- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം കടയ്ക്കലിയിൽ തൊണ്ണൂറുകാരിയെ കത്തികാട്ടി ബലാത്സംഗം ചെയ്‌തെന്ന് ആരോപണം; അക്രമിയുടെ ക്രൂരതയിൽ പരിക്കേറ്റ വയോധികയ്ക്ക് ചികിത്സപോലും നൽകിയില്ല; പാതിരാത്രി അടുക്കളവാതിൽ തകർത്തുകയറി നടത്തിയ അക്രമത്തെ കുറിച്ച് നാണക്കേടുഭയന്ന് പരാതിനൽകാൻ തയ്യാറാകാതെ ബന്ധുക്കൾ; സംഭവം പുറത്തറിഞ്ഞപ്പോൾ അടിയന്തിരമായി ഇടപെടുമെന്ന് വ്യക്തമാക്കി വനിതാ കമ്മീഷൻ
കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്‌തെന്ന് വാർത്ത. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ഇവരെ സമീപത്തുതന്നെ താമസിക്കുന്ന ഒരാൾ അതിക്രമിച്ചുകയറി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടുമെന്നും പൊലീസ് കേസെടുക്കാൻ നിർദ്ദേശിക്കുമെന്നും വനിതാകമ്മിഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി വ്യക്തമാക്കി. തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അക്രമി കേട്ടില്ലെന്നും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നും വയോധികതന്നെ വെളിപ്പെടുത്തുകയായിരുന്നു. ദാരുണമായി ഒരു മുത്തശ്ശി പീഡിപ്പിക്കപ്പെട്ടിട്ടും ഇക്കാര്യത്തിൽ അവരെ സഹായിക്കാനോ പൊലീസിലറിയിക്കാനോ ചികിത്സ നൽകാനോ വിവരം അന്വേഷിച്ചെത്തിയ ജനപ്രതിനിധിപോലും തയ്യാറായില്ലെന്ന ആക്ഷേപവും ഉയരുകയാണ്. ഇക്കാര്യം പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകാനോ പീഡനത്തിനിടെ പരിക്കേറ്റ വയോധികയ്ക്ക് ചികിത്സ നൽകാനോ തയ്യാറായില്ലെന്നും പറയുന്നു. അഞ
കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്‌തെന്ന് വാർത്ത. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ഇവരെ സമീപത്തുതന്നെ താമസിക്കുന്ന ഒരാൾ അതിക്രമിച്ചുകയറി കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടുമെന്നും പൊലീസ് കേസെടുക്കാൻ നിർദ്ദേശിക്കുമെന്നും വനിതാകമ്മിഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി വ്യക്തമാക്കി.
തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അക്രമി കേട്ടില്ലെന്നും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്നും വയോധികതന്നെ വെളിപ്പെടുത്തുകയായിരുന്നു. ദാരുണമായി ഒരു മുത്തശ്ശി പീഡിപ്പിക്കപ്പെട്ടിട്ടും ഇക്കാര്യത്തിൽ അവരെ സഹായിക്കാനോ പൊലീസിലറിയിക്കാനോ ചികിത്സ നൽകാനോ വിവരം അന്വേഷിച്ചെത്തിയ ജനപ്രതിനിധിപോലും തയ്യാറായില്ലെന്ന ആക്ഷേപവും ഉയരുകയാണ്. ഇക്കാര്യം പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകാനോ പീഡനത്തിനിടെ പരിക്കേറ്റ വയോധികയ്ക്ക് ചികിത്സ നൽകാനോ തയ്യാറായില്ലെന്നും പറയുന്നു. അഞ്ചുദിവസം മുമ്പു നടന്ന പീഡനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭർത്താവ് മരിച്ചശേഷം 20 വർഷമായി ഇവർ തനിച്ചാണ് താമസിക്കുന്നത്. അക്രമത്തെ തുടർന്ന് ഇപ്പോഴും അവശതയിലാണ് ഈ വയോധിക.
രാത്രി രണ്ടുമണിയോടെ അടുക്കള വാതിൽ തുറന്ന് അകത്തുകയറി അക്രമി പീഡിപ്പിക്കുകയായിരുന്നു. തന്നെ ഒന്നും ചെയ്യല്ലേ.. മകനേ.. എന്ന് കേണപേക്ഷിച്ചെങ്കിലും അയാൾ ആ കരച്ചിൽ കേട്ടില്ലെന്ന് ആ അമ്മ പറയുന്നു. ഇക്കാര്യം അടുത്തു താമസിക്കുന്ന ബന്ധുക്കളെ അറിയിച്ചെങ്കിലും അവർ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായില്ല. ഇക്കാര്യമറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് അംഗം വിവരം തിരക്കിയെങ്കിലും വിവരം പൊലീസിൽ അറിയിച്ചില്ല.
ക്യാൻസർ രോഗികൂടിയായ വയോധികയെയാണ് അജ്ഞാതൻ പീഡിപ്പിച്ചത്. അഞ്ചു ദിവസം മുമ്പാണ് കടയ്ക്കൽ സ്വദേശിയായ തൊണ്ണൂറുവയസുകാരി പീഡനത്തിന് ഇരയായത്. ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് എന്താണ് സംഭവിച്ചതെന്ന് വയോധിക തന്നെ തുറന്നു പറയുകയായിരുന്നു. രാത്രി രണ്ട് മണിയോടെ അടുക്കള ഭാഗത്തെ വാതിൽ തുറന്ന് അകത്തെത്തിയ ആളാണ് പീഡിപ്പിച്ചത്. ഒച്ചവച്ച് കുതറിമാറാൻ ശ്രമിച്ചെങ്കിലും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് അവർ പറയുന്നു.
ഭർത്താവ് മരിച്ചതിന് ശേഷം ഇരുപത് വർഷമായി വീട്ടിൽ തനിച്ചാണ് കഴിയുന്നത്. മക്കൾ ഇല്ല. വീടിനടുത്ത് ഉള്ള ആൾ തന്നെയാണ് പീഡിപ്പിച്ചതെന്നും വിശദീകരിക്കുന്നു. പിൻ ഭാഗത്തെ വാതിൽ പുറത്ത് നിന്നും തുറക്കണമെങ്കിൽ ഇത് അറിയാവുന്ന ആളാകണം. സ്വന്തം പേരിലുണ്ടായിരുന്ന സ്വത്തുവകകൾ അടുത്ത ബന്ധു തന്നെ തട്ടിയെടുത്തതായും വയോധിക പരാതിപ്പെടുന്നു. സംഭവം അറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് അംഗം പറഞ്ഞത് ദൈവത്തോട് പ്രർത്ഥിക്കാനായിരുന്നെന്ന് അമ്മ പറഞ്ഞു. ശിക്ഷ ദൈവം നൽകിക്കോളുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.
അതേസമയം, അമ്മ തന്നോട് ഒന്നും തുറന്നുപറഞ്ഞില്ലെന്നും നൂറാംവയസ്സിൽ എനിക്കിങ്ങനെ പറ്റിയെന്ന് ആരും അറിയല്ലേയെന്നും അമ്മ പറഞ്ഞതായി വാർഡ് അംഗം ബിനുമോളും പറയുന്നു. ഇതേത്തുടർന്ന് വയോധികയെ ആശ്വസിപ്പിച്ച ശേഷം താൻ മടങ്ങുകയായിരുന്നുവെന്നും അമ്മ കരയുകയും പറയുകയും ചെയ്തതുകൊണ്ടാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും ആണ് ബിനുമോളുടെ ഭാഷ്യം.