- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
7.8 ശതമാനം വരെ പലിശ; സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ച് പിഎൻബി
ന്യൂഡൽഹി: പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിരനിക്ഷേപ പലിശനിരക്ക് വർധിപ്പിച്ചു. രണ്ടുകോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് ആകർഷകമാക്കിയത്. റിസർവ് ബാങ്ക് റിപ്പോനിരക്ക് വീണ്ടും വർധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് ബാങ്കിന്റെ നടപടി.
ഒരു വർഷം കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക് 6.75 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി. മുതിർന്ന പൗരന്മാർക്ക് നിലവിലെ 7.25 ശതമാനത്തിന് പകരം 7.3 ശതമാനം പലിശ ലഭിക്കും. 80 വയസിന് മുകളിലുള്ളവർക്ക് 7.55 ശതമാനത്തിൽ നിന്ന് 7.6 ശതമാനമാണ് പുതുക്കിയ നിരക്ക്.
രണ്ടു വർഷത്തിന് മുകളിൽ മൂന്ന് വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 6.75 ശതമാനമാണ് നിലവിലെ നിരക്ക്. ഇത് ഏഴുശതമാനമാക്കി ഉയർത്തി. മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശ ലഭിക്കും. 7.25 ശതമാനത്തിൽ നിന്ന് ആണ് 7.5 ശതമാനമാക്കി ഉയർത്തിയത്. കൂടുതൽ പ്രായമായ സൂപ്പർ സീനിയർ കാറ്റഗറിയിൽ വരുന്നവർക്ക് പലിശനിരക്ക് 7.55 ശതമാനത്തിൽ നിന്ന് 7.8 ശതമാനമാക്കി പലിശനിരക്ക് ഉയർത്തി.
666 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയാണ് നിലവിൽ ലഭിക്കുന്നത്. ഇതിൽ മാറ്റമില്ല. 80 വയസിന് മുകളിൽ പ്രായമായവർക്ക് എട്ടിന് മുകളിലാണ് പലിശ. നിലവിലെ 8.05 ശതമാനത്തിൽ തന്നെ തുടരും. വിവിധ കാലാവധിയിലുള്ള മറ്റു സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിലും മാറ്റമുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