- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊയ്തീൻ-കാഞ്ചനമാല പ്രണയം ആത്മാർത്ഥത ഇല്ലാത്തതെന്ന് ഹമീദ് ചേന്ദമംഗലൂർ; മൊയ്തീന് വേണ്ടി 10 സെന്റ് സ്ഥലംവിറ്റ് സ്മാരകം പണിയാൻ കാഞ്ചനമാല തയ്യറാകാത്തത് എന്തുകൊണ്ട്? പ്രതിഷേധത്തോടെ മുക്കത്തുകാർ, സോഷ്യൽ മീഡിയയിലും കടുത്ത വിമർശനം
കോഴിക്കോട്: മലയാള പ്രേക്ഷകർ ഒന്നടങ്കം ഏറ്റടെുത്ത 'എന്ന് നിന്റെ മൊയ്തീൻ' സിനിമക്ക് ആധാരമായ കോഴിക്കോട് മുക്കത്തെ മൊയ്തീൻകാഞ്ചനമാല പ്രണയം ആത്മാർത്ഥതയില്ലാത്തതെന്ന് എഴുത്തുകാരൻ ഹമീദ് ചേന്ദമംഗലൂർ. എല്ലാവരും കൊട്ടിഘോഷിക്കുന്നത് പോലെ യഥാർത്ഥ ജീവിതത്തിലെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം ആത്മാർത്ഥമായിരുന്നില്‌ളെന്ന് ഒരു ചാന
കോഴിക്കോട്: മലയാള പ്രേക്ഷകർ ഒന്നടങ്കം ഏറ്റടെുത്ത 'എന്ന് നിന്റെ മൊയ്തീൻ' സിനിമക്ക് ആധാരമായ കോഴിക്കോട് മുക്കത്തെ മൊയ്തീൻകാഞ്ചനമാല പ്രണയം ആത്മാർത്ഥതയില്ലാത്തതെന്ന് എഴുത്തുകാരൻ ഹമീദ് ചേന്ദമംഗലൂർ. എല്ലാവരും കൊട്ടിഘോഷിക്കുന്നത് പോലെ യഥാർത്ഥ ജീവിതത്തിലെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയം ആത്മാർത്ഥമായിരുന്നില്‌ളെന്ന് ഒരു ചാനലിനുനൽകിയ അഭിമുഖത്തിൽ പ്രദേശവാസികൂടിയായ ഹമീദ് പറഞ്ഞതാണ് വിവാദത്തിന് വഴിതെളിയിച്ചത്.
പത്തുപതിനഞ്ചു വർഷം പ്രണയിച്ചിട്ടും അത് വിവാഹത്തിലത്തെിക്കാൻ മൊയ്തീനും കാഞ്ചനമാലയ്ക്കും സാധിച്ചില്ല. അതുകൊണ്ടുതന്നെ അവരുടെ പ്രണയം കാപട്യമായിരുന്നു. പ്രണയം ആത്മാർത്ഥമായിരുന്നെങ്കിൽ അവർക്ക് ഒരുമിക്കാൻ കഴിയുമായിരുന്നെന്നും ഹമീദ് കൂട്ടിച്ചേർത്തു.
ഇത്രയും സ്‌നേഹച്ചിരുന്ന മൊയ്തീന് വേണ്ടി സ്വന്തം സ്വത്തിൽ നിന്ന് 10 സെന്റ് സ്ഥലം വിറ്റ് സ്മാരകം പണിയാൻ കാഞ്ചനമാല തയ്യറാകാത്തത് എന്തു കൊണ്ടാണെന്നും ഹമീദ് ചോദിച്ചു.മൊയ്തീന്റെ വീട്ടിലായിരുന്നു കാഞ്ചനമാല സ്മാരക പ്രവർത്തനങ്ങൾ തുടങ്ങിയത്. മൊയ്തീന്റെ ബന്ധുക്കൾ ഇടപെട്ട് ഈ സ്ഥലം പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. അവരുടെ സ്‌നേഹം കാപട്യമായിരുന്നെന്ന് അതിൽ നിന്ന് വ്യക്തമാണെന്നും ഹമീദ് പറയുന്നു.
