായി

ഫ്രാൻസിൽ കൺട്ടംപററി ഡാൻസർ ആയിരുന്ന ബ്രിജിറ്റ് കഥകളി പഠിക്കാനായി 80കളിലാണ് കേരളത്തിലെത്തിയത്. എന്നാൽ ബ്രിജിറ്റ് മോഹിനിയാട്ടത്തിൽ ആകൃഷ്ടയായി പഠനം നടത്തുകയായിരുന്നു. ഒപ്പം ഭരതനാട്യവും ബ്രിജിറ്റ് അഭ്യസിച്ചിരുന്നു. എന്നാൽ ഏതാനും വർഷം പഠിച്ചപ്പോൾ തന്നെ ഭരതനാട്യത്തെക്കാൾ തനിക്ക് ചേരുന്നത് മോഹിനിയാട്ടമാണ് ബ്രിജിറ്റ് മനസിലാക്കുകയായിരുന്നു. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ലീലാമ്മ, ശ്രീദേവി രാജൻ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം. ബ്രിജിറ്റ് മോഹിനിയാട്ടത്തെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്റി അടൂർ ഗോപാലകൃഷ്ണനാണ് സംവിധാനം ചെയ്തത്. രസവികല്പത്തിൽ ഭരതനാട്യത്തെക്കുറിച്ചുള്ള ശില്പശാലയിൽ ക്ലാസെടുത്ത ഇന്ദിര കാദാംബിക്ക് എഡിഎം കെ പി രമാദേവി ഉപഹാരം സമ്മാനിച്ചു.