- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോട്ട് യാത്രയ്ക്കിടെ സുഹൃത്തിന്റെ പിറന്നാൽ ആഘോഷിച്ച എട്ടു യുവാക്കളെ കാണാതായി; യുവാക്കളെ കാണാതായത് ഫേസ്‌ബുക്കിൽ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റു ചെയ്തതിന് പിന്നാലെ; നദിയിൽ തെരച്ചിൽ നടത്തി പൊലീസ്
നാഗ്പുർ: സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നാഗ്പൂരിൽ നിന്നുള്ള എട്ട് യുവാക്കളെ കാണാതായി. പിറന്നാൾ ആഘോഷിക്കുന്നതിനായി നാഗ്പൂരിലെ വേണ നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ചിരുന്ന എട്ട് വിദ്യാർത്ഥികളടങ്ങിയ സംഘത്തിലുണ്ടായിരുന്നവരെയാണ് ബോട്ട് മറിഞ്ഞ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബോട്ടിൽ വെച്ച് സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ കാണാതായത്. ഇന്നലെ വൈകുന്നേരം 6.30നാണ് ഈ ദൃശ്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. വീഡിയോയും സെൽഫിയും എടുക്കുന്നതിനിടെ ബോട്ട് മറിഞ്ഞതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ബോട്ടിലെ രണ്ട് ജീവനക്കാരും ഒരു വിദ്യാർത്ഥിയെയും രക്ഷപ്പെടുകയും ഒരാളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. എന്നാൽ ഏഴ് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എട്ട് വിദ്യാർത്ഥികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ദുരന്ത നിവാരണ സേനയും ഫയർഫോഴ്‌സും തിരച്ചിൽ തുടരുകയാണ്.
നാഗ്പുർ: സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നാഗ്പൂരിൽ നിന്നുള്ള എട്ട് യുവാക്കളെ കാണാതായി. പിറന്നാൾ ആഘോഷിക്കുന്നതിനായി നാഗ്പൂരിലെ വേണ നദിയിലൂടെ ബോട്ടിൽ സഞ്ചരിച്ചിരുന്ന എട്ട് വിദ്യാർത്ഥികളടങ്ങിയ സംഘത്തിലുണ്ടായിരുന്നവരെയാണ് ബോട്ട് മറിഞ്ഞ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ബോട്ടിൽ വെച്ച് സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ കാണാതായത്. ഇന്നലെ വൈകുന്നേരം 6.30നാണ് ഈ ദൃശ്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
വീഡിയോയും സെൽഫിയും എടുക്കുന്നതിനിടെ ബോട്ട് മറിഞ്ഞതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ബോട്ടിലെ രണ്ട് ജീവനക്കാരും ഒരു വിദ്യാർത്ഥിയെയും രക്ഷപ്പെടുകയും ഒരാളുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
എന്നാൽ ഏഴ് പേരുടെ മൃതദേഹം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. എട്ട് വിദ്യാർത്ഥികളും മൂന്ന് ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ദുരന്ത നിവാരണ സേനയും ഫയർഫോഴ്‌സും തിരച്ചിൽ തുടരുകയാണ്.