- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നാലും എന്റെ തങ്കമേ...'; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റയടിക്ക് പവന് 640 രൂപ ഉയർന്നു; ഇത് ചരിത്രത്തിലാദ്യമെന്ന് വ്യാപരികൾ
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി 78,000 രൂപ കടന്നു. ഇന്നലെ 77,920 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിൻ്റെ വില ഇന്ന് 78,000 രൂപയിലെത്തി. സ്വർണ്ണത്തിന്റെ വിലയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു പവൻ സ്വർണത്തിന് ഏകദേശം 2,000 രൂപയോളം വർദ്ധനവുണ്ടായി.
വിവിധ സാമ്പത്തിക സാഹചര്യങ്ങളും ആഗോള വിപണിയിലെ പ്രവണതകളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുള്ള മാറ്റങ്ങൾ, പണപ്പെരുപ്പം, രാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങൾ എന്നിവയെല്ലാം സ്വർണ്ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണുന്നതിന് കാരണമാകുന്നു. ഈ സാഹചര്യങ്ങളാണ് വില വർദ്ധിപ്പിക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഈ വിലവർദ്ധനവ് സ്വർണ്ണത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപാട് പേർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സ്വർണാഭരണ നിർമ്മാതാക്കളും വ്യാപാരികളും ഈ വില വർദ്ധനവ് കാരണം പുതിയ വെല്ലുവിളികൾ നേരിടുന്നു. അതേസമയം, പല നിക്ഷേപകരും ഈ അവസരം ലാഭകരമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്.