- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടക്കം നൽകാമെന്ന് പറഞ്ഞ് പ്രലോഭനം; കുട്ടിയെത്തിയപ്പോൾ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനവും; കടയ്ക്കാവൂരിൽ വികലാംഗനായ പതിനാലുകാരനെ അയൽവാസി ദുരുപയോഗം ചെയ്തത് ദീപാവലി ദിനം; നിർണ്ണായകമായത് നാട്ടുകാരുടെ ഇടപെടൽ
തിരുവനന്തപുരം: വികലാംഗനായ 14കാരനെ അയൽവാസി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് ദീപാവലി ദിവസം പടക്കങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്. പീഡനത്തിന് ശേഷം കുട്ടിയെ ക്രൂരമായി മർദ്ദിച്ചവശനാക്കുകയും ചെയ്തു. വർക്കല കടയ്ക്കാവൂർ കൗരൂർ കുളമുട്ടത്താണ് നാടിനെയാകെ ഞെട്ടിപ്പിച്ച പീഡനം നടന്നത്. ദീപാവലി ദിവസമായ ഒക്ടോബർ 29നായിരുന്നു ഇത്. മകനെ പീഡിപ്പിച്ചതിന് ഷെയ്ക് ബഷീർ എന്നയാൾക്കെതിരെ ബാലന്റെ അമ്മ കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ദീപാവലി ദിവസം പടക്കങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് ബഷീർ നേരത്തെതന്നെ കുട്ടിയെ പ്രലോഭിപ്പിച്ചിരുന്നു. വൈകുന്നേരം ഏഴ് മണിയോടെ പുറത്ത് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട കുട്ടി അമ്മയോട് ഞാൻ ഒന്ന് പുറത്ത് പോകുന്നു ഒരു അര മണിക്കൂറിനുള്ളിൽ തിരികെയെത്തുമെന്ന് പറഞ്ഞ് പോവുകയായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാൽ താൻ കുട്ടിയെ തേടി ഇറങ്ങി. അമ്മയും 12 വയസ്സുള്ള സഹോദരിയും കുട്ടിയെ അന്വേഷിക്കുന്നത് കണ്ട ചില അയൽവാസികൾ ഇവരോട് കുട്ടിയെ കണ്ട കാര്യം പറയുകയായിരു
തിരുവനന്തപുരം: വികലാംഗനായ 14കാരനെ അയൽവാസി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് ദീപാവലി ദിവസം പടക്കങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്. പീഡനത്തിന് ശേഷം കുട്ടിയെ ക്രൂരമായി മർദ്ദിച്ചവശനാക്കുകയും ചെയ്തു. വർക്കല കടയ്ക്കാവൂർ കൗരൂർ കുളമുട്ടത്താണ് നാടിനെയാകെ ഞെട്ടിപ്പിച്ച പീഡനം നടന്നത്. ദീപാവലി ദിവസമായ ഒക്ടോബർ 29നായിരുന്നു ഇത്. മകനെ പീഡിപ്പിച്ചതിന് ഷെയ്ക് ബഷീർ എന്നയാൾക്കെതിരെ ബാലന്റെ അമ്മ കടയ്ക്കാവൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
ദീപാവലി ദിവസം പടക്കങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് ബഷീർ നേരത്തെതന്നെ കുട്ടിയെ പ്രലോഭിപ്പിച്ചിരുന്നു. വൈകുന്നേരം ഏഴ് മണിയോടെ പുറത്ത് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട കുട്ടി അമ്മയോട് ഞാൻ ഒന്ന് പുറത്ത് പോകുന്നു ഒരു അര മണിക്കൂറിനുള്ളിൽ തിരികെയെത്തുമെന്ന് പറഞ്ഞ് പോവുകയായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാൽ താൻ കുട്ടിയെ തേടി ഇറങ്ങി.
