കുവൈറ്റ് സിറ്റി: ഒരു വർഷത്തിനുള്ളിൽ കുവൈറ്റിൽ നിന്ന് നാടു കടത്തപ്പെട്ടത് 22,352 പ്രവാസികളെന്ന് മിനിസ്ട്രി ഓഫ് ഇന്റീരിയർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇതിൽ 11,552 സ്ത്രീകളും 10,800 സ്ത്രീകളും ഉൾപ്പെടുന്നു.

മോശമായ രീതിയിൽ ജീവിച്ചതിന് 600 സ്ത്രീകളേയും സെക്‌സ് കച്ചവടമായി നടത്തിയതിന് മൂന്ന് സ്ത്രീകളേയും അഞ്ച് പുരുഷന്മാരേയും നാടുകടത്തി. 20 പുരുഷന്മാരേയും ഒരു സ്ത്രീയേയും മയക്കുമരുന്ന് കേസിലും പൈറസി ചാർജ് ചുമത്തി മൂന്ന് പുരുഷന്മാരേയും രണ്ട് വനിതകളേയും നാടുകടത്തി.

അനധികൃത മദ്യവിൽപ്പന കേസിൽ 21 പുരുഷന്മാരേും ആറ് സ്ത്രീകളേയും നാടുകടത്തിയതിൽ പെടുന്നു. റസിഡൻസി നിയമം ലംഘിച്ചതിനാണ് 5,317 പുരുഷന്മാരേയും 1,587 സ്ത്രീകളേയും നാടുകടത്തിയത്.

രാജ്യത്തെ നിയമലംഘകരെ കണ്ടെത്താൻ ഇന്റീരിയർ മിനിസ്ട്രി നടത്തിയ നീക്കത്തെ തുടർന്നാണ് ഇവരെ പുറത്താക്കാൻ നടപടികൾ സ്വീകരിച്ചത്.