കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപയാണ് കൂടിയത്. ഇതോടെ വില വീണ്ടും 74,000ത്തിലെത്തി. 74,520 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 100 രൂപ കൂടി വില 9,315 ആയി. ഇന്നലെ 73,720 രൂപയായിരുന്നു പവന്റെ വില. രണ്ട് ദിവസത്തിനിടെ 620 രൂപ കുറഞ്ഞതിനു ശേഷമാണ് ഇന്ന് 800 രൂപ കൂടിയത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്. വെള്ളിയ്ക്ക് ഗ്രാമിന് 130 രൂപയും കിലോഗ്രാമിന് 1,30,000 രൂപയുമാണ് വില.