- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ സഹകരണബാങ്കുകളിൽ 30,000 കോടിയുടെ കണക്കിൽപ്പെടാത്ത നിക്ഷേപം; 1605 പ്രാഥമിക സഹകരണസംഘങ്ങളിലായി 60,000 കോടിയുടെ നിക്ഷേപം; ആദായനികുതി വകുപ്പ് കുത്തിനു പിടിക്കുമെന്നായതോടെ നാട്ടിലെ സമ്പന്നന്മാരും വിയർക്കാൻ തുടങ്ങി; സിപിഐ(എം)- കോൺഗ്രസ് നേതാക്കളുടെ കള്ളപ്പണം സുരക്ഷിതമല്ല
കണ്ണൂർ: സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ 30,000 കോടി രൂപയുടെ കണക്കിൽപെടാത്ത നിക്ഷേപമുണ്ടെന്നു സൂചന. ആകെ ഉണ്ടായിരുന്ന നിക്ഷേപത്തിന്റെ പകുതിയോളം വരും ഇത്തരം പണമെന്നാണ് വിവരം. 1605 ലേറെ വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലായി 60,000 കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ളത്. 500 ന്റേയും 1000 ത്തിന്റേയും കറൻസി അസാധുവാക്കിയ സാഹചര്യത്തിൽ ആദായനികുതി വകുപ്പിന്റെ കരങ്ങൾ സഹകരണബാങ്കുകളിലേക്കു കൂടി നീളാൻ തുടങ്ങിയതോടെ കണക്കിൽപെടാത്ത പണം സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർ നെട്ടോട്ടമോടുകയാണ്. ഇവരുടെ നോട്ടമെത്താത്ത സ്ഥലമായതിനാൽ നാട്ടിലെ സമ്പന്നന്മാർ പ്രാഥമികസഹകരണസംഘങ്ങളിലും സഹകരണബാങ്കുകളിലുമാണ് പണം നിക്ഷേപിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടിക്കാർ, മണൽ- ഭൂമാഫിയകൾ, മറ്റ് അനധികൃത സമ്പാദ്യക്കാർ തുടങ്ങി നിരവധി പേരാണ് തനിച്ചും കുടുംബാംഗങ്ങളുടെ പേരിലുമായി കോടികൾ നിക്ഷേപിച്ചിട്ടുള്ളത്. മൊത്തത്തിൽ സഹകരണ ബാങ്കുകളിൽ നിക്ഷേപം കുതിച്ചുയരുമ്പോഴും സമീപകാലത്ത് വായ്പക്കു വേണ്ടി എത്തുന്നവർ ഏറെ കുറയുകയുമാണ്. നിക്ഷേപിക്കാനെത്തുന്നവരെയാണ് അടുത്തകാലത
കണ്ണൂർ: സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ 30,000 കോടി രൂപയുടെ കണക്കിൽപെടാത്ത നിക്ഷേപമുണ്ടെന്നു സൂചന. ആകെ ഉണ്ടായിരുന്ന നിക്ഷേപത്തിന്റെ പകുതിയോളം വരും ഇത്തരം പണമെന്നാണ് വിവരം. 1605 ലേറെ വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലായി 60,000 കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ളത്. 500 ന്റേയും 1000 ത്തിന്റേയും കറൻസി അസാധുവാക്കിയ സാഹചര്യത്തിൽ ആദായനികുതി വകുപ്പിന്റെ കരങ്ങൾ സഹകരണബാങ്കുകളിലേക്കു കൂടി നീളാൻ തുടങ്ങിയതോടെ കണക്കിൽപെടാത്ത പണം സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർ നെട്ടോട്ടമോടുകയാണ്. ഇവരുടെ നോട്ടമെത്താത്ത സ്ഥലമായതിനാൽ നാട്ടിലെ സമ്പന്നന്മാർ പ്രാഥമികസഹകരണസംഘങ്ങളിലും സഹകരണബാങ്കുകളിലുമാണ് പണം നിക്ഷേപിച്ചിരുന്നത്.
രാഷ്ട്രീയ പാർട്ടിക്കാർ, മണൽ- ഭൂമാഫിയകൾ, മറ്റ് അനധികൃത സമ്പാദ്യക്കാർ തുടങ്ങി നിരവധി പേരാണ് തനിച്ചും കുടുംബാംഗങ്ങളുടെ പേരിലുമായി കോടികൾ നിക്ഷേപിച്ചിട്ടുള്ളത്. മൊത്തത്തിൽ സഹകരണ ബാങ്കുകളിൽ നിക്ഷേപം കുതിച്ചുയരുമ്പോഴും സമീപകാലത്ത് വായ്പക്കു വേണ്ടി എത്തുന്നവർ ഏറെ കുറയുകയുമാണ്. നിക്ഷേപിക്കാനെത്തുന്നവരെയാണ് അടുത്തകാലത്തായി പ്രാഥമിക സഹകരണ ബാങ്കുകൾ ആകർഷിക്കുന്നതെന്ന് വ്യക്തം.
