- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോളറും റിയാലും നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന ബംഗ്ലാദേശ് സംഘം അറസ്റ്റിൽ; ആയിക്കരയിൽ നിന്നും പിടികൂടിയ സംഘം മൂന്ന് മാസമായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ചു നടന്നു; നിരവധി പേർ തട്ടിപ്പിന് ഇരയായെങ്കിലും നാണക്കേട് ഓർത്ത് പരാതി പറഞ്ഞില്ല
കണ്ണൂർ: അമേരിക്കൻ ഡോളറും സൗദി റിയാലുമുൾപ്പെടെ നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന ബംഗ്ലാദേശ് സംഘത്തെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ നാലംഗ സംഘത്തിൽ ഒരു സ്ത്രീ കൂടിയുണ്ട്. ആയിക്കരയിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് ഇവർ പൊലീസ് പിടിയിലായത്. ബംഗ്ലാദേശിൽ നിന്നും അതിർത്തി കടന്ന് ബംഗാളിലെത്തുകയും അവിടെ നിന്ന് ട്രെയിൻ മാർഗ്ഗം കണ്ണൂരിലെത്തിയെന്നുമാണ് വിവരം. കഴിഞ്ഞ മൂന്ന് മാസമായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ച് ഈ സംഘം ആയിക്കരയിൽ താമസിച്ചു വരികയാണ്. ബംഗ്ലാദേശിലെ ബാഗർഗട്ടിലെ ചോട്ടാബാദിറയിൽ മുഹമ്മദ് സൈഫുദ്ദീൻ ഇസ്ലാം (25), മൊദൂർഗഞ്ച് ഡങ്കിബങ്കയിലെ റസാഖ് ഖാൻ (24), മാതാറിളഫറിലെ ഷിബ്സോറിൻ മുഹമ്മദ് ലബ്ലു (45), കുന്നാറിലെ ബേബി ബീഗം (40) എന്നിവരെയാണ് ആയിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് പിടിയിലാകുമ്പോൾ ഇവരുടെ കയ്യിൽ 20 രൂപയുടെ 21 അമേരിക്കൻ ഡോളർ, 100 രൂപയുടെ 15 സൗദി റിയാൽ, 50 രൂപയുടെ 2 റിയാൽ, 500 രൂപയുടെ ഒരു റിയ
കണ്ണൂർ: അമേരിക്കൻ ഡോളറും സൗദി റിയാലുമുൾപ്പെടെ നൽകാമെന്ന് ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന ബംഗ്ലാദേശ് സംഘത്തെ കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ നാലംഗ സംഘത്തിൽ ഒരു സ്ത്രീ കൂടിയുണ്ട്. ആയിക്കരയിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് ഇവർ പൊലീസ് പിടിയിലായത്. ബംഗ്ലാദേശിൽ നിന്നും അതിർത്തി കടന്ന് ബംഗാളിലെത്തുകയും അവിടെ നിന്ന് ട്രെയിൻ മാർഗ്ഗം കണ്ണൂരിലെത്തിയെന്നുമാണ് വിവരം. കഴിഞ്ഞ മൂന്ന് മാസമായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ച് ഈ സംഘം ആയിക്കരയിൽ താമസിച്ചു വരികയാണ്.
