സ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിൽ ആകൃഷ്ടരരായ കേരളത്തിൽനിന്നുള്ള അംഗങ്ങൾ ആഹ്രഹിച്ചിരുന്നത് കേരളത്തെ കലാപഭൂമിയക്കാൻ.. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പിടികൂടിയ മൊയനു്ദീൻ പാറക്കടവത്ത് എന്ന കാസർകോടുകാരനാണ് ഐസിസിന്റെ കേരള മൊഡ്യൂൾ ആസൂത്രണം ചെയ്യാനിരുന്ന ഭീകരപ്രവർത്തനങ്ങൾ വെളിപ്പെടുത്തിയത്. കേരളത്തിൽനിന്ന് കാണാതായി അഫ്ഗാനിസ്താനിലെത്തിയ 22 പേർക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന് 'കേരള ഇസ്ലാമിക് സ്റ്റേറ്റ്' എന്ന നിലയിലേക്ക് സംഘടനയെ മാറ്റുകായിരുന്നു ഉദ്ദേശ്യമെന്നും മൊയനു്ദീൻ ദേശീയ അന്വേഷണ ഏജൻസികളോട് പറഞ്ഞു.

ഹിന്ദു നേതാക്കളെ വകവരുത്തുക, അഹമ്മദീയ മോസ്‌കുകളും ജമാഅത്ത് ഇസ്ലാമി പരിപാടികളും ആക്രമിക്കുക തുടങ്ങിയവയായിരുന്നു സംഘത്തിന്റെ പദ്ദതികൾ. മുസ്ലീങ്ങൾക്ക് മതത്തിന്റെ ശത്രുക്കളെക്കാൾ ദ്രോഹം ചെയ്യുന്നത് ഐസിസാണെന്ന് അഹമ്മദീയ നേതാക്കളും ജമാഅത്ത് ഇസ്ലാമി നേതാക്കളും മുമ്പ് വിമർശിച്ചിരുന്നു. ഇതാണ് അവരോടുള്ള പകയ്ക്ക് പിന്നിൽ. ഫെബ്രുവരി 14-ന് അബുബാദിയിൽനിന്ന് നാടുകടത്തിയ മൊയ്‌നുദീനെ എൻ.ഐ.എ. ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.

ഐസിസുമായി ആഭിമുഖ്യമുള്ള ചെറുസംഘങ്ങൾ വേറെയും പ്രവർത്തിക്കുന്നുണ്ടെന്ന് മൊയ്‌നുദീൻ വെളിപ്പെടുത്തി. ബാബ് അൽ നൂർ അത്തരത്തിലൊരു സംഘടനയാണ്. ടെലഗ്രാം എന്ന ആപ്പിലൂടെയായിരുന്നു ഇതിലെ ചർച്ചകൾ. കഴിഞ്ഞവർഷം കൊച്ചിയിൽ നടന്ന ജമാഅത്ത് ഇസ്ലാമി യോഗത്തെക്കുറിച്ച് അതിൽ ആരോ പോസ്റ്റ് ചെയ്തിരുന്നതായി മൊയ്‌നുദീൻ വെളിപ്പെടുത്തി. ഹൈന്ദവ പ്രഭാഷകനായ രാഹുൽ ഈശ്വറും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ യോഗം കലക്കാൻ ബാബ അൽ നൂർ ലക്ഷ്യമിട്ടിരുന്നതായി മൊയ്‌നുദീൻ പറഞ്ഞു.

യോഗത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റാമെന്ന് ചിലർ സൂചിപ്പിച്ചു. എന്നാൽ, ടിപ്പർ ലോറി ഓടിച്ചുകയറ്റാമെന്ന ആശയം താനാണ് നൽകിയതെന്ന് മൊയ്‌നൂദീൻ പറയുന്നു. ഇതിനടുത്തുള്ള യഹൂദ ആരാധനാലയവും ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നു. കേരളത്തിൽനിനിന്ന് കാണാതായി അഫ്ഗാനിസ്താനിലെ നാംഗർഹാറിലെത്തിയ 22 പേരിൽ അഞ്ചുപേരെ ഇറാഖ് അതിർത്തിയിൽ വെച്ച് താൻ കണ്ടിരുന്നതായും ചോദ്യം ചെയ്യലിനിലെ മൊയ്‌നുദീൻ പറഞ്ഞു .ഐസിസ് മേഖലയിലേക്ക് കടക്കാൻ കഴിഞ്ഞ ജൂണിൽ ശ്രമിക്കവെയാണ് ഇവരെ കണ്ടത്.

കാസർകോടുകാരനായ ഷജീർ മംഗലശേരി അബ്ദുള്ളയുമായി അബുദാബിയിൽനിന്ന് ടെഹ്‌റാനിലേക്ക് പോകുകയായിരുന്നു താനെന്ന് മൊയ്‌നുദീൻ പറഞ്ഞു. ടെഹ്‌റാനിൽനിന്ന് 15 മണിക്കൂറോളം യാത്ര ചെയ്ത് ഇറാനിലെതന്നെ മാഷാദിലെത്തിയപ്പോഴാണ് അവിടെ കുറച്ച് മലയാളികളുണ്ടെന്ന് വിവരം കിട്ടിയത്. അവിടെവെച്ച് ഡോ.ഇജാസ്, മർമൻ, മൻസാഗ്, ഹഫീസുദീൻ എന്നിവരെയും മറ്റൊരാളെയും കണ്ടതായി മൊയ്‌നുദീൻ അന്വേഷണദ്യോഗസ്ഥരോട് പറഞ്ഞു. ഐസിസ് ആസ്ഥാനത്തേയ്ക്ക് പോവുകയായിരുന്നു ഇവർ.

കുറച്ചുദിവസത്തിനുശേഷം മൊയ്‌നുദീൻ അബുദാബിയിലേക്ക് മടങ്ങി. ഷജീർ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കേരളത്തിൽ ഐ.എസ്. മൊഡ്യൂളിന്റെ ചുമതല ഷജീറിനാണെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ഡിസംബറിലാണ് മൊയ്‌നുദീനെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു.