എടപ്പാൾ: എടപ്പാളിലെ സിനിമാതിയേറ്ററിൽ ബാലികയെ പീഡിപ്പിച്ച പ്രതിയും കുട്ടിയുടെ മാതാവും ഏറെനാളത്തെ അടുപ്പക്കർ. പ്രവാസ ജീവിതത്തിനിടെ നാട്ടിലെത്തിയ വേളയിലാണ് സ്വന്തം വാടക ക്വാട്ടേഴ്‌സിലെ യുവതിയുമായി മൊയ്തീൻകുട്ടി അടുക്കുന്നത്. ഈ ബന്ധം വളർന്നാണ് ഏറ്റവും ഒടുവിൽ ശാരദാ തീയറ്ററിലും എത്തിയത്. തന്നെ മൊയ്തീൻകുട്ടി പീഡിപ്പിച്ചു എന്ന പരാതി യുവതിക്കില്ല. അതിന് അവർ പറയുന്ന കാരണം തങ്ങൾ തമ്മിൽ പ്രണിയത്തിലാണെന്നാണ്. ഇക്കാര്യം ചോദ്യം ചെയ്യലിൽ പൊലീസ് സമ്മതിക്കുകയും ചെയ്തു.

മൊയ്തീൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിൽ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയുടെ മാതാവ്. കഴിഞ്ഞമാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടിൽ നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാൻ സ്ത്രീ മൊയ്തീൻകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തിയേറ്ററിൽ കയറി സിനിമ കാണാമെന്ന് ഇരുവരും തീരുമാനിച്ചത്. മൊയ്തീൻ കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇരുവരുടെയും വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. യുവതിയുടെ അവിഹിത ബന്ധം കുടുംബത്തിലെ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്തു.

കുട്ടിയുടെ മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്നാണ് മൊയ്തീൻകുട്ടി അന്വേഷണോദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്. എന്നാൽ സി.സി.ടി.വി. ദൃശ്യങ്ങളിൽ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതിക്ക് മിണ്ടാട്ടം മുട്ടി. തെളിവുകൾ നിരത്തിയപ്പോൾ ഇയാൾ മൗനം പാലിക്കുകയാണ് ചെയ്തത്. മകളെ മൊയ്തീൻകുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നും മാതാവ് മൊഴികൊടുത്തു. ഇത് മൊയ്തീൻകുട്ടിയെ സംരക്ഷിക്കാൻ വേണ്ടിയാണെന്നാണ് അരിയുന്നത്. രണ്ട് പേരും കുറ്റം സമ്മതിച്ചതായാണ് ഡിവൈഎസ്‌പി ഷാജി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.

പ്രതി നേരത്തേ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടില്ലെന്നാണ് ഡിവൈ.എസ്‌പി. പറഞ്ഞത്. മറ്റേതെങ്കിലും കുട്ടികളെ ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യവും ഇതുവരെ അന്വേഷിച്ചിട്ടില്ല. ഈയൊരു കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്ത് അന്വേഷണം ചുരുക്കുന്ന സാഹചര്യമാണ് നിലവിൽ.

ഗൾഫിൽ പോയി ചുരുങ്ങിയ കാലം കൊണ്ട് പണക്കാരനായ മൊയ്തീൻ കുട്ടിക്ക് വിനയായത് സ്വന്തം ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയുമായുള്ള അടുപ്പമാണ്. അമ്മയെ മാത്രം പോരാ എന്നായപ്പോൾ മകളുടെ മേലും കൈവച്ചാണ് ഇയാൾ കേസിൽ കുടുങ്ങിയത്. കേസിൽ നിന്നും പണമെറിഞ്ഞ് രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ മൊയ്തീൻ കുട്ടി ആരാഞ്ഞിരുന്നു. വിദേശത്തേക്ക് രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടിലെ സ്വത്തുക്കൾ കൈവിട്ടു പോകുമെന്നായപ്പോൾ ആ തീരുമാനത്തിൽ നിന്നും അയാൾ പിന്മാറി.