സ്ഥിരനിക്ഷേപത്തിന് 10.5% വരെ പലിശ നൽകിയിരുന്ന സഹകരണ ബാങ്കുകളിൽ ഇപ്പോൾ 8.5 % ശതമാനമാണ് പലിശ. എന്നാൽ പൊതുമേഖലാ ബാങ്കുകളിൽ ഇത്തരം നിക്ഷേപങ്ങൾക്കു നൽകുന്നത് 7.5%മാത്രമാണ്. പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപം നടത്തുമ്പോൾ പണത്തിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. മാത്രമല്ല പാൻ കാർഡ്, ആധാർ കാർഡ് എന്നിവയും നിർബന്ധമാണ്. വർഷം 10,000 രൂപ പലിശ വാങ്ങുന്നുണ്ടെങ്കിൽ അതിന് വേറെ നികുതിയും കെട്ടണം. എന്നാൽ ഇത്തരം നൂലാമാലകൾ ഒന്നുമില്ലാതെ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാം. അതിനാൽ പലിശ വർദ്ധന മാത്രമല്ല കാര്യം എളുപ്പമായി നടക്കുമെന്നതാണ് സഹകരണ ബാങ്കുകളിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്നത്. എന്നാൽ ഈ ആനുകൂല്യങ്ങളുടെ മറവിൽ അനധികൃത സമ്പാദ്യക്കാരും അവരുടെ കുടുംബാംഗങ്ങളും മുഖ്യ ഇടപാടുകാരായി മാറിയിരിക്കയാണ്.
കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനകീയബന്ധമുള്ള സഹകരണ ബാങ്കുകൾ കണക്കിൽ പെടാത്ത പണത്തിന്റെ നിക്ഷേപ കേന്ദ്രമായി മാറിയിട്ട് ഏതാണ്ട് രണ്ടുദശവർഷം കഴിഞ്ഞു. സഹകരണ പ്രസ്ഥാനത്തിന്റെ മേന്മ കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഭരണസമിതിയും സർക്കാരും ഇത്തരം പ്രവണതയെ തള്ളിപ്പറഞ്ഞിരുന്നില്ല. സിപിഐ.(എം.) ഉം കോൺഗ്രസ്സും തൊട്ടു പിറകിൽ മുസ്ലിം ലീഗുമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കൾ. സിപിഐ.(എം.) നും കോൺഗ്രസ്സിനുമാണ് ഇതിൽ മുഖ്യ പങ്കാളിത്തവുമുള്ളത്. ഒരു പ്രവാസിയോ സമ്പന്നനോ നാട്ടിലെത്തിയാൽ ആ പരിധിയിലെ സഹകരണ ബാങ്കിന്റെ ഭരണകർത്താക്കൾ നേരിട്ടുചെന്ന് നിക്ഷേപം സ്വീകരിക്കുന്ന പതിവുണ്ട്. അയാൾക്ക് ബാങ്കിൽ ചെല്ലേണ്ട ആവശ്യമേയില്ല. സീലും അനുബന്ധ ഫോറങ്ങളും വീട്ടിലെത്തിച്ച് നിക്ഷേപം സ്വീകരിക്കാറുമുണ്ട്. അവരുടെ സാമ്പത്തിക സ്ത്രോതസ്സ് എന്താണെന്നോ പാൻ കാർഡ് പോലുള്ള രേഖകളോ ചോദിക്കാറേയില്ല. ഇങ്ങനെ സംഭരിക്കുന്ന പണവും സഹകരണ മേഖലയിലെ ധനകൂമ്പാരത്തിന് കാരണമാണ്.
50 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള നിക്ഷേപക്കാർ സഹകരണ ബാങ്കിലുണ്ട്. നേരത്തെ 50 ലക്ഷം രുപക്കു മുകളിൽ ഉള്ളവരുടെ വിവരങ്ങൾ ആദായ നികുതി വകുപ്പിന് നൽകാറുണ്ടായിരുന്നു. പിന്നീടത് 25 ലക്ഷം രൂപക്ക് മുകളിലുള്ളവരുടേതായി നിജപ്പെടുത്തിയിരുന്നു. എന്നാൽ ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആദായ നികുതി വകുപ്പിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ബാങ്കുകൾ തയ്യാറായിരുന്നില്ല. നിലവിൽ ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് 50,000 രൂപ വീതം വരുന്ന രണ്ട് നിക്ഷേപരേഖകൾ നൽകിയാണ് സഹകരണ ബാങ്കുകാർ തടിതപ്പുന്നത്. പുതിയ സാഹചര്യത്തിൽ സഹകരണ ബാങ്കുകളിലെ കള്ളപ്പണത്തിന്റെ ഉറവിടം തേടാൻ ആദായനികുതി വകുപ്പ് കരുനീക്കങ്ങൾ ആരംഭിച്ചിരിക്കയാണ്.
ബിജെപി. നേതാവ് കെ.സുരേന്ദ്രൻ സഹകരണ ബാങ്കുകളിൽ ഹവാലാ പണവും കുത്തകക്കാരുടെ പണവും കുമിഞ്ഞുകൂടിയതായുള്ള ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്. മറ്റു ബാങ്കുകൾക്കൊന്നുമില്ലാത്ത സൗജന്യം സഹകരണ ബാങ്കുകൾക്ക് മാത്രം നൽകുന്നത് കള്ളപണക്കാരെ സഹായിക്കാനാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. സിപിഐ.(എം. )ഉം കോൺഗ്രസ്സിനും മേൽക്കൊയ്മയുള്ള സഹകരണ മേഖലയിലെ മേധാവിത്വത്തെ തകർക്കാനാണ് ബിജെപി. ലക്ഷ്യമിടുന്നത്. എന്നാൽ അനധികൃത നിക്ഷേപങ്ങളിൽ കാര്യക്ഷമമായ അന്വേഷണം വരികയാണെങ്കിൽ കുടുങ്ങുന്നവരിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ മുതൽ മാഫിയക്കാർ വരെയുണ്ടാകുമെന്നാണ് അറിയുന്നത്.