- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ യത്തീംഖാനയിൽ ഏഴ് പെൺകുട്ടികൾക്ക് പീഡനം; ബാലികമാരെ പീഡിപ്പിച്ചത് അയൽക്കാരെന്നും ദൃശ്യങ്ങൾ പകർത്തിയെന്നും വെളിപ്പെടുത്തൽ; 11 പേർക്കെതിരെ കേസെടുത്തതായും അഞ്ചുപേർ പിടിയിലായെന്നും വ്യക്തമാക്കി പൊലീസ്
കൽപ്പറ്റ: വയനാട്ടിൽ യത്തീംഖാനയിലെ ഏഴ് പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി റിപ്പോർട്ട്. പീഡനം നടത്തിയത് അയൽക്കാരെന്ന് വെളിപ്പെടുത്തിയ പൊലീസ് 11 പേർക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർ പിടിയിലായതായാണ് വിവരം. യതീംഖാനയ്ക്ക് സമീപത്തെ കടയിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങിപ്പോകുന്നത് കണ്ടതോടെയാണ് ഒരു സുരക്ഷാ ജീവനക്കാരൻ സംശയം തോന്നി വിവരം പൊലീസിൽ അറിയിക്കുന്നത്. ഇതേ തുടർന്ന യത്തീംഖാനയിലെ പെൺകുട്ടികകളെ ചൈൽഡ് വെൽഫെയർ സൊസൈറ്റി അധികൃതരെ വിട്ട് കൗൺസിലിങ് നടത്തിയപ്പോഴാണ് വലിയ പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. സ്ഥിരമായി പലരും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെയെ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. വയനാട് എസ്‌പിയുടെ നേതൃത്വത്തിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. പീഡനത്തിന് ഇരയായവർ എല്ലാം 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളാണെന്നാണ് സൂചന. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായും സംശയമുണ്ട്. അതേസമയം, യതീംഖാന അധികൃതർക്ക് പങ്കി
കൽപ്പറ്റ: വയനാട്ടിൽ യത്തീംഖാനയിലെ ഏഴ് പെൺകുട്ടികൾ പീഡനത്തിന് ഇരയായതായി റിപ്പോർട്ട്. പീഡനം നടത്തിയത് അയൽക്കാരെന്ന് വെളിപ്പെടുത്തിയ പൊലീസ് 11 പേർക്കെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേർ പിടിയിലായതായാണ് വിവരം.
യതീംഖാനയ്ക്ക് സമീപത്തെ കടയിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങിപ്പോകുന്നത് കണ്ടതോടെയാണ് ഒരു സുരക്ഷാ ജീവനക്കാരൻ സംശയം തോന്നി വിവരം പൊലീസിൽ അറിയിക്കുന്നത്. ഇതേ തുടർന്ന യത്തീംഖാനയിലെ പെൺകുട്ടികകളെ ചൈൽഡ് വെൽഫെയർ സൊസൈറ്റി അധികൃതരെ വിട്ട് കൗൺസിലിങ് നടത്തിയപ്പോഴാണ് വലിയ പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
സ്ഥിരമായി പലരും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെയെ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. വയനാട് എസ്‌പിയുടെ നേതൃത്വത്തിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. പീഡനത്തിന് ഇരയായവർ എല്ലാം 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളാണെന്നാണ് സൂചന.
പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതായും സംശയമുണ്ട്. അതേസമയം, യതീംഖാന അധികൃതർക്ക് പങ്കില്ലെന്നാണ് ആദ്യഘട്ടത്തിൽ പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. യത്തീംഖാനയ്ക്ക് സമീപത്തെ കടയിൽ വച്ചാണ് പീഡനം നടന്നിട്ടുള്ളതെന്നും പ്രതികൾ കുട്ടികളെ പ്രലോഭിപ്പിച്ച് അങ്ങോട്ട് കൊണ്ടുപോകുകയായിരുന്നുവെന്നുമാണ് ആദ്യഘട്ടത്തിൽ പൊലീസ് വെളിപ്പെടുത്തുന്നത്.