- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലവീശിപിടിക്കാനും പീഡനം പുറത്തുപറയാതിരിക്കാനും ബിരിയാണിയും ഐസ്ക്രീമും; ആറും പത്തും വയസ്സ് പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ച ഹോട്ടൽ ജീവനക്കാരനായ മധ്യവയസ്കന്റെ കള്ളിപുറത്ത്
മലപ്പുറം: ബിരിയാണി കൊടുക്കാമെന്ന് ആറും പത്തും വയസ്സ് പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ച അയൽവാസിയായ മധ്യവയസ്‌കൻ ഒടുവിൽ കുടുങ്ങി. വയനാട് അമ്പലവയൽ സ്വദേശി മഞ്ഞാലംകാട് മുഹമ്മദ്(52)നെയാണ് വളാഞ്ചേരി സി.ഐ കെ.ജി സുരേഷ്, കൽപകഞ്ചേരി എസ്.ഐ വിശ്വനാഥൻ കാരയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ ഇയാൾ നിരവധി വർഷമായി മലപ്പുറം പുത്തനത്താണിയിലെ ഹോട്ടലിൽ ജീവനക്കാരനാണ്. സമീപത്തെ ക്വോർട്ടേഴ്‌സിൽ താമസക്കാരനുമാണ് ഇയാൾ. എന്നാൽ ഇവിടെവച്ച് പ്രായ പൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികളെ ഇയാൾ പല തവണ പീഡനത്തിനിരയാക്കുകയായിരുന്നു. ക്വാർട്ടേഴ്‌സിൽ പ്രതിയും ഭാര്യയുമാണ് താമസിച്ചിരുന്നത്. എന്നാൽ അടുത്ത ക്വാർട്ടേഴ്‌സ് മുറിയിൽ താമസിക്കുന്ന കുട്ടികളെ പ്രലോപിപ്പിച്ച് വീട്ടിലെത്തിക്കുകയും പീഡനം നടത്തുകയുമായിരുന്നു. ബിരിയാണിയും ഐസ്‌ക്രീമുമെല്ലാം നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നുവത്രെ അയൽവാസികളായ പെൺകുട്ടികളെ ഇയാൾ വീട്ടിലെത്തിച്ചിരുന്നത്. ഭാര്യയില്ലാത്ത സമയത്തായിരുന്നു പീഡനത്തിനിരയാക്കിയ
മലപ്പുറം: ബിരിയാണി കൊടുക്കാമെന്ന് ആറും പത്തും വയസ്സ് പ്രായമുള്ള പെൺകുട്ടികളെ പീഡിപ്പിച്ച അയൽവാസിയായ മധ്യവയസ്‌കൻ ഒടുവിൽ കുടുങ്ങി. വയനാട് അമ്പലവയൽ സ്വദേശി മഞ്ഞാലംകാട് മുഹമ്മദ്(52)നെയാണ് വളാഞ്ചേരി സി.ഐ കെ.ജി സുരേഷ്, കൽപകഞ്ചേരി എസ്.ഐ വിശ്വനാഥൻ കാരയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശിയായ ഇയാൾ നിരവധി വർഷമായി മലപ്പുറം പുത്തനത്താണിയിലെ ഹോട്ടലിൽ ജീവനക്കാരനാണ്. സമീപത്തെ ക്വോർട്ടേഴ്‌സിൽ താമസക്കാരനുമാണ് ഇയാൾ. എന്നാൽ ഇവിടെവച്ച് പ്രായ പൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികളെ ഇയാൾ പല തവണ പീഡനത്തിനിരയാക്കുകയായിരുന്നു. ക്വാർട്ടേഴ്‌സിൽ പ്രതിയും ഭാര്യയുമാണ് താമസിച്ചിരുന്നത്. എന്നാൽ അടുത്ത ക്വാർട്ടേഴ്‌സ് മുറിയിൽ താമസിക്കുന്ന കുട്ടികളെ പ്രലോപിപ്പിച്ച് വീട്ടിലെത്തിക്കുകയും പീഡനം നടത്തുകയുമായിരുന്നു.
ബിരിയാണിയും ഐസ്‌ക്രീമുമെല്ലാം നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നുവത്രെ അയൽവാസികളായ പെൺകുട്ടികളെ ഇയാൾ വീട്ടിലെത്തിച്ചിരുന്നത്. ഭാര്യയില്ലാത്ത സമയത്തായിരുന്നു പീഡനത്തിനിരയാക്കിയതെന്ന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. അഞ്ചിൽ അധികം തവണ പ്രതി കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്. സംഭവം പുറത്തു പറയാതിരിക്കാൻ കുട്ടികൾക്ക് ബിരിയാണി ഇയാൾ പതിവായി വാങ്ങി നൽകുമായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാവ് ആറുവയസുകാരിയെ കുളിപ്പിക്കുന്നതിനിടെയാണ് സ്വകാര്യ ഭാഗത്ത് മുറിവ് കാണപ്പെട്ടത്. കുട്ടിക്ക് അതിയായി വേദനിക്കുന്നതായും മാതാവിനോടു പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ വീട്ടുകാർ വിശദമായി ചോദ്യം ചെയ്തപ്പോൾ സംഭവം പുറത്തറിയുകയായിരുന്നു. ഇതോടെ സഹോദരിമാരായ ആറും പത്തും വയസുള്ള പെൺകുട്ടികളെ പീഡനത്തിനിരയാക്കിയതായി വീട്ടുകാർക്ക് ബോധ്യപ്പെട്ടു.
തുടർന്ന് പെൺകുട്ടികൾക്കെതിരെ അതിക്രമം നടന്നാൽ പരാതിപ്പെടുന്ന ടോൾ ഫ്രീ നമ്പറായ 1098 ൽ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലും അന്വേഷണത്തിലും കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതേ തുടർന്ന് വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി കൈമാറുകയായിരുന്നു. പെൺകുട്ടികളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം 'നിർഭയ' കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതി മുഹമ്മദിനെതിരെ രണ്ട് കേസുകളെടുത്തു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടികൾക്കു നേരെയുള്ള ലൈഗിക അതിക്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. തിരൂർ ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനക്കു ശേഷം ഇന്ന് വൈകിട്ട് പ്രതിയെ കോടതി റിമാൻഡ് ചെയ്തു.