- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാത്രവ്യാപാരിയായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇയാളുടെ അനുജനും പീഡനം തുടർന്നു; പലർക്കും കാഴ്ചവച്ചെന്നും പരാതി നൽകിയപ്പോൾ പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപം; കോടതിയിൽ യുവതി മൊഴിനൽകിയതോടെ മുഖം രക്ഷിക്കാൻ കട്ടപ്പന പൊലീസ്
കട്ടപ്പന: വിവാഹവാഗ്ദാനം നൽകി നാൽപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ചകേസിൽ പാത്രവ്യാപാരിയായ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ഇയാളുടെ ജ്യേഷ്ഠനായ മറ്റൊരു പാത്രവ്യാപാരിക്കും വേറൊരു വസ്ത്രവ്യാപാരിക്കുമെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി. അതേസമയം യുവതിയെ നിരവധിപേർ പീഡിപ്പിച്ചുവെന്നാണ് പരാതിയെന്നും മൂന്നുപേർക്കെതിരെ മാത്രം കേസെടുത്ത് പൊലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണവും ശക്തമായിരിക്കുകയാണ്. യുവതി ആദ്യം നൽകിയ പരാതി പൊലീസ് ഗൗനിച്ചില്ലെന്നും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതോടെ യുവതി കോടതിയിലെത്തി മൊഴി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അേന്വഷണം തുടങ്ങിയതെന്നും ആരോപണവും ഉയരുന്നു. കട്ടപ്പനയിൽ പാത്രവ്യാപാരം നടത്തുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പാർത്ഥിപനാണ് (22) അറസ്റ്റിലായത്. പാർത്ഥിപന്റെ ജേഷ്ഠനും പാത്രവ്യാപാരിയുമായ പ്രഭാകർ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് നിരവധി തവണ വീട്ടിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും വച്ച് പീഡിപ്പിച്ചിരുന്നതായാണ് സ്ത്രീയുടെ പരാ
കട്ടപ്പന: വിവാഹവാഗ്ദാനം നൽകി നാൽപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ചകേസിൽ പാത്രവ്യാപാരിയായ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ഇയാളുടെ ജ്യേഷ്ഠനായ മറ്റൊരു പാത്രവ്യാപാരിക്കും വേറൊരു വസ്ത്രവ്യാപാരിക്കുമെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കി.
അതേസമയം യുവതിയെ നിരവധിപേർ പീഡിപ്പിച്ചുവെന്നാണ് പരാതിയെന്നും മൂന്നുപേർക്കെതിരെ മാത്രം കേസെടുത്ത് പൊലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണവും ശക്തമായിരിക്കുകയാണ്. യുവതി ആദ്യം നൽകിയ പരാതി പൊലീസ് ഗൗനിച്ചില്ലെന്നും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതോടെ യുവതി കോടതിയിലെത്തി മൊഴി നൽകിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അേന്വഷണം തുടങ്ങിയതെന്നും ആരോപണവും ഉയരുന്നു.
കട്ടപ്പനയിൽ പാത്രവ്യാപാരം നടത്തുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പാർത്ഥിപനാണ് (22) അറസ്റ്റിലായത്. പാർത്ഥിപന്റെ ജേഷ്ഠനും പാത്രവ്യാപാരിയുമായ പ്രഭാകർ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് നിരവധി തവണ വീട്ടിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും വച്ച് പീഡിപ്പിച്ചിരുന്നതായാണ് സ്ത്രീയുടെ പരാതി.
പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി പാർത്ഥിപനും വശംവദയാക്കിയെന്ന് പരാതിയിൽ പറയുന്നു. പൊലീസിന് പരാതി നൽകിയതിന് യുവതിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കട്ടപ്പനയിലെ വസ്ത്രവ്യാപാരിക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയതായും പരാതി ലഭിച്ച ഉടൻതന്നെ എഫ്.ഐ.ആർ ഇട്ട് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നതായും കട്ടപ്പന ഡി.വൈ.എസ്‌പി എൻ.സി രാജ്‌മോഹൻ പറയുന്നുണ്ട്.
അതേസമയം കേസ് ഒതുക്കാൻ ശ്രമിച്ചതായി ആരോപണം ശക്തമാണ്. കട്ടപ്പന സ്വദേശികളുടെ ഫേസ്‌ബുക്കിലും വാട്ട്‌സാപ്പ് ഗ്രൂപ്പിലുമാണ് ഇതുസംബന്ധിച്ച് പ്രചാരണം ഉണ്ടായത്. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതി ലഭിച്ചപ്പോൾ തന്നെ പ്രതിയെ അറസ്റ്റു ചെയ്ത് കേസടുത്തിരുന്നതായി പൊലീസും പറയുന്നു.
പക്ഷേ, ആദ്യഘട്ടത്തിൽ യുവതി പരാതിയുമായി എത്തിയപ്പോൾ പൊലീസ് പരിഗണിച്ചില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. മാത്രമല്ല കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും പറയുന്നു. പത്തോളംപേർക്ക് കാഴ്ചവച്ചതായി യുവതി പറഞ്ഞതായ വിവരമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇതോടെ കട്ടപ്പനയിൽ പീഡിപ്പിച്ചതായുള്ള സത്രീയുടെ പരാതിയിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനം സംബന്ധിച്ച് പരാതിക്കാരായ സ്ത്രീ കട്ടപ്പന കോടതിയിൽ മൊഴി നൽകിയതോടെയാണ് അന്വേഷണത്തിന് പൊലീസ് തയ്യാറായതെന്ന വാദമാണ് ഉയരുന്നത്. പ്രതി കോടതിയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയ മുഴുവൻ പേർക്കുമെതിരെ അന്വേഷണം നടത്തിയൊ എന്ന് പരിശോധിക്കുമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അധികൃതർ വ്യക്തമാക്കി.