- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ റാലിയിൽ പങ്കെടുത്ത അരലക്ഷത്തോളം പേർക്കും സ്വച്ഛ് ഭാരത് മിഷൻ ഫണ്ടിൽനിന്ന് 500 രൂപ വീതം നൽകി; പ്രധാനമന്ത്രിയുടെ ചടങ്ങ് മധ്യപ്രദേശിൽ വിവാദമാകുന്നത് ഇങ്ങനെ
ഭോപ്പാൽ : അമർഖണ്ഡിൽ പ്രധാനമന്ത്രിയുടെ റാലിക്കു ജനമെത്തിയതു ദിവസക്കൂലിക്ക്. ആൾക്ക് 500 രൂപ വീതം. റാലിയിൽ പങ്കെടുത്ത അരലക്ഷത്തോളം പേർക്കും സ്വച്ഛ് ഭാരത് മിഷൻ ഫണ്ടിൽനിന്ന് 500 രൂപ വീതം നൽകിയത് സംസ്ഥാന സർക്കാരായിരുന്നു. മധ്യപ്രദേശ് സർക്കാരിന്റെ ഉത്തരവ് വിവാദമാവുകയാണ്. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ നർമദായാത്രയുടെ സമാപന സമ്മേളനത്തിലാണു പ്രധാനമന്ത്രി പ്രസംഗിച്ചത്. ഈ മാസം 15ന് നർമദാനദിയുടെ ഉദ്ഭവസ്ഥാനവും സംരക്ഷിത ജൈവമേഖലയുമായ അമർഖണ്ഡിൽ വൻ സമ്മേളനം നടത്തിയതിനു മുഖ്യമന്ത്രിയെ ദേശീയ ഹരിത ട്രിബ്യൂണൽ വിമർശിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ 33 ജില്ലകളിൽനിന്നാണു ബിജെപി ആളുകളെ കൂലിക്കു കൊണ്ടുവന്നത്. സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് രേഖകളിൽ പരിശീലന പരിപാടി എന്നും കാണിച്ചു.
ഭോപ്പാൽ : അമർഖണ്ഡിൽ പ്രധാനമന്ത്രിയുടെ റാലിക്കു ജനമെത്തിയതു ദിവസക്കൂലിക്ക്. ആൾക്ക് 500 രൂപ വീതം. റാലിയിൽ പങ്കെടുത്ത അരലക്ഷത്തോളം പേർക്കും സ്വച്ഛ് ഭാരത് മിഷൻ ഫണ്ടിൽനിന്ന് 500 രൂപ വീതം നൽകിയത് സംസ്ഥാന സർക്കാരായിരുന്നു.
മധ്യപ്രദേശ് സർക്കാരിന്റെ ഉത്തരവ് വിവാദമാവുകയാണ്. മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ നർമദായാത്രയുടെ സമാപന സമ്മേളനത്തിലാണു പ്രധാനമന്ത്രി പ്രസംഗിച്ചത്. ഈ മാസം 15ന് നർമദാനദിയുടെ ഉദ്ഭവസ്ഥാനവും സംരക്ഷിത ജൈവമേഖലയുമായ അമർഖണ്ഡിൽ വൻ സമ്മേളനം നടത്തിയതിനു മുഖ്യമന്ത്രിയെ ദേശീയ ഹരിത ട്രിബ്യൂണൽ വിമർശിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ 33 ജില്ലകളിൽനിന്നാണു ബിജെപി ആളുകളെ കൂലിക്കു കൊണ്ടുവന്നത്. സ്വച്ഛ് ഭാരത് മിഷൻ ഫണ്ട് രേഖകളിൽ പരിശീലന പരിപാടി എന്നും കാണിച്ചു.
Next Story