ഗൾഫിലെ വലിയ വ്യവസായി ആണ് മൊയ്തീൻ കുട്ടി. ഗൾഫിൽ വിവിധ സ്ഥലങ്ങളിൽ ജൂവലറി ഉടമയായ ഇയാൾ വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത് പൊലീസ് പറഞ്ഞു. അബുദാബിയിൽ ആണ് ഇയാളുടെ പ്രധാന വ്യവസായം ഉള്ളത്. വെള്ളി ആഭരണങ്ങളുടെ ജൂവലറിയാണുള്ളത്. ദുബായ് ഉൾപ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും ബിസിനസ് പങ്കാളിത്തമുണ്ട്. അബുദാബിയിൽ തുടങ്ങിയ വൈള്ളി ആഭരണ ശാല അതിവേഗം വളർന്നതോടെയാണ് നാട്ടിലെ ബിസിനസിലും മൊയ്തീൻകുട്ടി കൈവെച്ചത്.

കുടുംബ സമേതം ഏറെക്കാലുമായി അബുദാബിയിൽ ജോലി നോക്കുകയായിരുന്നു അയാൾ. അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്. ഇയാളുടെ മക്കളിൽ ഒരാൾ അബുദാബിയിൽ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ്. മൊയ്തീൻകുട്ടിക്ക് നാട്ടിലും ധാരാളം ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. യുഎഇയിലെ ബിസിനസ് പച്ചപിടിച്ചതോടെ ഇലക്ട്രോണിക് കടയും വാടകയ്ക്ക് നൽകുന്ന കടമുറികളുമായി നാട്ടിൽ ബിസിനസും കൊഴുപ്പിച്ചു.

നാട്ടിലെ പുത്തൻപണക്കാരൻ എന്ന നിലയിൽ രാഷ്ട്രീക്കാരുടെയും വേണ്ടപ്പെട്ടവമായിരുന്നു മൊയ്തീൻകുട്ടി. ആരെയും കൈ അയച്ച് സഹായിക്കുന്ന ശീലമുള്ളതു കൊണ്ട് നാട്ടിൽ ഇയാൾ അറിയപ്പെടുന്നതു 'സ്വർണക്കുട്ടി' എന്ന പേരിലായിരുന്നു. മൊയ്തീൻകുട്ടിക്കു രാഷ്ട്രീയബന്ധം പലരും ആരോപിക്കുന്നുണ്ടെങ്കിലും ഇയാൾ ഏതെങ്കിലും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നയാളാണെന്നു കരുതുന്നില്ലെന്നു പൊലീസ് പറയുന്നു. പ്രദേശത്തെ ധനികൻ എന്ന നിലയിൽ പലരും ഇയാളുടെ സഹായം തേടിയിട്ടുണ്ട്. ഗൾഫിലായിരുന്ന ഇയാൾ നാട്ടിൽ വന്നാലും ആരുമായും അധികം അടുപ്പം നിലനിർത്തിയിരുന്നില്ലത്രെ.

ഇതിനിടെ, ഇയാളുമായി ബന്ധപ്പെട്ട് ഇത്തരം പീഡനങ്ങൾ ഇനിയും ഉണ്ടായിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുമെന്ന് ഷൊർണൂർ ഡിവൈഎസ്‌പി എൻ.മുരളീധരൻ പറഞ്ഞു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. പെൺകുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിരുന്നോ എന്നും അതിന് അമ്മ ഒത്താശ ചെയ്തു എന്നാണ് പുറത്തുവന്ന വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്.

ഈ സ്ത്രീയ്ക്ക് മൂന്നു പെൺകുട്ടികളാണുള്ളത്. ഇതിൽ ഏറ്റവും ഇളയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മറ്റു രണ്ടു പെൺകുട്ടികൾ യുപി, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നു. സ്ത്രീയുടെ ഭർത്താവ് അടുത്തിടെയാണ് ഗൾഫിലേക്ക് പോയത്. കുട്ടിയെ പീഡിപ്പിച്ച മൊയ്തീൻകുട്ടിയുടെ കോട്ടേഴ്സിലാണ് സ്ത്രീയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്നത്. ഇയാൾക്ക് ഇത്തരത്തിൽ വേറെയും കോട്ടേഴ്സുകൾ ഉണ്ട്. പീഡനത്തിന് ഇരയായ കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയുമായിരുന്നു. മുതിർന്ന സ്ത്രീക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കൻ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.

26നു തന്നെ, കേസെടുക്കണമെന്ന ശുപാർശയും ദൃശ്യങ്ങളും ചൈൽഡ്‌ലൈൻ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടർന്നാണ് ഇന്നലെയാണ് കേസ് രജിസ്റ്റർ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികൾക്കെതിരായ ലൈംഗിക പീഡനം തടയൽ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്. മുൻകൂർജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീൻകുട്ടി അറസ്റ്റിലായത്.