ന്യൂഡൽഹി: സാമ്പത്തിക ഇടപാടുകൾ നടത്താൻ യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിച്ചുവരികയാണ്. ഇടപാട് വർധിച്ചതോടെ, ഇത് അവസരമായി കണ്ട് തട്ടിപ്പുകളും ഉയർന്നിട്ടുണ്ട്. തട്ടിപ്പുകളിൽ വീഴാതിരിക്കാൻ സുരക്ഷാ ടിപ്പുമായി വന്നിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്‌ബിഐ.

 

യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ഇക്കാര്യങ്ങൾ ഓർക്കണമെന്ന് പറഞ്ഞാണ് എസ്‌ബിഐ ടിപ്പുകൾ അവതരിപ്പിച്ചത്.

1. പണം സ്വീകരിക്കുമ്പോൾ യുപിഐ പിൻ നൽകേണ്ടതില്ല.

2. ആർക്കാണോ പണം കൊടുക്കുന്നത്, അവരുടെ ഐഡന്റിറ്റി മുൻകൂട്ടി അറിയാൻ ശ്രമിക്കുക. തട്ടിപ്പ് അല്ല എന്ന് ബോധ്യമായ ശേഷം മാത്രം ഇടപാട് നടത്തുക.

3. യുപിഐ പിൻ ആരുമായി പങ്കുവെയ്ക്കാതിരിക്കുക.

4. പണം അഭ്യർത്ഥിച്ച് കളക്റ്റ് റിക്വിസ്റ്റ് ഫീച്ചർ ഉപയോഗിച്ച് വരുന്ന അജ്ഞാതരെ കരുതിയിരിക്കുക.

5. ക്യൂആർ കോഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോൾ ഗുണഭോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പാക്കുക.

6. ഇടയ്ക്കിടെ യുപിഐ പിൻ മാറ്റി സുരക്ഷ ഉറപ്പാക്കുക.