- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെസിഡൻസി വിസാ നിയമലംഘകർക്ക് കാലാവധി നീട്ടി നൽകില്ല; സിറിയക്കാരുടെ കാര്യത്തിൽ മാത്രം അന്തിമ തീരുമാനം പിന്നീട്
കുവൈറ്റ് സിറ്റി: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കി ലഭിക്കാൻ കാലാവധി നീട്ടി നൽകില്ലെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മോറൽ ഗൈഡൻസ് ഡിപ്പാർട്ട്‌മെന്റ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അദേൽ അൽ ഹഷാഷ് അറിയിച്ചു. വർക്ക് പെർമിറ്റ്, ഫാമിലി വിസ എന്നിവയിൽ എത്തിയ ശേഷം അനധികൃതമായി കുവൈറ്റിൽ താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കുന്നതി
കുവൈറ്റ് സിറ്റി: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കി ലഭിക്കാൻ കാലാവധി നീട്ടി നൽകില്ലെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മോറൽ ഗൈഡൻസ് ഡിപ്പാർട്ട്‌മെന്റ് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ അദേൽ അൽ ഹഷാഷ് അറിയിച്ചു. വർക്ക് പെർമിറ്റ്, ഫാമിലി വിസ എന്നിവയിൽ എത്തിയ ശേഷം അനധികൃതമായി കുവൈറ്റിൽ താമസിക്കുന്നവർക്ക് രേഖകൾ ശരിയാക്കുന്നതിനായി ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് ഒന്നു വരെ സമയപരിധി നൽകിയിരുന്നു.
രാജ്യത്ത് അനധികൃതമായി തങ്ങുന്ന 33,000 ഇഖാമ ലംഘകർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ് മന്ത്രാലയം സമയം നൽകിയിരുന്നത്. എന്നാൽ ഇത്തരക്കാർക്ക് ചെറിയ പിഴ നൽകി രേഖകൾ ശരിയാക്കുന്നതിനായി വീണ്ടും മൂന്നു മാസത്തെ കാലാവധി നൽകിയിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തീർത്തും തെറ്റാണെന്നും ഇത്തരത്തിൽ പിഴയടച്ച് രേഖകൾ ശരിയാക്കുന്നതിന് കാലാവധി നീട്ടി നൽകിയിട്ടില്ലെന്ന് ബ്രിഗേഡിയർ അദേൽ വ്യക്തമാക്കി.
അതേസമയം ആഭ്യന്തര യുദ്ധത്തെതുടർന്ന് സിറിയയിൽ നിന്നു രാജ്യത്തെത്തിയവരുടെ കാര്യത്തിൽ വ്യത്യസ്തമാണ് നിലപാട്. ഇവരെ ഉടനെയെങ്ങും നാടുകടത്തില്ലെന്നും സിറിയൻ പ്രശ്‌നം തീരുന്നതു വരെ ഇവരുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.