പ്രമുഖ യുക്തിവാദി നേതാവ്കൂടിയായ ഹമീദിന്റെ ഈ പ്രസ്താവയെ ഞെട്ടലോടെയാണ് മുക്കത്തുകാർ കണ്ടത്.എന്നാൽ തനിക്ക് അങ്ങനെയൊരു അഭിപ്രായമില്‌ളെന്നും ഉദാത്ത പ്രണയത്തിന്റെ മാതൃകായാണ് അവരെന്നത് തന്റെ കൂടി ജീവിതാനുഭവമാണെന്നാണ് പ്രശസ്ത എഴൂത്തുകാരനും ഇതേ നാട്ടുകാരനുമായ ഡോ.എം.എൻ കാരശ്ശേരി പറയുന്നത്. സ്വത്ത് നോക്കി പ്രേമിച്ചവരല്ല അവർ. അതിനാൽ ആ കാര്യങ്ങളെ ഇതിലേക്ക് വലിച്ച് ഇഴക്കരുതെന്നും കാരശ്ശേരി മാസ്റ്റർ പറഞ്ഞു.
ഹമീദിന്റെ വാദം ശുദ്ധ അസംബന്ധമാണെന്നും കാഞ്ചനേടത്തിയെക്കുറിച്ച് തങൾക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്‌ളെന്ന് മൊയ്തീന്റെ സഹോദരൻ കൂടിയായ ബി.പി റഷീദ് പറഞ്ഞു. ബി.പി മൊയ്തിൻ സേവാ സെന്ററിന്റെ ഭാഗമായി കാഞ്ചനമാല ചെയ്ത സേവനങ്ങളെ വിലകുറച്ച് കാണിക്കരുതെന്നും അദ്ദേഹംപറഞ്ഞു. മൊയ്തിന്റെ അന്നത്തെ വ്യക്തി ബന്ധങ്ങൾവച്ച് ഏത് നിമിഷംവേണമെങ്കിലും അവർക്ക് ഒളിച്ചോടി വിവാഹിതരാവാമായിരുന്നെന്ന് മൊയ്തിന്റെ അടുത്ത സുഹൃത്തുകൂടിയായ മുക്കം ഭാസയെപ്പാലുള്ളവർ നേരത്തെതന്നെ എഴുതിയിട്ടുണ്ട്. പക്ഷേ ആരെയും നോവിക്കാൻ കഴിയാത്തതിനാൽ കാഞ്ചനയുടെ സഹോദരിാമരുടെയൊക്കെ വിവാഹം കഴിയുന്നതുവരെ അവർ കാത്തിരിക്കയായിരുന്നു. ഉദാത്തമായ മനസ്സുള്ളവർക്കേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ എന്നും മുക്കത്തെ മൊയ്തീന്റെ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു.
തന്റെ നാട്ടിൽനിന്ന് താനാല്ലായെ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകരുതെന്ന അസഹിഷ്ണുതയാണ് ഹമീദ് ചേന്ദമംഗല്ലൂരിന്റെ വാക്കുകളിൽ നിഴലിക്കുന്നതെന്നും മതേതര ഭീകരത എന്ന വാക്കിനുള്ള യഥാർഥ ഉദാഹരണമാണ് ഇതെന്നും ആരോപിച്ച് സാഷ്യൽ മീഡയിയും രംഗത്തത്തെി. നേരത്തെ പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത മുഹമ്മദ് അബ്ദറഹിമാൻ സാഹിബിന്റെ ജീവിത കഥയായ 'വീരപുത്രൻ' സിനിമയിൽ അന്നത്തെ അംശം അധികാരികളെ ബ്രിട്ടീഷ് അനുകൂലികളായി ചിത്രീകരിച്ചപ്പോഴും അത് തന്റെ ബന്ധുവായിരുന്ന ഒറ്റക്കാരണം കൊണ്ട് ഹമീദ് പ്രതിഷേധവുമായി എത്തിയത് ഇവർ ചൂണ്ടിക്കാട്ടുന്നു.