ന്യൂഡൽഹി: റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശനിരക്ക് (റീപ്പോ) വർധിപ്പിച്ചു. 25 ബേസിസ് പോയിന്റാണ് വർധന. 6.50 ശതമാനമാണ് ഇപ്പോൾ റീപ്പോ നിരക്ക്. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകൾക്കുള്ള പലിശയും കൂട്ടും. പ്രതിമാസം തിരിച്ചടയ്‌ക്കേണ്ട തുക വർധിപ്പിക്കുകയോ വായ്പാ കാലാവധി നീട്ടുകയോ ചെയ്യാനാണ് സാധ്യത.

റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിനു പിന്നാലെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ തിരിച്ചടവവ് കാലയളവോ വർധിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കൂടുമെങ്കിലും, വായ്പാ പലിശ നിരക്കിലുണ്ടാകുന്ന അതേ വർധന സ്ഥിരനിക്ഷേപ പലിശ നിരക്കിൽ ഉണ്ടാകാറില്ല.

ഒൻപത് മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ഇത് തുടർച്ചയായ ആറാം തവണയാണ്. ഈ സാമ്പത്തിക വർഷം ഇതിനു മുൻപ് 5 തവണയാണ് റിസർവ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗം ചേർന്നത്. അഞ്ച് തവണയും റീപ്പോ നിരക്ക് ഉയർത്തിയിരുന്നു.

മൊത്തം 2.25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2022 മെയ്‌ മാസത്തിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്. ഇതിനു പിന്നാലെയാണ് ആറാം തവണയും നിരക്ക് വർധിപ്പിച്ചത്.

പണലഭ്യത കുറച്ച് പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ തുടർച്ചയായി അഞ്ചാംതവണയാണ് റീപ്പോ നിരക്ക് ഉയർത്തിയത്. ഡിസംബറിൽ 35 ബേസിസ് പോയിന്റ് വർധിപ്പിച്ചിരുന്നു. 215 ബേസിസ് പോയിന്റാണ് ഈ സാമ്പത്തികവർഷം ഉയർത്തിയത്. ആഗോള സാമ്പത്തിക മാന്ദ്യം, യുഎസ് ഡോളറിന്റെ മൂല്യവർധന, കെട്ടടങ്ങാത്ത യുദ്ധസാഹചര്യം എന്നിവയാണ് തുടർച്ചയായ വർധനയ്ക്ക് കാരണമെന്നാണ് അനുമാനം.

വിലക്കയറ്റ ഭീഷണി അയഞ്ഞു തുടങ്ങിയെങ്കിലും പലിശനിരക്കുകളിൽ 0.25% വർധനയ്ക്കു സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. റീപ്പോ നിരക്കിനു പകരം റിവേഴ്‌സ് റീപ്പോ നിരക്ക് കൂട്ടുമെന്നും വാദമുയർന്നിരുന്നു.

എന്താണ് റീപ്പോ നിരക്ക്?

വായ്പാ ഡിമാൻഡ് കൂടുമ്പോൾ കയ്യിൽ പണം ഇല്ലെങ്കിൽ ആർബിഐ ബാങ്കുകൾക്കു കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റീപ്പോ.

എന്താണ് റീവേഴ്‌സ് റീപ്പോ?

വായ്പ നൽകാൻ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യിൽ കുമിഞ്ഞുകൂടിയാൽ ആർബിഐ അതു നിക്ഷേപമായി സ്വീകരിക്കും. അതിനു ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്‌സ് റീപ്പോ.

RBI റിപ്പോ നിരക്ക് വർദ്ധിപ്പിച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കൂടുമെങ്കിലും, വായ്പാ പലിശ നിരക്കിലുണ്ടാകുന്ന അതേ വർധന സ്ഥിരനിക്ഷേപങ്ങളിൽ ഉണ്ടാവില്ല. റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 9 മാസത്തിനിടെ ഇത് തുടർച്ചയായ ആറാം തവണയാണ് RBI റിപ്പോ നിരക്ക് ഉയർത്തുന്നത്. ഇതോടെ മൊത്തം 2.25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.