ബംഗ്ലാദേശിലെ ബാഗർഗട്ടിലെ ചോട്ടാബാദിറയിൽ മുഹമ്മദ് സൈഫുദ്ദീൻ ഇസ്ലാം (25), മൊദൂർഗഞ്ച് ഡങ്കിബങ്കയിലെ റസാഖ് ഖാൻ (24), മാതാറിളഫറിലെ ഷിബ്സോറിൻ മുഹമ്മദ് ലബ്ലു (45), കുന്നാറിലെ ബേബി ബീഗം (40) എന്നിവരെയാണ് ആയിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ വെച്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് പിടിയിലാകുമ്പോൾ ഇവരുടെ കയ്യിൽ 20 രൂപയുടെ 21 അമേരിക്കൻ ഡോളർ, 100 രൂപയുടെ 15 സൗദി റിയാൽ, 50 രൂപയുടെ 2 റിയാൽ, 500 രൂപയുടെ ഒരു റിയാൽ, ബംഗലൂരു മേൽവിലാസത്തിലുള്ള 2 ഇന്ത്യൻ ആധാർകാർഡ്, ഡൽഹി അഡ്രസ്സിലുള്ള ഒരു ആധാർകാർഡ്, ഒരു പാൻകാർഡ് എന്നിവക്ക് പുറമെ 54,240 രൂപയും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു. ഇത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പേപ്പർ കെട്ടിന് മുന്നിലും പിന്നിലുമായി ഡോളർവെച്ച് ആവശ്യക്കാരെ പറ്റിക്കുന്ന തരത്തിലായിരുന്നു ഇവരുടെ തട്ടിപ്പ്. പണം നൽകിയ പലരും തട്ടിപ്പിന് ഇരയായെങ്കിലും നാണക്കേട് ഓർത്ത് പുറത്ത് പറഞ്ഞിരുന്നില്ല. പ്രതികൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പണവുമായെത്തുന്ന ഇവർ സംശയത്തിന്റെ പേരിൽ പണം നൽകാതെ തിരിച്ചുപോകാൻ ശ്രമിച്ചാൽ ഇവരെ അക്രമിച്ച് പണം കവർച്ച ചെയ്യുന്നതും സംഘത്തിന്റെ രീതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത്തരം പിടിച്ചുപറിയുമായി രണ്ടുപേരുടെ പരാതികൾ ഇപ്പോൾ പൊലീസിൽ എത്തിയിട്ടുണ്ട്.കൊറ്റാളി സ്വദേശിയായ പി.പി. സഹദിനെ ഡോളർ തരാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ തട്ടിയെടുത്ത പരാതിയും ഇവർക്കെതിരെയുണ്ട്.
മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രന്റെ വീട്ടിൽ നടന്ന കവർച്ചയുമായി ബംഗ്ലാദേശുകാർക്ക് ബന്ധമുണ്ടെന്ന സംശയത്തിൽ നടത്തിവരുന്ന അന്വേഷണത്തിനിടയിലാണ് പിടിയിലായവരുടെ നീക്കം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നുള്ള അന്വേഷണത്തിനിടയിലാണിവർ പിടിയിലായത്. ഡി വൈ എസ് പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി ഐ പ്രദീപൻ കണ്ണിപൊയിൽ, എസ് ഐ ശ്രീഹരി എന്നിവരും പൊലീസ് ഓഫീസർമാരായ അജയൻ, ഷാജി, രാഗേഷ്, അനീഷ് എന്നിവരുമുണ്ടായിരുന്നു.അമേരിക്കൻ ഡോളറും സൗദി റിയാലുമുൾപ്പെടെയുള്ള വിദേശ കറൻസികളുടെ ശേഖരം തങ്ങളുടെ കൈവശമുണ്ടെന്നും ഇന്ത്യൻ രൂപക്ക് അത് കൈമാറാമെന്നും വിശ്വസിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
ഇടപാടുകാരുടെ വിശ്വാസം ആർജിച്ച ശേഷം ഇന്ത്യൻ രൂപ തട്ടിയെടുക്കലാണ് ഇവരുടെ പതിവ്. നിയമവിരുദ്ധമായ ഈ ഇടപാടിൽ വഞ്ചിതരാകുന്നവർ പരാതി നൽകാൻ തയ്യാറാകാറില്ല. അത് മുതലെടുത്താണ് ഇവർ തട്ടിപ്പിന്റെ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്നത്. കണ്ണൂരിലും തളിപ്പറമ്പിലുമുള്ള ചിലർ ഇവരുടെ തട്ടിപ്പിനിരയായതായി വിവരമുണ്ട്. ഇത്തരത്തിൽ വൻ ഇന്ത്യൻ കറൻസി സംഘം കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന.