- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം കഴിഞ്ഞ് ദീപവലി എത്താറായി എന്നിട്ടും ഒരു മാറ്റവുമില്ല..; സംസ്ഥാനത്ത് വീണ്ടും റോക്കറ്റ് പോലെ കുതിച്ച് സ്വർണ വില; ഒരു പവൻ വാങ്ങാൻ എത്ര നൽകണം?; പിടിതരാതെ തങ്കം; ആശങ്കയിൽ വ്യപാരികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇന്നലെ മുതൽ ഈ റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82,240 രൂപയാണ്. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ചേരുമ്പോൾ ഒരു പവൻ സ്വർണ്ണാഭരണത്തിന് കുറഞ്ഞത് 91,000 രൂപയ്ക്ക് മുകളിലാണ് ഉപഭോക്താക്കൾ നൽകേണ്ടി വരുന്നത്. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11,000 രൂപയാണ് വില.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തുമെന്ന സൂചനകളാണ് വിലവർദ്ധനവിന് പിന്നിൽ. ഡോളറിനെ മറികടന്ന് സ്വർണം ഒരു ആഗോള കറൻസിയായി മാറിയിരിക്കുന്നു. ദീപാവലിയോടെ സ്വർണവില ഗ്രാമിന് 12,000 രൂപയായി ഉയരുമെന്ന് പലരും പ്രവചിക്കുന്നു.
സ്വർണ്ണവിലയിലെ ഈ റെക്കോർഡ് വർധനവ് ആഭരണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുന്നു. വില ഇനിയും ഉയർന്നേക്കുമെന്ന നിരീക്ഷകർക്കിടയിൽ ആശങ്കയുണ്ട്.