- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌നോപാർക്കിൽ ഒരുമിച്ച് ജോലിചെയ്യവേ പഞ്ചാരവാക്കു പറഞ്ഞ് മയക്കി; പ്രേമം കൊടുമ്പിരിക്കൊണ്ടിരിക്കെ ഫ്‌ളാറ്റിൽ കൊണ്ടുപോയി ഇഷ്ടങ്ങൾ സാധിച്ചു; കാമുകി ഗർഭിണിയായതോടെ ആശുപത്രിയിലെത്തിച്ച് അലസിപ്പിച്ചു; വേറെ വിവാഹത്തിനായി മുങ്ങിയ പ്രതിയെ പൊക്കി പൊലീസ്
കഴക്കൂട്ടം: ടെക്‌നോപാർക്ക് ജീവനക്കാരിയെ പഞ്ചാരവാക്കുകൾ പറഞ്ഞ് വശംവദയാക്കുകയും താമസിക്കുന്ന ഫ്‌ളാറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തയാൾ പിടിയിലായി. കൂടെ ജോലിചെയ്യുന്ന യുവതിയെ വഞ്ചിച്ച് വേറെ വിവാഹത്തിന് ശ്രമം നടത്തി വരുന്നതിനിടെയാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്. യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. ഗർഭിണിയാക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കുറ്റത്തിന് ഉൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്. യുവതിയെ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പലകുറി ഇംഗിതങ്ങൾക്ക് ഉപയോഗിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത തെലുങ്കാന സ്വദേശിയെ ആണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തെലുങ്കാന ഖമ്മം ഇന്ദിരാ നഗർ സ്വദേശി മോഹൻ സിങ് ഠാക്കൂർ ( 28) ആണ് അറസ്റ്റിലായത്. 2015 നവമ്പറിൽ ടെക്‌നോപാർക്കിൽ ജോലിയിൽ പ്രവേശിച്ച യുവതിയെയാണ് പ്രതി പ്രേമം നടിച്ച് കബളിപ്പിച്ചത്. അതേ കമ്പനിയിൽ തന്നെ ജോലി നോക്കുന്ന മോഹൻസിംഗിന്റെ വാഗ്ദാനങ്ങളിൽ മയങ്ങി യുവതി അബദ്ധത്തിൽ ചെന്നുപെട്ടു. ഇയാളുമായി യു
കഴക്കൂട്ടം: ടെക്‌നോപാർക്ക് ജീവനക്കാരിയെ പഞ്ചാരവാക്കുകൾ പറഞ്ഞ് വശംവദയാക്കുകയും താമസിക്കുന്ന ഫ്‌ളാറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തയാൾ പിടിയിലായി. കൂടെ ജോലിചെയ്യുന്ന യുവതിയെ വഞ്ചിച്ച് വേറെ വിവാഹത്തിന് ശ്രമം നടത്തി വരുന്നതിനിടെയാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്യുന്നത്.
യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. ഗർഭിണിയാക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച കുറ്റത്തിന് ഉൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്.
യുവതിയെ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പലകുറി ഇംഗിതങ്ങൾക്ക് ഉപയോഗിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത തെലുങ്കാന സ്വദേശിയെ ആണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തെലുങ്കാന ഖമ്മം ഇന്ദിരാ നഗർ സ്വദേശി മോഹൻ സിങ് ഠാക്കൂർ ( 28) ആണ് അറസ്റ്റിലായത്.
2015 നവമ്പറിൽ ടെക്‌നോപാർക്കിൽ ജോലിയിൽ പ്രവേശിച്ച യുവതിയെയാണ് പ്രതി പ്രേമം നടിച്ച് കബളിപ്പിച്ചത്. അതേ കമ്പനിയിൽ തന്നെ ജോലി നോക്കുന്ന മോഹൻസിംഗിന്റെ വാഗ്ദാനങ്ങളിൽ മയങ്ങി യുവതി അബദ്ധത്തിൽ ചെന്നുപെട്ടു. ഇയാളുമായി യുവതി പ്രണയത്തിലാകുകയും തുടർന്ന് വിവാഹം കഴിച്ചുകൊള്ളാം എന്ന് പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. 2015 ഡിസംബർ മുതൽ പല പ്രാവശ്യം യുവതിയെ പ്രലോഭിപ്പിച്ച് പ്രതിയുടെ ഫ്‌ളാറ്റിൽ താമസിപ്പിക്കുകയും അവിടെവച്ച് പീഡിപ്പിക്കുകയുമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഈ സമയത്ത് നാട്ടിൽ യുവാവിന് വേറെ വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. എന്നാൽ ഇതിന്റെ ഒരു സൂചനയും നൽകാതെ ഇവിടെ യുവതിയുമായുള്ള ബന്ധവും തുടർന്നു. ഇതിനിടെ യുവതി ഗർഭിണിയാവുകയും ചെയ്തു. വിവരം അറിഞ്ഞ പ്രതി രഹസ്യമായി ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭം അലസിപ്പിച്ചു.
എന്നാൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്നറിഞ്ഞ അന്ധ്രാപ്രദേശ്, വിജയവാഡ സ്വദേശിനിയായ യുവതി കഴക്കൂട്ടം സൈബർ സിറ്റി അസ്സിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ പരാതിയുമായി എത്തുകയായിരുന്നു.പരാതിയെ തുടർന്ന് കേസ് എടുത്ത ശേഷം നടത്തിയ അസൂത്രിത നീക്കത്തിലാണ് തെലുങ്കാനയിലെ നക്‌സൽ മേഖലയിൽ നിന്നും കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം പൊലീസ് ഇൻസ്‌പെക്ടർ എസ്. അജയ് കുമാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ അഡീഷണൽ എസ്‌ഐ ഷാജി, തുന്പ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അജയകുമാർ, സിപിഒമാരായ സാജു, രഞ്ജിത്ത്, ഷിബു, ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.