അമ്മയും 12 വയസ്സുള്ള സഹോദരിയും കുട്ടിയെ അന്വേഷിക്കുന്നത് കണ്ട ചില അയൽവാസികൾ ഇവരോട് കുട്ടിയെ കണ്ട കാര്യം പറയുകയായിരുന്നു. ഇവരോട് വീട്ടിലേക്ക് പോകാനും കുട്ടിയെ തങ്ങൾ അങ്ങോട്ട് എത്തിക്കാമെന്നും പേടിക്കാനൊന്നും ഇല്ലെന്നും പറഞ്ഞതനുസരിച്ച് അമ്മയും സഹോദരിയും വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ചില പരിചയക്കാർ തന്നെ കുട്ടയെ വീട്ടിലെത്തിച്ച ശേഷം കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നുവെന്നും കുട്ടിയുടെ മാതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.
പടക്കം കിട്ടുമെന്ന് കരുതി ഷെയ്ക് ബഷീറിന്റെ അടുത്തേക്ക് ചെന്ന കുട്ടിയെ ഇയാൾ സമീപത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ട് പോയ ശേഷം ശരീര ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. പിന്നീട് കുട്ടി ഇതിനെ എതിർത്തപ്പോൾ മുഖത്ത് വീണ്ടും വീണ്ടും അടിക്കുകയും കഴുത്തിന് കുത്തിപിടിച്ച് പൊക്കിയെടുക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ക്രൂരമായി മർദ്ദിച്ച ശേഷം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
പിന്നീട് പുറത്ത് കരഞ്ഞ് കൊണ്ടിരിക്കുന്ന കുട്ടിയെകണ്ട് കാര്യം തിരക്കിയ ആളുകളോട് കുട്ടി കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. വിവരം നാട്ടുകാരറിഞ്ഞതോടെ ബഷീർ സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. കുട്ടിയുടെ മാതാവ് സംഭവം ചോദിക്കാൻ ബഷീറിന്റെ വീട്ടിലെത്തിയപ്പോൾ അയാൾ ഇവിടെയില്ലെന്ന് പറഞ്ഞ് ബഷീറിന്റെ മകൻ തെറി വിളിച്ച് പുറത്തേക്ക് പറഞ്ഞ് വിട്ടുവെന്നും കുട്ടിയുടെ മാതാവ് പറയുന്നു.
അവിടെ വച്ച് ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.ഉടൻ തന്നെ ബഷീറിന്റെ മകൻ ജാഫർ കടയ്ക്കാവൂർ സ്റ്റേഷനിലെത്തി തങ്ങളുടെ വീട്ടിലെത്തി അയൽവാസിയായ കുട്ടിയുടെ മാതാവ് ബഹളമുണ്ടാക്കിയെന്ന് പറഞ്ഞ് പരാതി നൽകുകയും ചെയ്തു. മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തെ കുറിച്ച് പരാതി നൽകാനെത്തിയപ്പോഴാണ് ബഷീറിന്റെ മകൻ പരാതി നൽകിയ വിവരം ഇവർ അറിയുന്നത്.
പരാതി നൽകാനെത്തിയപ്പോൾ തന്നെ പൊലീസ് കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തുകയായിരുന്നു. ബഹളമുണ്ടാക്കിയതിന് പരാതി നൽകിയതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോൾ ഇങ്ങനെയൊരു പരാതി കുട്ടിയുടെ മാതാവ് നൽകിയതെന്നായിരുന്നു ബഷീറിന്റെ മകൻ ജാഫർ ആരോപിക്കുകയായിരുന്നു. തുടർന്ന് ബഷീറിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇയാൾക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല സ്ഥിരമായി മദ്യപ്പിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നയാളാണെന്ന് അറിയാൻ കഴിഞ്ഞതായി കടയ്ക്കാവൂർ എസ്‌ഐ മറുനാടൻ മലയാളിയോട് പറഞ്ഞു.
സ്ഥിരമായി നാട്ടിൽ നിൽക്കാത്തയാളാണ് ബഷീറെന്നും പൊലീസ് പറയുന്നു. വീട്ടിൽ മദ്യപിച്ചെത്തുന്ന ഇയാൾ ഭാര്യയെ ഉൾപ്പടെ മർദ്ദിക്കാറുള്ളതായും പൊലീസ് പറയുന്നു.