- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിൽവച്ച് പത്താംക്ളാസ് വിദ്യാർത്ഥിനിയെ പ്‌ളസ് ടു വിദ്യാർത്ഥി പീഡിപ്പിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അപമാനം ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ച് പെൺകുട്ടി; ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി അറിയിച്ചിട്ടും സ്‌കൂൾ അധികൃതർ നടപടിയെടുത്തില്ലെന്ന് ആക്ഷേപം; ജുവനൈൽ ആക്റ്റ് പ്രകാരം കേസെടുത്ത് പൊലീസ്
കൊല്ലം: സ്‌കൂളിൽ വച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം. കൊല്ലം കുഴിമതിക്കാട് ഗവ. സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ പത്താംക്‌ളാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് പ്‌ളസ് ടു വിദ്യാർത്ഥി സ്‌കൂളിൽവച്ച് പീഡിപ്പിച്ചത്. സംഭവം അറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ ആരോപണ വിധേയനായ വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയർന്നു. ഇതേ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിക്കാൻ ഇടയായതും ഇതേത്തുടർന്ന് അപമാനം ഭയന്ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അപമാനഭാരത്താൽ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇപ്പോൾ പുറത്തിറങ്ങി നടക്കാ
കൊല്ലം: സ്‌കൂളിൽ വച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം. കൊല്ലം കുഴിമതിക്കാട് ഗവ. സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ പത്താംക്‌ളാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെയാണ് പ്‌ളസ് ടു വിദ്യാർത്ഥി സ്‌കൂളിൽവച്ച് പീഡിപ്പിച്ചത്.
സംഭവം അറിഞ്ഞിട്ടും സ്‌കൂൾ അധികൃതർ ആരോപണ വിധേയനായ വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയർന്നു. ഇതേ തുടർന്നാണ് ദൃശ്യങ്ങൾ പ്രചരിക്കാൻ ഇടയായതും ഇതേത്തുടർന്ന് അപമാനം ഭയന്ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു.
ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അപമാനഭാരത്താൽ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഇപ്പോൾ പുറത്തിറങ്ങി നടക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. പ്ലസ്ടു വിദ്യാർത്ഥി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുന്ന കാര്യം നേരത്തെ തന്നെ രക്ഷിതാക്കൾ സ്‌കൂളിനെ അറിയിച്ചിരുന്നുവെന്നും എന്നാൽ ഇത് ഒത്തുതീർപ്പാക്കാനാണ് സ്‌കൂൾ അധികൃതർ ശ്രമിച്ചതെന്ന് രക്ഷകർത്താവ് പറഞ്ഞു.
ഇത്തരത്തിൽ സ്‌കൂൾ ്അധികൃതർ ഒത്തുതീർപ്പാക്കിയതിന് പിന്നാലെ വീണ്ടും പെൺകുട്ടിയെ ഭീഷണിപ്പെടുത്തൽ തുടങ്ങി. ഇതിന് വഴങ്ങാതിരുന്നതോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കപ്പെട്ടത്. ഇതറിഞ്ഞ പെൺകുട്ടി അപമാനം ഭയന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
കുറ്റാരോപിതനായ വിദ്യാർത്ഥിക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരിക്കുകയാണ് പൊലീസ്. അതേസമയം സ്‌കൂൾ അധികൃതർ ഇക്കാര്യം മറച്ചുവച്ചതിൽ പൊലീസ് മൗനം പാലിക്കുന്നതായും ആക്ഷേപം ഉയരുന്നു. സ്‌കൂളിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ.