- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലായിരുന്ന ഭർത്താവ് അവധിക്ക് നാട്ടിലെത്തി ഒരു ദിവസം സ്ഥലത്തില്ലാതെ വന്നപ്പോൾ അർദ്ധരാത്രിയിൽ കിടപ്പുമുറിയിൽ കാമുകൻ; ഇരുവരും മദ്യപിച്ച് ലക്കുകെട്ടപ്പോൾ 15 കാരിയായ മകളോടും യുവാവിന് മോഹം;കൊല്ലത്ത് ഒരുകള്ളക്കാമുകൻ അകത്തായത് ഇങ്ങനെ
കൊല്ലം: കാമത്തിന് കണ്ണില്ലെന്ന് കേട്ടിട്ടില്ലേ? കൊല്ലം അഞ്ചലിൽ അങ്ങനെയൊരു സംഭവം വീണ്ടും. കാമുകിയുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് രായ്ക്കുരാമാനം പിടിയിലായി. ഏരൂർ, മണലിൽ സ്വദേശി സുരേഷിനെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് ഗൾഫിലായിരുന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് പലപ്പോഴും അസമയത്ത് കാമുകിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞ മെയ് 19നാണ് പീഡനം നടന്നത്. ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം തമിഴ്‌നാട്ടിൽ പോയ തക്കം നോക്കിയായിരുന്നു പീഡനശ്രമം. കാമുകിയും,കാമുകനും ചേർന്ന് മൂക്കറ്റം കുടിച്ചു. അർദ്ധരാത്രിയിൽ, കാമുകി അബോധാവസ്ഥയിലായ സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സുരേഷ് വീട്ടിൽ നിന്ന് ഇറങ്ങിയോടി. ഭയം മൂലം പെൺകുട്ടി ഈ വിവരം മറ്റാരെയും അറിയിച്ചിരുന്നില്ല. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് 15കാരിയായ പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ അമ്മയെ കാണാതായതിനെ തുടർന്ന് പെൺ
കൊല്ലം: കാമത്തിന് കണ്ണില്ലെന്ന് കേട്ടിട്ടില്ലേ? കൊല്ലം അഞ്ചലിൽ അങ്ങനെയൊരു സംഭവം വീണ്ടും. കാമുകിയുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് രായ്ക്കുരാമാനം പിടിയിലായി. ഏരൂർ, മണലിൽ സ്വദേശി സുരേഷിനെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് ഗൾഫിലായിരുന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് പലപ്പോഴും അസമയത്ത് കാമുകിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞ മെയ് 19നാണ് പീഡനം നടന്നത്.
ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം തമിഴ്‌നാട്ടിൽ പോയ തക്കം നോക്കിയായിരുന്നു പീഡനശ്രമം. കാമുകിയും,കാമുകനും ചേർന്ന് മൂക്കറ്റം കുടിച്ചു. അർദ്ധരാത്രിയിൽ, കാമുകി അബോധാവസ്ഥയിലായ സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സുരേഷ് വീട്ടിൽ നിന്ന് ഇറങ്ങിയോടി.
ഭയം മൂലം പെൺകുട്ടി ഈ വിവരം മറ്റാരെയും അറിയിച്ചിരുന്നില്ല. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് 15കാരിയായ പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ അമ്മയെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയും പിതാവും ചേർന്ന് ഏരൂർ പൊലീസിൽ പരാതി നൽകിയതോടെ സംഭവം പുറത്തറിഞ്ഞത്.
പൊലീസ്, പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെ കുട്ടി പീഡനവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാ്ൻഡ് ചെയ്തു.